ബാംഗ്ളൂര്‍: ഹിന്ദു സമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ നേരിടുന്ന ആത്മീയ ഭൗതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വിശ്വ ഹിന്ദു പരിഷത് വിശാലമായ കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് ദേശീയ ജോയിന്റെ സെക്രട്ടറി സ്ഥാണുമാലയന്‍. ഒരു ഹിന്ദുവും ഇനി മുതല്‍ അനാഥനല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഹിന്ദുവിന് കൈത്താങ്ങായി വിശ്വ ഹിന്ദു പരിഷത് ഒപ്പമുണ്ടാകും. ഹൈന്ദവ ശാക്തീകരണത്തിനായി സംഘടിപ്പിച്ച ‘ശൗര്യ സത്സംഗ് ‘ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘സശക്ത ഹിന്ദു സശസ്ത്ര ഹിന്ദു ‘ എന്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് സത്സംഗത്തിനു രൂപം നല്‍കിയത് എന്നും സ്ഥാണുമാലയന്‍ പറഞ്ഞു.
ബിഎം എസ് ദേശീയ നിര്‍വാഹക സമിതി അംഗം കെ കെ . വിജയകുമാര്‍ അധ്യക്ഷം വഹിച്ചു. സനാതനധര്‍മ്മവും ഹിന്ദുത്വവും വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് . ലവ് ജിഹാദും ഡ്രഗ് ജിഹാദും ലാന്‍ഡ് ജിഹാദും ഹലാല്‍ ജീവിത രീതികളുമൊക്കെ അടിച്ചേല്പ്പിക്കപ്പെടുന്നഈ വര്‍ത്തമാന കാലത്ത് നമ്മുടെ ഭാവി തലമുറകളെ രക്ഷിക്കാന്‍ ആര് ഉണ്ട് ചോദ്യം ഹൈന്ദവ സമൂഹത്തില്‍ നിന്നും പ്രസക്തമായി ഉയര്‍ന്നു വരുന്നു. ഹവാലപ്പണത്തിന്റെയും സ്വര്‍ണ്ണക്കള്ളക്കടത്തിന്റെയും മയക്കുമരുന്ന് കച്ചവടത്തിന്റെയും ഇടനിലക്കാരായി നിന്ന് കോടികള്‍ സമ്പാദിച്ച ഒരു പ്രത്യേക സമൂഹം കപട മതേതരവാദികളായ രാഷ്ട്രീയക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് ഹൈന്ദവ മൂല്യങ്ങളെ ഇല്ലാതാക്കാന്‍ ആസൂത്രിത ശ്രമം നടത്തുന്നു. കണ്ണടച്ച് ഇരുട്ടാക്കി കാലം കഴിക്കാന്‍ ഇന്നത്തെ ഹിന്ദു സമൂഹം തയ്യാറല്ല. ധര്‍മ്മോ രക്ഷതി രക്ഷിത : എന്ന പരിപാവന മന്ത്രം ഉച്ചൈസ്തരം ഉദ്ഘോഷിച്ചു കൊണ്ട് ഹിന്ദുവിന് നേരെയുള്ള ഏതു വെല്ലുവിളിയും അടിച്ചമര്‍ത്തുകയും നെഞ്ചുറപ്പോടെ നേരിടുകയും ചെയ്യും കെ കെ വിജയ കുമാര്‍ പറഞ്ഞു .
ദീപക് രാജഗോപാല്‍ ( ദേശീയ ട്രഷറര്‍ വി.എച്ച് പി ) ജഗന്നാഥശാസ്ത്രി , (വി.എച്ച് പികര്ണാടക സ്റ്റേറ്റ് ദക്ഷിണ പ്രാന്ത സംയോജ്ക് ), ഗോവര്ധന് സിങ് ,(ബജ്രംഗ്ദള് കര്‍ണാടക ദക്ഷിണസ്റ്റേറ്റ് പ്രാന്ത സംയോജക് ), സൂര്യനാരായണ (വി എച്ച് പി ക്ഷേത്രീയ ധര്‍മ്മ പ്രചാരക് ) എന്നിവര്‍ സംസാരിച്ചു. ് ഭാരതീയ നേഴ്സസസ് ആന്‍ഡ് അലൈഡ് സംഘ് നാക്ഷണല്‍ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ എം.എ സ്വാഗതവും നിതിന്‍ കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: