തൃശ്ശൂര്‍: മുണ്ടക്കൈ- ചൂരല്‍മല ദുരന്തം സിനിമയാക്കുന്നു. സ്വര്‍ണ്ണ വ്യാപാരിയായ ബോബി ചെമ്മണ്ണൂര്‍ ആണ് ഇതിനുപിന്നില്‍. ബോച്ചെ സിനിമാനിയ എന്ന ബാനറില്‍ താന്‍ ചലച്ചിത്രനിര്‍മ്മാണ രംഗത്തേക്ക് കടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം സിനിമയാക്കുന്നത്. സിനിമയില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് മുണ്ടക്കൈ- ചൂരല്‍മല ദുരിതബാധിതരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. ബിഗ് ബജറ്റ് സിനിമയാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: