Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാമ്പുകടിയേറ്റു മരിച്ചാല്‍ വനംവകുപ്പ് തിരിഞ്ഞുനോക്കാറില്ല; റെസ്‌ക്യൂ പരിശീലനം കിട്ടിയവര്‍ കൊഴിഞ്ഞുപോകുന്നു

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Oct 7, 2024, 08:43 am IST
in Kerala
ജനവാസമേഖലയില്‍ നിന്ന് പ്രശാന്ത് മൂര്‍ഖന്‍പാമ്പിനെ പിടികൂടുന്നു

ജനവാസമേഖലയില്‍ നിന്ന് പ്രശാന്ത് മൂര്‍ഖന്‍പാമ്പിനെ പിടികൂടുന്നു

തിരുവനന്തപുരം: പാമ്പ് പിടിത്തത്തിന് വനംവകുപ്പ് പരിശീലനം നല്കിയ സന്നദ്ധ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നതായി കണക്കുകള്‍. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 2500 ഓളം പേര്‍ക്ക് പരിശീലനം നല്കിയെങ്കിലും 750 ല്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് സജീവമായി രംഗത്തുള്ളത്. ഇതിലൊരാളാണ് കഴിഞ്ഞദിവസം പൊന്മുടിയില്‍ പാമ്പുകടിയേറ്റ് മരിച്ച കരമന വാഴവിള സ്വദേശി പ്രശാന്ത്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പരുത്തിപ്പള്ളി റെയ്ഞ്ച് ആര്‍ആര്‍ടീമിനൊപ്പം പൊന്മുടിയിലെത്തി പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറക്കവേ സര്‍പ്പ ലൈസന്‍സ്ഡ് വൊളന്റിയര്‍ കരമന വാഴവിള സ്വദേശി പ്രശാന്ത് (ഷിബു- 39)ന് കൈയില്‍ മൂര്‍ഖന്റെ കടിയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു.

പാമ്പുകളെ ജനവാസ മേഖലയില്‍ നിന്ന് പിടികൂടി വനങ്ങളിലേക്ക് മാറ്റുന്നതിനിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ പാമ്പുകടിയേറ്റു മരിച്ചാല്‍ വനംവകുപ്പ് തിരിഞ്ഞുനോക്കുകയോ കുടുംബത്തിന് സഹായം നല്കുകയോ ചെയ്യാത്തതാണ് കൊഴിഞ്ഞുപോക്കിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്‍ഷുറന്‍സ് പോലും ഏര്‍പ്പാടാക്കാത്ത ക്രൂരതയാണ് വനംവകുപ്പിന്റേതെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.

പാമ്പുകളെ പിടികൂടാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ക്കൊരുമിച്ച് ഒരുദിവസത്തെ പരിശീലനമാണ് നല്കുന്നത്. ഒരാള്‍ക്ക് ഏതാനും മിനിട്ടുകള്‍ മാത്രമാണ് പരിശീലനം ലഭിക്കുക. 18 വയസുകഴിഞ്ഞാല്‍ വനംവകുപ്പിന്റെയോ പോലീസിന്റെയോ കേസുകളില്‍ പ്രതിയല്ലാത്ത ആര്‍ക്കും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ റെസ്‌ക്യൂ പ്രവര്‍ത്തനത്തിന് ട്രെയിനിങ്ങിനെത്താം. 3000 രൂപ വിലയുള്ള ഒരു ടൂള്‍കിറ്റാണ് ആകെ കിട്ടുന്നത്. അതുപോലും എല്ലാര്‍ക്കും കിട്ടാറില്ല. ജീവന്‍ പണയംവച്ചുള്ള പ്രതിഫലമില്ലാത്ത ജോലിയില്‍ ഇന്‍ഷ്വറന്‍സ് എങ്കിലും ഏര്‍പ്പെടുത്തണമെന്ന ആവശ്യവും വനംവകുപ്പ് പരിഗണിക്കാന്‍ തയാറായിട്ടില്ല.

ഇക്കഴിഞ്ഞ ജൂലായ് വരെയുള്ള കണക്കനുസരിച്ച് 8000ത്തോളം പാമ്പുകളെയാണ് പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ പിടികൂടിയത്. 4360 പാമ്പുകളെ പിടികൂടി എറണാകുളം ഒന്നാംസ്ഥാനത്തും 3534 പാമ്പുകളെ പിടികൂടി തിരുവനന്തപുരവും 3525 എണ്ണവുമായി വയനാടും പിന്നാലെയുണ്ട്. ജനവാസ കേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടി സുരക്ഷിത മേഖലകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2021 ജനുവരിയിലാണ് വനം വകുപ്പിന് കീഴില്‍ സ്‌നേക്ക് അവയര്‍നെസ് റെസ്‌ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ മൊബൈല്‍ ആപ് പ്രവര്‍ത്തനം ആരംഭിച്ചത്.

പാമ്പിനെ കണ്ടയുടന്‍ ആപ്പില്‍ വിവരം നല്കിയാല്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പിടികൂടി സുരക്ഷിത കേന്ദ്രത്തിലെത്തിക്കുന്നതാണ് രീതി. ആപ് വഴി മൂന്നര വര്‍ഷത്തിനിടെ 34,928 പാമ്പുകളെയാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ ഉഗ്രവിഷമുള്ള 11,566 മൂര്‍ഖന്‍, 402 വെള്ളിക്കെട്ടന്‍, 327 രാജവെമ്പാല, രണ്ടായിരത്തോളം അണലി എന്നിവയുമുണ്ട്. നൂറുകണക്കിന് മലമ്പാമ്പുകളെയും പിടികൂടിയിട്ടുണ്ട്.

 

Tags: Forest Departmentsnakebite diesSerpa Licensed Volunteer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

Kerala

നാടിനെ ഭീതിയിലാഴ്‌ത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

Kerala

ആനകളിറങ്ങാം, ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തുന്നത് ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി വനംവകുപ്പ്

പുതിയ വാര്‍ത്തകള്‍

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.