Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സംശുദ്ധ ഭരണത്തിന് കിട്ടിയ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 04:45 am IST
in Editorial

ബിജെപിയുടെ സ്വാധീനം സംശയലേശം കൂടാതെ പ്രകടമാക്കിയ ജമ്മു -കശ്മീര്‍, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏറെ ശ്രദ്ധേയമാകുന്നത് മത്സര ഫലംകൊണ്ട് മാത്രമല്ല. പരാതിക്ക് ഇടമില്ലാതെ പഴുതടച്ച സുരക്ഷയോടെയും സുതാര്യമായും നടത്തിയ വോട്ടെടുപ്പും ജനങ്ങള്‍ ക്രിയാത്മകമായി അതിനോട് പ്രതികരിച്ച രീതി കൊണ്ടുകൂടിയാണ്. കശ്മീര്‍ താഴ് വരയില്‍പ്പോലും കല്ലേറോ സംഘട്ടനങ്ങളോ വെടിവയ്‌പ്പോ ഒന്നും സംഭവിച്ചില്ല. ആരും ബൂത്ത് പിടിച്ചുമില്ല. ജമ്മു കശ്മീരില്‍ ജനം ഇത്ര സമാധാനമായും ഉത്സാഹത്തോടെയും ബൂത്തുകളിലെത്തിയ സംഭവം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. നിശ്ചയദാര്‍ഢ്യമുള്ള ഭരണസംവിധാനത്തിന്റെ തണലില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന സുരക്ഷിതത്വബോധം ആണ് എവിടെയും കണ്ടത്.

ബിജെപി വര്‍ധിച്ച ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായി മൂന്നാമതും ജയിച്ചുകയറിയ ഹരിയാനയില്‍ കണ്ടത് ജനവിധിയുടെ കരുത്ത് തന്നെയാണ്. ഭരണം പിടിക്കാന്‍, രാജ്യദ്രോഹമടക്കം എന്ത് നിലവിട്ട കളിയും കളിക്കാനിറങ്ങിയവര്‍ക്ക് വോട്ടര്‍മാര്‍ കൊടുത്ത മറുപടി പലരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. ജാട്ട് വോട്ടുകള്‍ ലക്ഷ്യം വച്ചു നടത്തിയ ജാതി രാഷ്‌ട്രീയക്കളികളും ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍ നടത്തിയ കര്‍ഷക സമരങ്ങളും ഗുസ്തി താരങ്ങളേ മുന്നില്‍ നിര്‍ത്തിയുള്ള സമരകുതന്ത്രങ്ങളും, പക്വതയോടെ വിലയിരുത്തി ചെയ്ത വോട്ടുകളാണ് അവിടെ വിധി നിര്‍ണയിച്ചത്. തങ്ങളെ വിലകുറച്ച് കാണരുതെന്ന കൃത്യമായ മുന്നറിയിപ്പാണ് ബാലറ്റിലൂടെ ജനം നല്‍കിയത്. വെറും വാചാടോപത്തെ തള്ളിക്കളഞ്ഞ് സുശക്ത ഭരണത്തെ തെരഞ്ഞെടുത്തു. റോഡുകളും കുടിവെള്ളവും പാര്‍പ്പിടവും സുരക്ഷയുമാണ് അവരുടെ മനസ്സിനെ സ്വാധീനിച്ചത്. പകല്‍പോലും വഴിനടക്കാന്‍ പേടിക്കേണ്ടിയിരുന്ന കാലം പോയി. രാത്രിയാത്ര പോലും സുരക്ഷിതമായി. ആ സംതൃപ്തിയുടെ വോട്ടാണ് ബിജെപിക്ക് കിട്ടിയത്.

ഭരണത്തില്‍ എത്തിയില്ലെങ്കിലും ജമ്മു – കശ്മീരില്‍ ബിജെപി സ്വന്തം അടിത്തറയും നിലയും മെച്ചപ്പെടുത്തിയത്, മുന്നണികള്‍ക്കെതിരെ ഒറ്റയ്‌ക്ക് പോരാടാനുള്ള തന്റേടം കാണിച്ചുകൊണ്ടാണ്. ജമ്മുവിലെ ആധിപത്യം നിലനിര്‍ത്തി. കശ്മീര്‍ താഴ് വരയില്‍ ശക്തമായി കടന്നു ചെല്ലുകയും ചെയ്തു. സുശക്തമായ അടിത്തറയില്ലാത്ത കശ്മീര്‍ മേഖലയിലെ 47 സീറ്റില്‍ പകുതിയില്‍ താഴെ മാത്രമാണ് മത്സരിച്ചതും.

അധികാരക്കസേര മാത്രം സ്വപ്‌നം കണ്ടും വിധ്വംസക ശക്തികളെ കൂട്ടുപിടിച്ചും ഭിന്നിപ്പ് വിതച്ചും നടത്തിപ്പോന്ന രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ കാലം കഴിഞ്ഞെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു. അതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. കയ്യിലിരുന്നത് പോലും നിലനിര്‍ത്താനാകാതെ തകര്‍ന്ന്, നാഷണല്‍ കോണ്‍ഫെറന്‍സിന്റെ വാല്‍ മാത്രമായി അവശേഷിക്കാനാണ്, ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ വിധി.

 

Tags: bjpNarendra Modiclean governance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.