തിരുവനന്തപുരം: വര്‍ക്കല നഗരമധ്യത്തില്‍ മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കടത്തിണ്ണയിലാണ് മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെട്ടൂര്‍ സ്വദേശിയായ പെയിന്റര്‍ ബിജു എന്ന് വിളിക്കുന്ന ബിജുവാണ് മരിച്ചത്. തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിയ നിലയിലായിരുന്നു മൃതദേഹം. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. ഡിവൈ.എസ്.പി ഓഫീസിന് സമീപത്തുള്ള കടത്തിണ്ണയില്‍ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
















