Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ഗാന്ധിയുടെ ആദര്‍ശങ്ങളില്‍ ജീവിക്കുന്ന നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 06:57 am IST
inMain Article

സുമിത്ര ഗാന്ധി കുല്‍ക്കര്‍ണി

നരേന്ദ്ര മോദി മൂന്നാം തവണയും ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്നു. ഞാനും ബാപ്പുജി എന്നു വിളിക്കുന്ന മഹാത്മാഗാന്ധി എന്റെ മുത്തച്ഛനായിരുന്നു. 19 വയസ്സുവരെ ഞാന്‍ അദ്ദേഹത്തോടൊപ്പമാണ് ജീവിച്ചത്. എനിക്ക് 95 വയസ്സ് തികയുന്ന ഈ വര്‍ഷം, പ്രധാനമന്ത്രി മോദിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്യേണ്ടതും എന്റെ ചിന്തകള്‍ കുറിക്കേണ്ടതും അനിവാര്യമാണെന്ന് കരുതുന്നു. പക്വതയാര്‍ജിച്ച വ്യക്തിയെന്ന നിലയില്‍ ഈ രണ്ടു മനുഷ്യരെയും അടുത്തറിയാനുള്ള ഭാഗ്യം ലഭിച്ച, ഗാന്ധിജിയുടെ കുടുംബാംഗത്തിന്റെ കാഴ്ചപ്പാടുകള്‍ അറിയാന്‍ വരുംതലമുറയും ആഗ്രഹിച്ചേക്കാം.

എന്റെ ദീര്‍ഘമായ ജീവിതകാലയളവില്‍ നിരവധി നേതാക്കളെ എനിക്ക് അടുത്തറിയാം. എന്നിരുന്നാലും, നരേന്ദ്ര ഭായിയുമായുള്ള എന്റെ ബന്ധം സവിശേഷമാണ്. 1975 ലെ അടിയന്തരാവസ്ഥയുടെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലാണ് ഇതാരംഭിച്ചത്. കൃത്യമായ സമയം ഓര്‍ക്കുന്നില്ലെങ്കിലും, നരേന്ദ്ര ഭായ് അന്ന് ആര്‍എസ്എസിന്റെ ഊര്‍ജസ്വലനായ യുവപ്രചാരകനായിരുന്നു.

1970 കളില്‍ വിഭാഗീയത ദേശീയ ഘടനയെ കാര്‍ന്നുതിന്നുകയായിരുന്നു. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമെന്ന നിലയില്‍, പാകിസ്ഥാ നില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്താല്‍ അതിര്‍ത്തിജില്ലകളില്‍ സംഭവിക്കുന്ന ജനസംഖ്യാപരമായ മാറ്റത്തെക്കുറിച്ച് എനിക്കു വളരെയധികം ആശങ്കയുണ്ടായിരുന്നു. അസമിലേക്കുള്ള കടന്നുകയറ്റം ഇതിലും രൂഷമായിരുന്നു. എന്റെ പാര്‍ട്ടിയിലെ, കോണ്‍ഗ്രസിലെ, ആരും ഈ വിഷയം ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ ചെറുപ്പകാലത്തുപോലും നരേന്ദ്രഭായി ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നതു ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ദേശീയ വിഷയങ്ങളില്‍ അവബോധമുള്ള വ്യക്തിയായിരുന്നു. അക്കാലത്തെ രാഷ്‌ട്രീയം അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചില്ല.

അക്കാലത്തുപോലും, ഗ്രാമീണ ഭാരതത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളായ വ്യക്തിശുചിത്വം, ശുദ്ധമായ കുടിവെള്ളം, പ്രാഥമിക ആരോഗ്യ പരിരക്ഷ മുതലായവ അദ്ദേഹം പൂര്‍ണമായി ഉള്‍ക്കൊണ്ടിരുന്നു. പ്രധാനമന്ത്രിയായ ഉടന്‍ അദ്ദേഹം മാതൃകാപരമായ ധൈര്യം പ്രകടിപ്പിക്കുകയും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ദേശീയ ശുചിത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തു. ശുചിത്വവും രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ അന്തസ്സും സുരക്ഷയും മെച്ചപ്പെടുത്തുന്ന ശുചിത്വ ഭാരത യജ്ഞത്തിന് അദ്ദേഹം തുടക്കം കുറിച്ചു. സുസ്ഥിരമായ സാമൂഹ്യമാറ്റത്തിന്റെ അടിസ്ഥാനമായി, ജനകീയ പ്രസ്ഥാനമായ ‘ജന്‍ ആന്ദോളനില്‍’ എന്റെ മുത്തച്ഛന്‍ വിശ്വസിച്ചിരുന്നു. ‘സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ്, വികസിത് ഭാരത് (ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, വികസിത ഭാരതം) എന്നിവയിലെന്നപോലെ ‘സബ് കാ’ എന്ന വാക്കിലും നരേന്ദ്ര ഭായിയുടെ അചഞ്ചലമായ ശ്രദ്ധ സമാനമാണ്. ഇത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കേവലം പറച്ചില്‍ അല്ല. അവയാണ് അദ്ദേഹത്തെ മുന്നോട്ടുനയിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് അദ്ദേഹത്തിന്റെ ‘മാനവികത ആദ്യം’ എന്ന സമീപനത്തോടെയുള്ള നേതൃത്വം നമ്മുടെ അതിര്‍ത്തിയില്‍ അവസാനിച്ചില്ല; മറിച്ച്,ലോകത്തെയാകെ ആശ്ലേഷിച്ചു. അനുച്ഛേദം 370ന്റെ കൊളുത്തിപ്പിടിത്തത്തില്‍നിന്നു നമ്മെ മോചിപ്പിക്കാന്‍ അദ്ദേഹം വീണ്ടും ഒഴുക്കിനെതിരെ നീന്തി. സ്വാതന്ത്ര്യം നേടിയ ശേഷം പൂര്‍ത്തിയാക്കേണ്ട കാര്യപരിപാ
ടികള്‍ അദ്ദേഹം ആസൂത്രിതമായി പൂര്‍ത്തിയാക്കുകയാണ്. സിഎഎ ഒരുദാഹരണമാണ്.

സനാതന ധര്‍മത്തിന്റെ മഹത്തായ ഈ ഭൂമിയില്‍, ഷിര്‍ദിയിലെ സായിനാഥ്, രമണ മഹര്‍ഷി തുടങ്ങിയ അനേകം ഗുരുക്കന്മാരുടെ ആത്മീയ ശക്തിയിലൂടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടി. ഗാന്ധിജി ഇതിനു നേതൃത്വം നല്‍കാനുള്ള സങ്കേതമായി. പതിറ്റാണ്ടുകള്‍ക്കുശേഷം, അധിനിവേശ മാനസികാവസ്ഥയില്‍ നിന്ന് നമ്മെ മോചിപ്പിക്കാനുള്ള സങ്കേതമായി നരേന്ദ്ര ഭായ് മാറിയത് യാദൃച്ഛികമല്ല. അതൊരു രണ്ടാം സ്വാതന്ത്ര്യ സമരം തന്നെയാണ്.

‘ലോകത്ത് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റമായി മാറൂ’ എന്ന് എന്റെ മുത്തച്ഛന്‍ എപ്പോഴും പറയുമായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനില്‍നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്കുള്ള നരേന്ദ്ര മോദിയുടെ യാത്ര അടുത്തുനിന്നു കണ്ട എനിക്ക്, നമ്മുടെ പ്രിയപ്പെട്ട ഭാരതത്തില്‍ നാമെല്ലാവരും ആഗ്രഹിച്ച മാറ്റത്തിന്റെ പ്രതീകമാണു നരേന്ദ്ര മോദിയെന്നു നിസ്സംശയം പറയാം.

ഞാന്‍ പുണ്യാത്മാക്കളുടെ ചരിത്രം കുറിക്കുന്നില്ലെങ്കിലും നിഷ്പക്ഷത പുലര്‍ത്തേണ്ടതുണ്ട്. ബാപ്പുജിയും നരേന്ദ്ര ഭായിയും തമ്മിലുള്ള ഏറ്റവും ശ്രദ്ധേയമായ സാമ്യം, അവരുടെ പൊതുജീവിതം സനാതന ധര്‍മത്തിന്റെ ആത്മീയ ഉള്‍ക്കരുത്തില്‍ വേരൂന്നിയതാണ് എന്നതാണ്. പൂച്ചെണ്ടുകളും കല്ലേറുകളും അവരെ ബാധിക്കില്ല. അത്തരത്തിലുള്ള ഒരാള്‍ക്ക് സത്യം ജയിക്കുമെന്ന് അറിയാം. അതിനാല്‍ അത് സംഭവിക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കുന്നതിന് എതിര്‍പ്പില്ല. രാഷ്‌ട്രീയ എതിരാളികളുടെ നിരന്തരമായ ആക്രമണങ്ങള്‍ക്കെതിരെ മോദിയുടെ സവിശേഷമായ മൗനം ഇത് വിശദീകരിക്കുന്നുണ്ട്. ഇത് രാജഋഷിയുടെ ലക്ഷണമാണ്.

നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ പറയുന്നത്, ധര്‍മം പുനഃസ്ഥാപിക്കുന്നതിന് മുമ്പ്, എപ്പോഴും മഥനം ഉണ്ടാകാറുണ്ട് എന്നാണ്. നിഷേധാത്മകതയാണ് മഥനത്തിന്റെ ആദ്യ ഫലം. ഈ നിഷേധാത്മക ശക്തികള്‍ സത്യത്തെ എതിര്‍ക്കുന്നു. ഈനിഷേധാത്മകതയുടെ വ്യാപ്തിക്ക് നാം ദിവസവും സാക്ഷ്യം വഹിക്കുന്നു. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ദേശീയ താല്‍പ്പര്യങ്ങള്‍ പോലും വിട്ടുവീഴ്ച ചെയ്യപ്പെടുന്നു. അത്തരം സാഹചര്യങ്ങളില്‍, അധികാരത്തില്‍ തീരെ താല്‍പ്പര്യമില്ലാത്ത, അഴിമതിയില്ലാത്ത വ്യക്തിയെയാണ് ആവശ്യം; ദരിദ്രരുടെയും രാജ്യത്തിന്റെയും താല്‍പ്പര്യങ്ങള്‍ മറ്റെല്ലാറ്റിനുമുപരിയായി കാണുന്ന ഒരാളെ. അതിനാല്‍, നരേന്ദ്ര ഭായിയുടെ പ്രയത്നത്തിന്റെ ഫലം നാം ആസ്വദിക്കുമ്പോഴും, അദ്ദേഹത്തിന് ആനുപാതികമായ തെരഞ്ഞെടുപ്പു ജനവിധി നല്‍കാതിരുന്നിട്ടും, അതൊന്നും ബാധിക്കാത്തവിധം അദ്ദേഹം നിശബ്ദമായി തന്റെ കടമയില്‍ തുടരുന്നു. ഇത് അംഗീകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ബാപ്പുജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം നരേന്ദ്രഭായിയെ മികച്ച രീതിയില്‍ പിന്തുണയ്‌ക്കുമായിരുന്നുവെന്നു എനിക്കു പറയാനാകും. തന്റെ പേര് തട്ടിയെടുത്തവരെയും രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി നമ്മെ ഭിന്നിപ്പിക്കാന്‍ അത് ദുരുപയോഗം ചെയ്യുന്നത് ജീവിത ദൗത്യമാക്കിയവരെയും കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കുന്നതും ബാപ്പുജി ആയിരിക്കും.

ആധുനിക ഭാരതത്തിന്റെ വികസന കാര്യപരിപാടിയുമായി സമന്വയിപ്പിച്ച്, ഗാന്ധിജിയുടെ ആദര്‍ശങ്ങളെ മോദി പുനരുജ്ജീവിപ്പിച്ചുവെന്നത് എന്റെ ഇരുവരുടെയും വിമര്‍ശകരെ ആശ്ചര്യപ്പെടുത്തും. രാഷ്‌ട്രനയത്തിലെ നിര്‍ദേശകതത്വങ്ങള്‍ രാഷ്‌ട്രത്തിന്റെ നയമായി മാറിയിരിക്കുന്നു. അതിലൂടെ ഗാന്ധിജിയുടെ പാരമ്പര്യം നമ്മുടെ രാജ്യത്തിന്റെ മനസ്സിലേക്ക് ശക്തമായും ഇടതടവില്ലാതെയും ഒഴുകുമെന്ന് അദ്ദേഹം ഉറപ്പാക്കി.

എന്റെ മുത്തച്ഛനെപ്പോലെ മോദിക്കും പൊതുപരിശോധനയുടെ പരീക്ഷണം നേരിടേണ്ടിവരും. പക്ഷേ, ശ്രീകൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞതുപോലെ, നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുകയും ഫലം സത്യത്തിന് വിടുകയും ചെയ്യുക എന്നതാണു പ്രധാനം. അത് ഒടുവില്‍ വിജയിക്കും. ചരിത്രം അവസാനം ബാപ്പുജിയെയും നരേന്ദ്ര ഭായിയെയും അനുകമ്പയോടെ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്.

(മഹാത്മാഗാന്ധിയുടെ ചെറുമകളാണ് ലേഖിക)

Tags: Narendra Modiliving Gandhi's idealsSumitra Gandhi Kulkarni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.