പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന വെട്രിമാരൻ ചിത്രം വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഡബ്ബിങ് ഇന്ന് ആരംഭിച്ചു. വിജയ് സേതുപതിയും സൂരിയും വെട്രിമാരനും നിർമ്മാതാക്കളും ചേർന്നുള്ള ചിത്രവും വിജയ് സേതുപതിയും സൂരിയും ഡബ്ബിങ് ആരംഭിക്കും മുന്നേ ഭദ്രദീപം തെളിയിക്കുന്ന ചിത്രവും പുറത്തുവിട്ടുകൊണ്ടാണ്ട് ഡബ്ബിങ് ആരംഭിച്ച വിവരം പ്രൊഡക്ഷൻ ഹൗസ് പ്രേക്ഷകരെ അറിയിച്ചത്.
വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്.
ഡി ഓ പി : ആർ. വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: