Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സഞ്ജു ദ സഞ്ചൂറിയന്‍

അന്താരാഷ്‌ട്ര ട്വന്റി20 ക്രിക്കറ്റില്‍ ആദ്യമായി സെഞ്ചുറി നേടുന്ന ഭാരത വിക്കറ്റ് കീപ്പര്‍ എന്ന റിക്കാര്‍ഡിന് മലയാളത്തിന്റെ സ്വന്തം സഞ്ജു മാത്രം അര്‍ഹന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 05:20 am IST
inCricket

അന്താരാഷ്‌ട്ര ട്വന്റി20 ക്രിക്കറ്റില്‍ ആദ്യമായി സെഞ്ചുറി നേടുന്ന ഭാരത വിക്കറ്റ് കീപ്പര്‍ എന്ന റിക്കാര്‍ഡിന് മലയാളത്തിന്റെ സ്വന്തം സഞ്ജു മാത്രം അര്‍ഹന്‍. ഭാരതത്തിനായി ഇനിയെത്ര വിക്കറ്റര്‍ കീപ്പര്‍മാര്‍ ട്വന്റി 20യില്‍ സെഞ്ചുറി നേടിയാലും ആദ്യമായി സെഞ്ചുറിയടിച്ച ബാറ്റര്‍ എന്ന നിലയില്‍ സഞ്ജു വി. സാംസണ്‍ എന്ന പേര് ചരിത്രത്തില്‍ എക്കാലത്തും നിറഞ്ഞു നില്‍ക്കും. ട്വന്റി20യില്‍ പകരംവയ്‌ക്കാനില്ലാത്ത മഹേന്ദ്ര സിങ് ധോണി എന്ന ഇതിഹാസം ഭാരതത്തിനായി നിറഞ്ഞു നിന്നിട്ടുണ്ട്. ആ യുഗത്തിന് ശേഷം ഭാരതത്തിനായി വിക്കറ്റിന് പിന്നിലെ കവലാളായി എത്തിയ ഋഷഭ് പന്ത് തികഞ്ഞൊരു ക്ലാസിക് ബാറ്റര്‍ കൂടിയാണ്. എന്നിട്ടും കുട്ടിക്രിക്കറ്റില്‍ ആദ്യമായി സെഞ്ചുറി തികയ്‌ക്കുന്ന ഭാരത വിക്കറ്റ് കീപ്പര്‍ എന്ന അസുലഭ നേട്ടം സ്വന്തമാക്കാനായത് സഞ്ജുവിന് മാത്രം.

പരമ്പര സ്വന്തമാക്കി കഴിഞ്ഞ വേളയില്‍ ബംഗ്ലാദേശിനെതിരെ ശനിയാഴ്‌ച്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് യാതൊരു പ്രസക്തിയുമുണ്ടായിരുന്നില്ല. പക്ഷെ രണ്ട് ടെസ്റ്റും മൂന്ന് ട്വന്റി20യും കളിക്കാനെത്തിയ ബംഗ്ലാദേശിന് നാട്ടിലേക്ക് തിരിക്കും മുമ്പ് ആശ്വാസത്തിന് ഒരു ജയത്തിനുള്ള ഒടുവിലത്തെ അവസരമായിരുന്നു അത്. ഏതുവിധേനയും ജയിക്കുകയെന്ന അവരുടെ ആഗ്രഹങ്ങള്‍ക്ക് മീതെ സിക്‌സറുകളും ബൗണ്ടറികളും പറത്തി സഞ്ജു ചിറകടിച്ചുയര്‍ന്നു. നേരിട്ട പന്തുകളുടെ എണ്ണം 40 ആകുമ്പോഴേക്കും സഞ്ജുവിന്റെ പേരിലുള്ള റണ്‍സ് നൂറഴകായി സ്‌കോര്‍ ബോര്‍ഡില്‍ തെളിഞ്ഞു. കുട്ടിക്രിക്കറ്റില്‍ ഭാരത വിക്കറ്റ് കീപ്പറുടെ ആദ്യനൂറ്. ഈ മൂന്നക്കം തികയ്‌ക്കും മുമ്പേ മറ്റൊരു റിക്കാര്‍ഡ് കൂടി സഞ്ജു മറികടന്നിരുന്നു. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ഇഷാന്‍ കിഷന്‍ നേടിയിരുന്ന 89 റണ്‍സിന്റെ റിക്കാര്‍ഡ് മറികടന്നു.

ബംഗ്ലാദേശിനെതിരെ മൂന്നാം ട്വന്റി20യില്‍ അഭിഷേക് ശര്‍മയുമൊത്ത് തുടങ്ങിയ ഇന്നിങ്‌സില്‍ ഭാരതത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. നാല് റണ്‍സെടുത്ത അഭിഷേക് പുറത്തായി. വെടിക്കെട്ടിന് തിരികൊളുത്തി നിന്നിരുന്ന സഞ്ജുവിനരികിലേക്ക് മൂന്നാമനായി നായകന്‍ സൂര്യകുമാര്‍ എത്തി. ഒരു വിക്കറ്റ് വീണതിന്റെ അങ്കലാപ്പില്ലാതെ സഞ്ജു സ്വതസിദ്ധ ശൈലിയില്‍ ബാറ്റ് പിന്നെയും വീശിയടിക്കാന്‍ തുടങ്ങി.

നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ സൂര്യ കാഴ്‌ച്ചക്കാരനായിരിക്കെ സഞ്ജുവിന്റെ ബാറ്റില്‍ തൊട്ട പന്തുകള്‍ നിലം തൊടാതെ പലതവണ അതിര്‍ത്തിക്കപ്പുറമെത്തി. പത്താം ഓവറില്‍ ബംഗ്ലാദേശിനായി തന്റെ രണ്ടാം ഓവര്‍ എറിയാന്‍ എത്തിയ റിഷാദ് ഹൊസ്സെയ്‌ന്റെ ആദ്യ പന്തില്‍ സഞ്ജു പ്രതിരോധിച്ചു. പിന്നീട് ആ ഓവറിലെ എല്ലാ പന്തുകളും സിക്‌സര്‍ പായിച്ചുകൊണ്ട് സഞ്ജു അതിവേഗം സെഞ്ചുറിയോടടുത്തു. മെഹ്ദി ഹസന്‍ എറിഞ്ഞ 13-ാം ഓവറിന്റെ മൂന്നാം പന്തിനെ ബൗണ്ടറി കടന്നി സഞ്ജു ചരിത്ര സെഞ്ചുറി സ്വന്തം പേരിലാക്കി. പിന്നീട് ഏഴ് പന്തുകള്‍ കൂടി നേരിട്ട് ആണ് താരം പുറത്തായത്.

മത്സരത്തില്‍ ഭാരതം ലോക ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോര്‍: കണ്ടെത്തി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 297. ഇതിനെതിരെ ബാറ്റ് ചെയ്ത ബംഗ്ലാ സ്‌കോര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്താണ് പരാജയപ്പെട്ടത്. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സെഞ്ചുറിക്കാരന്‍ സഞ്ജു ആണ്.

 

Tags: cricketSanju SamsonIndia-Bangladesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.