Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഡിഎമ്മിന്റെ മരണം: പി.പി. ദിവ്യ കൂടുതല്‍ പ്രതിരോധത്തില്‍ അറസ്റ്റ് ചെയ്യാതെ പോലീസിന്റെ നാടകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 08:31 am IST
inKerala

കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് നാല് ദിവസമായിട്ടും പോലീസിന് പിടികൊടുക്കാതെ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കാണാമറയത്ത് തന്നെ. ദിവ്യ അവരുടെ ഇരിണാവിലെ വീട്ടിലില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് തലശ്ശേരി സെഷന്‍സ് കോടതി പരിഗണിക്കാനിരിക്കെ കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴിയും കുറ്റിയാട്ടൂരിലെ റിട്ട. അധ്യാപകന്‍ ഗംഗാധരന്റെ മൊഴിയും പൂര്‍ണമായും ദിവ്യക്കെതിരാണ്.

കണ്ണൂര്‍ ജില്ലാ കളക്ടര്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ ഇതുവഴിയെ പോയപ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടക്കുന്നുവെന്ന് അറിഞ്ഞാണ് വന്നതെന്നായിരുന്നു സംഭവദിവസം യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തുന്ന ലാന്റ് റവന്യു ജോ. കമ്മിഷണര്‍ക്ക് കളക്ടര്‍ നല്‍കിയ മറുപടിയില്‍ പരിപാടിയിലേക്ക് താന്‍ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന മൊഴിയാണ് നല്‍കിയത്.

എഡിഎം നവീന്‍ ബാബു തന്നോട് കൈക്കൂലി ചോദിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി റിട്ട. അധ്യാപകന്‍ കുറ്റിയാട്ടൂരിലെ ഗംഗാധരന്‍ കൂടി രംഗത്തെത്തിയതോടെ ദിവ്യയുടെ ജാമ്യഹര്‍ജിയിലുള്ള വാദം തീര്‍ത്തും ദുര്‍ബലമാകും. ഗംഗാധരനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. ഇതുസംബന്ധിച്ച് ഗംഗാധരന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ദിവ്യയുടെ പരാമര്‍ശമുണ്ട്. എന്നാല്‍ സ്ഥലത്തെ മണ്ണ് നീക്കുന്നതിനെതിരെ സ്റ്റോപ്പ് മെമ്മോയുമായി ബന്ധപ്പെട്ടതാണ് എഡിഎമ്മിനെ കണ്ടതെന്നും അദ്ദേഹത്തിന്റെ ഇടപെടലില്‍ തനിക്ക് അതൃപ്തി തോന്നിയെന്നും അത് താന്‍ അറിയിച്ചിരുന്നുവെന്നും ഗംഗാധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എഡിഎം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് പറഞ്ഞതായും ഗംഗാധരന്‍ സമ്മതിച്ചു. എന്നാല്‍ കൈക്കൂലി ചോദിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഗംഗാധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സപ്തം. 4 നാണ് ഗംഗാധരന്‍ വിജലന്‍സില്‍ പരാതി കൊടുക്കുന്നത്. കൈക്കൂലിയുമായി ബന്ധപ്പെട്ട് പരാതി ഒന്നുമില്ലെന്നും കൈക്കൂലി ചോദിച്ചെന്ന ദിവ്യയുടെ വാദം തെറ്റാണെന്നും ഗംഗാധരന്‍ പറഞ്ഞു. പരിഹരിക്കാമായിരുന്നിട്ടും നവീന്‍ ബാബു ഫയല്‍ സംബന്ധിച്ച കാര്യത്തില്‍ നീതി കാട്ടിയില്ല. ഒരു ഫോണ്‍ വിളിച്ചു പരിഹരിക്കാവുന്ന പ്രശ്‌നമേ ഉള്ളൂവെന്നും ഗംഗാധരന്‍ പറഞ്ഞു.

പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാതെ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പോലീസ് സൗകര്യമൊരുക്കുന്നതില്‍ കണ്ണൂരിലെ റവന്യൂ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. പോലീസ് ഇന്റലിജന്‍സിന് അടക്കം ദിവ്യയുടെ നീക്കങ്ങളില്‍ ആദ്യഘട്ടത്തില്‍ വ്യക്തമായ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് മനസിലാക്കി സിപിഎം ദിവ്യയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് നല്‍കാന്‍ വെള്ളിയാഴ്ച രാവിലെ രഹസ്യമായി ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമെത്തി ദിവ്യ തിരിച്ചുപോയി. പോലീസിനും ഇതുസംബന്ധിച്ച് വിവരം ലഭിച്ചതായാണ് സൂചന.

റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനരികില്‍ വെച്ച് രാജിക്കത്ത് കൈമാറിയതായാണ് സൂചന. ഇവിടെ നിന്ന് കേവലം 50 മീറ്റര്‍ മാത്രമേ കേസ് അന്വേഷിക്കുന്ന ടൗണ്‍ പോലീസ് സ്റ്റേഷനിലേക്കുള്ളൂ. ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയതെങ്കില്‍ ഇദ്ദേഹവും ദിവ്യയെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന വാദം വരും ദിവസങ്ങളില്‍ ഉയര്‍ന്ന് വരും. ദിവ്യക്കെതിരെ ജാമ്യമില്ലാ കേസുണ്ടെന്ന് സെക്രട്ടറിക്കും അറിയാം.

 

 

Tags: Kerala PoliceCPM KannurPP DivyaADM's deathPolice drama
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

Kerala

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.