Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടംകൈയാല്‍ ഉയിര്‍ പകര്‍ന്ന ദേവചിത്രങ്ങള്‍

സജികുമാര്‍ കുഴിമറ്റംbyസജികുമാര്‍ കുഴിമറ്റം
Oct 16, 2024, 09:15 am IST
inKerala, Kollam

ജന്മനാ വലം കൈയില്ലാത്ത മനു എന്ന ചിത്രകാരന്‍ ഇടംകൈയാല്‍ തീര്‍ക്കുന്നത് ജീവന്‍ തുടിക്കുന്ന ദേവ ചിത്രങ്ങള്‍. കൊല്ലം പത്തനാപുരം പിടാവൂര്‍ പുത്തന്‍കാവ് മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്‍മതിലിലാണ് മുപ്പതു നാളുകളായി മനു ഇടംകൈയാല്‍ ചാലിച്ചു ചാര്‍ത്തുന്ന വരവര്‍ണങ്ങള്‍ ദശാവതാരച്ചാര്‍ത്ത് തീര്‍ക്കുന്നത്.

https://janmabhumi.in/wp-content/uploads/2024/10/whatsapp-video-2024-10-17-at-9.25.34-am.mp4

ക്ഷേത്രഭാരവാഹികള്‍ ദശാവതാര ചിത്രങ്ങള്‍ വരയ്‌ക്കാന്‍ സമീപിച്ചപ്പോള്‍ ആദ്യം മനു വിസമ്മതിക്കുകയായിരുന്നു. ‘വലംകൈയാലല്ലേ ദേവചിത്രങ്ങള്‍ വരയ്‌ക്കേണ്ടത്’ എന്ന സന്ദേഹം കൊണ്ടായിരുന്നു ഈ വിസമ്മതം. ഇത് ഭഗവദ് നിശ്ചയമാണെന്നും ഇടംകൈകൊണ്ട് മനുതന്നെ വരയ്‌ക്കണമെന്നും ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കിള്ളു ഉണ്ണി ആത്മവിശ്വാസമേകിയപ്പോള്‍ പകുതിസമ്മതമായി. ഒടുവില്‍ ആദ്യചിത്രം വരച്ചു തീര്‍ന്നപ്പോള്‍ ഭക്തരെല്ലാം ചിത്രത്തില്‍ ദേവചൈതന്യം തുടിക്കുന്നു എന്ന് അഭിനന്ദിച്ചപ്പോള്‍ മനു ആനന്ദാതിരേകത്താല്‍ പൊട്ടിക്കരഞ്ഞുപോയി.

കിള്ളു ഉണ്ണിക്ക്(കിള്ളു എന്നത് ഉണ്ണിയുടെ ആദ്യവാഹനത്തിന്റെ പേരായിരുന്നു ഇപ്പോള്‍ സ്വന്തം പേരിനൊപ്പം അതും പതിഞ്ഞുപോയി) കുട്ടിക്കാലം മുതലേ മനുവിനെ അറിയാം. മനുവിന്റെ ചിത്രകലാ പാടവവും അറിയാം. മരവ്യാപാരിയും ഡ്രൈവറുമായ ഉണ്ണിയുടെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് എഴുതിയിരുന്നതും അതില്‍ ചിത്രങ്ങള്‍ വരച്ചിരുന്നതും മനുവായിരുന്നു.

ക്ഷേത്രമതിലില്‍ ദശാവതാരച്ചാര്‍ത്ത് വരയ്‌ക്കണമെന്ന നിര്‍ദേശം ക്ഷേത്ര സമിതി മുന്നോട്ടു വച്ചപ്പോള്‍ വന്ന ചിത്രകാരന്മാരെല്ലാം വലിയ തുകയാണ് ആവശ്യപ്പെട്ടത്. ഇതിനിടയിലാണ് ഉണ്ണി യാദൃച്ഛികമായി മനുവിനെ കാണുന്നതും ദശാവതാരച്ചാര്‍ത്തിനു ചായമിടുക എന്ന നിയോഗത്തിലേക്ക് ഈ യുവാവ് എത്തുന്നതും.

ദശാവതാരങ്ങളെപ്പറ്റി വലിയ നിശ്ചയമില്ലാത്ത മനുവിനെ ദശാവതാരത്തിന്റെ പല ചിത്രങ്ങള്‍ കാട്ടി അവയുടെ വിശദാംശങ്ങളെല്ലാം ഉണ്ണി പറഞ്ഞുകൊടുത്തു. ഒടുവില്‍ നാലാഴ്ച മുമ്പ് ഒരു വ്യാഴാഴ്ച വൈകിട്ട് വരച്ചു തുടങ്ങി. വരച്ചതില്‍ ചില ചിത്രങ്ങള്‍ അരുണ്‍ എന്ന യുവാവ് പുത്തന്‍കാവിലപ്പന്‍ ഏന്ന ക്ഷേത്ര ഫെയ്‌സ്ബുക്ക് പേജിലിട്ടു. ചിത്രങ്ങള്‍ വൈറലായി. അതോടെ മനുവിന് ഭക്തരുടെ ആശംസാ പ്രവാഹവും.

ഭാര്യ രഞ്ജു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകള്‍ നിഷി, അച്ഛന്‍ തങ്കപ്പന്‍, അമ്മ തങ്കമ്മ എന്നിവരടങ്ങുന്നതാണ് പത്തനാപുരം മഞ്ജു നിവാസില്‍ മനുവിന്റെ കുടുംബം. ചേച്ചി മഞ്ജു വിവാഹിതയായി വേറെ താമസിക്കുന്നു. ജന്മനാ തന്നെ വലംകൈയില്ലാത്ത മനുവിന് ഇടംകാലിന് അല്‍പം നീളക്കുറവും സ്വാധീനക്കുറവുമുണ്ട്.

ചിത്രകലയുടെ എല്ലാ സാങ്കേതിക രചനാരീതികളും സ്വായത്തമാക്കിയിട്ടുള്ള മനു ഛായാചിത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം ചിത്രങ്ങളും വരയ്‌ക്കാറുണ്ട്. ചിത്രരചന ഇല്ലാത്തപ്പോള്‍ ഇടംകൈയില്‍ ടാപ്പിങ് കത്തിയുമായി റബര്‍ വെട്ടാനും പോകും. മനുവിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏകാശ്രയം.

 

Tags: PathanapuramPitavur Puthankav Maha Vishnu TempleArtist Manu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

Kerala

ഗണേശന് തിരിച്ചടിയായത് ‘എച്ചില്‍ നക്കി’ പ്രയോഗവും അഹങ്കാരവും; കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിന്

Kerala

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

Kerala

എൻഎസ്എസ് നേതൃത്വത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ; 300 കോടിയുടെ ആസ്‌തി കൈക്കലാക്കാൻ ശ്രമം

Kerala

‘കാലൻകോഴി’ പത്തനാപുരത്തിന് വേണ്ടെന്ന് ബാനർ; ഗണേഷിനെതിരെ പ്രതിഷേധം കടുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.