Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാറ്റലൈറ്റ് സ്‌പെക്ട്രം: പോരടിച്ച് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കും മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 11:04 am IST
in India, Business

ന്യൂഡൽഹി: ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് വഴി ഇന്റർനെറ്റ് വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിൽ ലോകത്തെ ഏറ്റവും സമ്പന്നൻ‌ ഇലോൺ മസ്കിന്റെ കമ്പനി സ്റ്റാർലിങ്ക്.

ലേലം ഒഴിവാക്കി ലൈസൻസിങ് സമ്പ്രദായം വഴി സ്പെക്ട്രം അനുവദിക്കണമെന്ന മസ്കിന്റെ ആവശ്യത്തെ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അനുകൂലിച്ചതോടെ കടുത്ത എതിർപ്പുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ പരസ്യമായി രംഗത്തെത്തി.

ലേലം വേണ്ടെന്നും കേന്ദ്രത്തിന്റെ ഭരണപരമായ തീരുമാനത്തിലൂടെ ലൈസൻസ് അനുവദിക്കാമെന്നുമുള്ള ട്രായിയുടെ നിലപാടാണ് ജിയോയുടെ എതിർപ്പിന് കളമൊരുക്കിയത്.

ട്രായിയുടെ നിർദേശത്തിൽ സ്പെക്ട്രം ലേലവും ഉൾപ്പെടുത്തണമെന്ന ആവശ്യവും ജിയോ കത്തിൽ ഉയർത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇനിയും ഇന്റർനെറ്റ് ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ സാറ്റലൈറ്റ് വഴി സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് സ്റ്റാർലിങ്കിനുള്ളത്.

എന്നാൽ, ലൈസൻസ് അനുവദിച്ചാൽ ടെലികോം കമ്പനികളും സാറ്റലൈറ്റ് കമ്പനികളും തമ്മിൽ നേരിട്ടുള്ള മത്സരമുണ്ടാകുമെന്ന് ജിയോ ചൂണ്ടിക്കാട്ടുന്നു.

സ്പെക്ട്രം ലൈസൻസ് ലഭിച്ചാൽ വോയിസ് കോൾ, ഡേറ്റാ സേവനങ്ങളും സാറ്റലൈറ്റ് കമ്പനികൾ‌ക്ക് നൽകാനാകും. ഇത് അനാരോഗ്യകരമായ മത്സരത്തിന് വഴിവയ്‌ക്കും. ഇന്ത്യൻ ടെലികോം കമ്പനികൾക്ക് ഇത് തിരിച്ചടിയാകുമെന്നും ജിയോ വിലയിരുത്തുന്നു.

മസ്കിന്റെ സ്റ്റാർലിങ്കിന് പുറമേ ഈ രംഗത്ത് കമ്പനിയുടെ രാജ്യാന്തര എതിരാളിയായ ആമസോണിന്റെ പ്രോജക്റ്റ് ക്യൂപ്പറും ലേലം വേണ്ടെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

വ്യക്തികൾക്കും വീടുകളിലെ ആവശ്യത്തിനും സാറ്റലൈറ്റ് വഴി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനാണ് സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള വിദേശ കമ്പനികൾ ശ്രമിക്കുന്നത്. ഇതിന് ഇന്ത്യൻ നിയമം അനുകൂലിക്കുന്നുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, നിയമത്തിൽ അത്തരം വ്യവസ്ഥകളില്ലെന്ന് ജിയോ വാദിക്കുന്നു. നിലവിൽ 48 കോടി ഉപയോക്താക്കളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ.

ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് വിപണി ശരാശരി 36% വാർഷിക വളർച്ചയുമായി 2030ഓടെ 190 കോടി ഡോളർ (ഏകദേശം 16,000 കോടി രൂപ) മൂല്യത്തിൽ എത്തുമെന്നാണ് ഡിലോയിറ്റിന്റെ വിലയിരുത്തൽ.

Tags: BusinessReliance JIOMukesh AmbaniSatellite spectrumElon Musk's Starlink
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

Business

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

Business

കേരള ഗ്രാമീണ്‍ ബാങ്കിന് റിക്കാര്‍ഡ് നേട്ടം; അറ്റാദായം 148 ശതമാനം വര്‍ധിച്ചു

India

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

Business

ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ എയർ ന്യൂസിലൻഡ് പരിശോധിക്കുന്നു: സിഇഒ നിഖിൽ രവിശങ്കർ

പുതിയ വാര്‍ത്തകള്‍

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.