കണ്ണൂര്‍: കൂത്തുപറമ്പില്‍ സ്വകാര്യ ബസ,് നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസില്‍ ഇടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. സ്വകാര്യ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ 15 യാത്രക്കാരെ കൂത്തുപറമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്.
പേരാവൂരില്‍ നിന്ന് തലശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ മുന്‍ഭാഗത്തുണ്ടായിരുന്നവര്‍ക്കാണ് കൂടുതലും പരിക്കേറ്റത്. സ്വകാര്യ ബസിന്റെയും ടൂറിസ്റ്റ് ബസിന്റെയും മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു.
















