Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലാകെ താമര വിരിയിക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്ന് ട്രോള്‍;2014ല്‍ ചായ് വാല, 2019ല്‍ ചൗകിദാര്‍ ചോര്‍ ഹെ, ഹരിയാനയില്‍ ജിലേബി… .

:ഇന്ത്യയിലാകെ താമര കൃഷിചെയ്ത് വിരിയിക്കുന്നത് രാഹുല്‍ ഗാന്ധി തന്നെയെന്ന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ജനം ഏറ്റെടുത്തു. ഹരിയാനയില്‍ ബിജെപി വിജയിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി താമര നടുന്നതിന്റെ ചിത്രം ട്രോളായി പുറത്തുവന്നത്. ബിജെപിയുടെ ഓരോ വിജയത്തിനും വളമാകുന്നത് രാഹുല്‍ ഗാന്ധിയുടെ തന്നെ മണ്ടത്തരങ്ങളാണ് എന്നാണ് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 12:06 am IST
inIndia
താമര വിരിയിക്കുന്ന രാഹുല്‍ ഗാന്ധി

താമര വിരിയിക്കുന്ന രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി :ഇന്ത്യയിലാകെ താമര കൃഷിചെയ്ത് വിരിയിക്കുന്നത് രാഹുല്‍ ഗാന്ധി തന്നെയെന്ന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ജനം ഏറ്റെടുത്തു. ഹരിയാനയില്‍ ബിജെപി വിജയിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി താമര നടുന്നതിന്റെ ചിത്രം ട്രോളായി പുറത്തുവന്നത്. ബിജെപിയുടെ ഓരോ വിജയത്തിനും വളമാകുന്നത് രാഹുല്‍ ഗാന്ധിയുടെ തന്നെ മണ്ടത്തരങ്ങളാണ് എന്നാണ് വിലയിരുത്തല്‍.

ബുധനാഴ്ച മോദി സര്‍ക്കാരിന്റെ കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് ജിലേബിയാണ് വിതരണം ചെയ്തത്. ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്കും ബിജെപിയുടെ വിജയത്തിനും രാഹുല്‍ ഗാന്ധിയുടെ ജിലേബി പ്രസംഗം വഴിവെച്ചിരുന്നു. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ സിങ്ങ് ഹൂഡ രാഹുല്‍ ഗാന്ധിയ്‌ക്ക് ഒരു പെട്ടി ജിലേബി സമ്മാനമായി നല്‍കിയത്. മാഥുറാം എന്ന കടയിലെ പേരുകേട്ട ജിലേബിയായിരുന്നു ഇത്. തന്റെ 54 വര്‍ഷത്തെ ജീവിതത്തില്‍ ഇതുവരെയും കഴിച്ചിട്ടില്ലെന്നും ഈ മാഥുറാം ജിലേബി ഉണ്ടാക്കുന്ന ഫാക്ടറികള്‍ ലോകത്ത് എല്ലായിടത്തും തുടങ്ങിയാല്‍ അത് ആഗോളാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യാമെന്നും അതുവഴി അമ്പതിനായിരം യുവാക്കള്‍ക്ക് വരെ ജോലി കൊടുക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബിജെപി ഈ ജിലേബി പ്രയോഗം ട്രോളാക്കി മാറ്റി. രാഹുല്‍ ഗാന്ധിയുടെ മണ്ടത്തരം കോണ്‍ഗ്രസിന് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

2014ലെ ചായ് വാല പ്രയോഗം

2014ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇതുപോലെ മോദിയെ ചായ് വാല എന്ന് വിളിച്ച് രാഹുല്‍ ഗാന്ധി അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. ചെറിയ കുട്ടിയായിരിക്കെ വീട് വിട്ട് ഓടിപ്പോയ മോദി ചായക്കടയില്‍ ചായ ഉണ്ടാക്കാന്‍ നിന്നിരുന്നു എന്ന കഥ കണക്കിലെടുത്താണ് മോദിയെ ചായ് വാല (ചായയുണ്ടാക്കുന്നവന്‍) എന്ന് വിളിച്ച് രാഹുല്‍ പരിഹസിച്ചത്. ഇത് ആ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് സഹായകരമായി.

2019ലെ ചൗക്കിദാര്‍ ചോര്‍ ഹൈ പ്രയോഗം

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചൗകിദാര്‍ ചോര്‍ ഹൈ എന്ന പ്രചാരണമാണ് നാടുനീളെ രഹുല്‍ ഗാന്ധി അഴിച്ചുവിട്ടത്. രാജ്യത്തിന്റെ കാവല്‍ ക്കാരന്‍ കള്ളനാണ് എന്നായിരുന്നു രാഹുലിന്റെ ആരോപണം. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ ഉള്‍പ്പെടെ അഴിമതി നടന്നു എന്ന് ആരോപിച്ചായിരുന്നു രാഹുലിന്റെ ഈ വിമര്‍ശനം. ഇതിന് മറുപടിയായി മോദിയും മോദിയെ പിന്തുണയ്‌ക്കുന്ന പ്രമുഖരും മെം ചൗക്കിദാര്‍ ഹൂം (ഞാന്‍ കാവല്‍ക്കാരനാണ്) എന്ന വാചകം അവരുടെ സമൂഹമാധ്യമപേജുകളില്‍ സ്റ്റാറ്റസ് ആക്കി മാറ്റിയതോടെ അത് മോദിയ്‌ക്കനുകൂലമായ വന്‍പ്രചാരണമായി മാറി. ഇതും 2019ലെ മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ സഹായിച്ചു.

2024ലെ അഞ്ച് കോണ്‍ഗ്രസ് ഗ്യാരണ്ടികള്‍

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്ത 5 ഗ്യാരണ്ടികളും ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളായിരുന്നു. ഇത് കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ വിശ്വാസത്തില്‍ ഉലച്ചിലുണ്ടാക്കി. ഇപ്പോള്‍ കോണ്‍ഗ്രസ് ഗ്യാരണ്ടി എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ പൊതുജനങ്ങളില്‍ വെറുപ്പുണ്ടാക്കുന്നു. അങ്ങിനെ ബിജെപി വിജയങ്ങള്‍ക്ക് വഴിയൊരുക്കുന്ന രാഹുല്‍ ഗാന്ധിയാണ് താമരക്കൃഷി ഇന്ത്യയില്‍ വിജയിപ്പിക്കുന്നതെന്ന രീതിയിലാണ് ട്രോള്‍.

 

Tags: ChowkidarchorhaiLotusRahulGandhiLotusbloomjalebibaiHaryanaElectionResults #EVMJalebiChaiwala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

Kerala

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

India

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.