Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഫ്ളൈ ഓവര്‍ നാഗ്പൂരില്‍ ഉദ്ഘാടനം ചെയ്തു; ഇന്ത്യയിലാദ്യമായി നാലു നിലയില്‍ ഒരു പാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 11:06 am IST
in India

നാഗ്പൂര്‍: നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മാറ്റുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിവരുന്നത്. അത്തരമൊരു വമ്പന്‍ പദ്ധതി ജനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ തുറന്നുനല്‍കിയിരിക്കുകയാണ്.

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡബിൾ ഡെക്കർ മേൽപ്പാലം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്ത മേൽപ്പാലം നഗര ആസൂത്രണത്തിലും വികസനത്തിലും സുപ്രധാന നേട്ടമാണ്.  ഫോര്‍-ടയര്‍ ഡിസൈനിലാണ് (four-tier design) ഡബിള്‍ ഡെക്കര്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. നാല് തലത്തിലുള്ള ഗതാഗത സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ നിര്‍മിതി കൂടിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ .. ദേശീയ പാതയിലെ ഗദ്ദിഗോദം ഗുരുദ്വാരയ്‌ക്ക് സമീപമാണ് ഫ്‌ളൈ ഓവര്‍ സ്ഥിതി ചെയ്യുന്നത്.

”കാര്യക്ഷമമായ ഗതാഗത സംവിധാനങ്ങളുള്ള സ്മാർട്ട് സിറ്റികൾ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. നാഗ്പൂർ ഡബിൾ ഡെക്കർ മേൽപ്പാലം ഈ ദിശയിലുള്ള ഒരു നിർണായക ചുവടുവയ്‌പാണ്, ഇന്ത്യയിലെ മറ്റ് നഗരങ്ങൾക്ക് ഇത് മാതൃകയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഗഡ്കരി പറഞ്ഞു.

“സാമ്പത്തിക വളർച്ചയുടെ നട്ടെല്ലാണ് അടിസ്ഥാന സൗകര്യങ്ങൾ. ഈ മേൽപ്പാലം സുഗമമായ ഗതാഗതം സുഗമമാക്കുകയും നിക്ഷേപം ആകർഷിക്കുകയും നാഗ്പൂരിലെ പ്രാദേശിക ബിസിനസുകൾ വർദ്ധിപ്പിക്കുകയും ചെയ്യും” നഗര ഗതാഗതത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.

സിംഗപ്പൂരിലും മലേഷ്യയിലും വ്യാപകമായി സ്വീകരിച്ചുവരുന്ന അൾട്രാ-റൈൻഫോഴ്‌സ്ഡ് കോൺക്രീറ്റ് സാങ്കേതികവിദ്യയുടെ സാധ്യതകളെപ്പറ്റി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വിശദീകരിച്ചു.

’ ഈ സാങ്കേതികവിദ്യയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഞാന്‍ സംസാരിച്ചിരുന്നു. പുതിയ പാര്‍ലമെന്റ് നിര്‍മാണത്തിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അദ്ദേഹം സമ്മതം നല്‍കി. വരാനിരിക്കുന്ന മെട്രോ പദ്ധതികളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഈ സാങ്കേതിക വിദ്യയിലൂടെ നിര്‍മാണ ചെലവ് 20 ശതമാനം വരെ കുറയ്‌ക്കാന്‍ സാധിക്കും,’’ ഗഡ്കരി പറഞ്ഞു.

നാഗ്പൂരിലെ മൂന്ന് പ്രധാന ഫ്‌ളൈ ഓവറുകളായ കാംതി റോഡ്, വാര്‍ധാ റോഡ് പാര്‍ഡി എന്നിവയില്‍ 1300 കോടിരൂപ മുതല്‍ 1400 കോടിരൂപ വരെ എന്‍എച്ച്എഐ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പ്രദേശത്തെ ഗതാഗത സൗകര്യങ്ങള്‍ സുഗമമാക്കുന്നതിനായി ഗദ്ദിഗോദം മാര്‍ക്കറ്റില്‍ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരേ സ്ഥലത്ത് നാല് വ്യത്യസ്ത ഗതാഗത സംവിധാനങ്ങളാണ് നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും മുകളിലായി മെട്രോ ലൈനും അതിനു താഴെ ഫ്‌ളൈ ഓവര്‍. അതിന് താഴെ റെയില്‍വേ ട്രാക്ക്, ഏറ്റവും അടിയില്‍ റോഡ് എന്ന രീതിയിലാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

എല്‍ഐസി സ്‌ക്വയറില്‍ നിന്ന് ഓട്ടോമോട്ടീവ് സ്‌ക്വയറിലേക്കുള്ള 5.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. മഹാമെട്രോയും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എന്‍എച്ച്എഐ) ചേര്‍ന്ന് 573 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇതോടെ നാഗ്പൂരിലെ 3.14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വാര്‍ധ റോഡ് ഫ്‌ളൈ ഓവറിന്റെ റെക്കോര്‍ഡ് ഈ പദ്ധതി മറികടന്നിരിക്കുകയാണ്.

പുതിയ ഫ്‌ളൈ ഓവര്‍ കാംതി റൂട്ടിലെ ഗതാഗതക്കുരുക്കിന് ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാംതിയ്‌ക്കും നാഗ്പൂര്‍ വിമാനത്താവളത്തിനും ഇടയിലുള്ള 20 കിലോമീറ്റര്‍ ദൂരം കടക്കാന്‍ ഇനി യാത്രക്കാര്‍ക്ക് വെറും 20 മിനിറ്റ് മതിയാകുമെന്നാണ് കരുതുന്നത്.

2019ലാണ് പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ നിരവധി തടസങ്ങളും വെല്ലുവിളികളും കാരണം ഫ്‌ളൈ ഓവര്‍ നിര്‍മാണം നീണ്ടുപോകുകയായിരുന്നു. കോവിഡ് വ്യാപനവും സ്വകാര്യ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിര്‍മാണ ഘട്ടത്തില്‍ പദ്ധതിയ്‌ക്ക് വെല്ലുവിളി തീര്‍ത്തിരുന്നു.

Tags: NagpurIndia risingNitinGadkariultra reinforced concrete technology’Asia's longest flyoverfirst time in India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

. നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ നാലാം തവണയും പിടിച്ചെടുത്ത ബിജെപി പ്രവര്‍ത്തകരുടെ വിജയാഹ്ളാദം (ഇടത്ത്) മനോരമ ന്യൂസ് ലോഗോ (വലത്ത് മുകളില്‍) മുസ്ലി ലീഗ് കൊടി (വലത്ത് താഴെ)
Kerala

നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ മുസ്ലിം ലീഗിന് വമ്പിച്ച മുന്നേറ്റമെന്ന മലയാളമനോരമയുടെ ആടിനെ പട്ടിയാക്കുന്ന വാര്‍ത്ത

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും മോദിയും സൗഹൃദം പങ്കിടുന്നു
India

മോദിയുടെ വിദേശയാത്ര എന്തിനെന്ന് മനസ്സിലായോ? ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ തകര്‍ത്ത ഫ്രാന്‍സിന്റെ റഫാല്‍ നാഗ്പൂരില്‍ നിര്‍മ്മിക്കും

News

മുംബൈ: പ്രചാരണം കഴിഞ്ഞു, 15ന് വോട്ടിങ്, 16 ഫലമറിയാം; സമ്പൂർണ്ണ വിജയം പ്രവചിച്ച് ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.