Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്ഷകനായ മനാഫ് ഇപ്പോള്‍ വില്ലനായോ?; അര്‍ജുന്റെ കുടുംബത്തിന്റെ സമ്മതമില്ലാതെ പണം പിരിക്കുന്നതെന്തിന്?

സമൂഹമാധ്യമങ്ങളില്‍ അര്‍ജുന്റെ കുടുംബത്തിന്റെ ദൈവമായി അവതരിക്കുകയും സൗഹൃദത്തിന്റെ പര്യായമായി മാറുകയും എങ്ങിനെയാകണം ഒരു മുതലാളി എന്ന് സമൂഹമാധ്യമങ്ങള്‍ വാഴത്തിപ്പാടുകയും ചെയ്ത മനാഫ് വില്ലനായി മാറിയിരിക്കുന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 08:13 pm IST
inKerala
മരിച്ച അര്‍ജുന‍് (ഇടത്ത്) മനാഫ് (വലത്ത്)

മരിച്ച അര്‍ജുന‍് (ഇടത്ത്) മനാഫ് (വലത്ത്)

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ അര്‍ജുന്റെ കുടുംബത്തിന്റെ ദൈവമായി അവതരിക്കുകയും സൗഹൃദത്തിന്റെ പര്യായമായി മാറുകയും എങ്ങിനെയാകണം ഒരു മുതലാളി എന്ന് സമൂഹമാധ്യമങ്ങള്‍ വാഴത്തിപ്പാടുകയും ചെയ്ത മനാഫ് വില്ലനായി മാറിയിരിക്കുന്നോ?. അര്‍ജുന്റെ കുടംബത്തിന്റെ സമ്മതമില്ലാതെ ഓണ്‍ലൈനില്‍ പണം പിരിയ്‌ക്കുന്നെങ്കില്‍ അതിന് പിന്നില്‍ വലിയ തട്ടിപ്പ് പതിയിരിക്കുന്നുവെന്ന് അര്ജുന്റെ കുടുംബവും ബന്ധുക്കളും വിശ്വസിക്കുന്നു.

അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണി മുഴക്കണമെങ്കില്‍ ചിലതെല്ലാം അറിഞ്ഞതിനാലാണെന്നാണ് കരുതുന്നത്. അര്‍ജുന്റെ കുടുംബം പറയുന്നത് ഇതാണ്: “‘ഇമോഷനെ വിറ്റ് എല്ലാം ഒരാള്‍ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിര്‍ത്തിയില്ലെങ്കില്‍ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും. പല ഫണ്ടുകളും അയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് പൈസ വേണ്ട. ഞങ്ങള്‍ ആരോടും പണം ആവശ്യപ്പെട്ടില്ല. ആരും പണം കൊടുക്കരുത്. മനാഫ് ഫണ്ട് പിരിവ് നടത്തിയെന്നല്ല പറയുന്നത്. പലരും അദ്ദേഹത്തിന്റെ കയ്യില്‍ പണം നല്‍കുന്നതായി അറിഞ്ഞിട്ടുണ്ട്. അങ്ങനെ ആരും പണം കൊടുക്കരുതെന്നാണ് പറയുന്നത്’”.

‘രണ്ട് സര്‍ക്കാരിന്റെയും ശ്രമത്തിന്റെയും ഫലം ആണ് അര്‍ജുനെ കിട്ടിയത്. അര്‍ജുന് 75000 രൂപ സാലറി ഉണ്ട് എന്നത് ഒരു വ്യക്തി തെറ്റായി പറഞ്ഞ് പരത്തി. ഇതിന്റെ പേരില്‍ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്ത് അടിസ്ഥാനത്തില്‍ ആണ് പറയുന്നത്. അദ്ദേഹത്തോട് ആരെങ്കിലും അത് ആവശ്യപ്പെട്ടിട്ടുണ്ടോ. ഞങ്ങള്‍ അതെല്ലാം ചെയ്യാന്‍ പ്രാപ്തരാണ്’.‘അര്‍ജുന്‍ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്റെ പേരില്‍ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ഞങ്ങളുടെ ദാരിദ്ര്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് പണം കിട്ടട്ടെ’, -അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്റെ വാക്കുകളാണിത്.

അപ്പോള്‍ മനാഫിന്റെ യഥാര്‍ത്ഥ മോട്ടീവ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തലോ അതോ അതുപയോഗിച്ച് വലിയ രീതിയില്‍ പണപ്പിരിവ് നടത്തലോ എന്ന ചോദ്യവും ഉയരുകയാണ്. ഓണ്‍ലൈന്‍ പണപ്പിരിവ് എന്നത് കണക്കില്ലാത്ത കളിയാണ്. ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടാണ് നല്‍കിയതെങ്കില്‍ അതിലേക്ക് എത്ര വന്നു എന്ന് ആര്‍ക്കുമറിയാന്‍ നിര്‍വ്വാഹമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ മനാഫിനെ വാഴ്‌ത്തിപ്പാടാന്‍ തുടങ്ങിയതുമുതല്‍ ആണ് കാര്യങ്ങള്‍ നേരെ മറ്റൊരു ദിശയിലേക്ക് തിരിഞ്ഞത്. ആരില്‍ നിന്നൊക്കെ മനാഫ് പണം വാങ്ങിയിരിക്കുന്നു എന്നറിയില്ല. ഇക്കാര്യത്തില്‍ മനാഫ് തന്നെ വിശദീകരണം നല്‍കേണ്ട സാഹചര്യം വന്നിരിക്കുന്നു. കേരളം മാത്രമല്ല, ലോകമാകെയുള്ള മലയാളികള്‍ ഉറ്റുനോക്കിയിരുന്ന ഒരു ദുരന്തമായിരുന്നു അര്‍ജുന്‍റേത്. അതിനാല്‍ ഇതില്‍ പണപ്പിരിവ് എന്ന ആശങ്ക മനാഫിനെതിരെ ഉന്നയിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തന്നെ ഇടപെടേണ്ട സമയമായിരിക്കുന്നു എന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

താന്‍ പണം പിരിച്ചിട്ടുണ്ടെങ്കില്‍ അത് തെളിയിക്കട്ടെ എന്നാണ് മനാഫ് വെല്ലുവിളിക്കുന്നത്. അത് തെളിയിക്കേണ്ട ജോലി ദുഖാര്‍ത്തരായ അര്‍ജുന്റെ കുടുംബാംഗങ്ങള്‍ക്കില്ല.

നന്മമരം തിന്മമരമായ കഥ-ഫിറോസ് കുന്നുമ്പറമ്പിലിന്റെ കഥ
നന്മമരമായി അറിയപ്പെട്ടിരുന്ന ഫിറോസ് കുന്നുമ്പറമ്പില്‍ എന്നയാളുടെ പല ഓണ്‍ലൈന്‍ പിരിവുകളിലും തട്ടിപ്പുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ അദ്ദേഹം സംശയത്തിന്റെ നിഴലിലായ കഥ ആര്‍ക്കും മറക്കാറായിട്ടില്ല. ഒരു കുട്ടിയുടെ ചികിത്സയ്‌ക്കായി പിരിച്ച തുകയുടെ ബാക്കി ആ കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതോടെ ഫിറോസ് കുന്നുമ്പറമ്പില്‍ ആ കുടുംബത്തിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ നന്മമരം തിന്മമരമായി മാറി. നന്ദിയില്ലാത്ത രോഗികളെ നടുറോട്ടിലിട്ട് തല്ലിക്കൊല്ലണമെന്ന് വരെ ഫെയ്സ്ബുക്ക് ലൈവില്‍ ഫിറോസ് കുന്നുമ്പറമ്പിന്റെ നാവില്‍ നിന്നും കേരളം ഞെട്ടലോടെയാണ് കേട്ടത്. അതോടെ ഫിറോസ് കുന്നുമ്പറമ്പിലിലെ നന്മ ജനം തിരിച്ചറിഞ്ഞു.

 

 

 

Tags: ArjunjithinManafAnjuGangavali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

Samskriti

കണ്ണന്റെ യഥാര്‍ത്ഥ ഭക്തന്‍

Kerala

ലോറി ഉടമ മനാഫിന്റെ വിശ്വാസ്യതയുടെ ഗ്രാഫ് സീറോയിലേക്ക് താഴ്ന്നു…ഇപ്പോള്‍ വീഡിയോകള്‍ക്ക് 800 വ്യൂസ് പോലും ഇല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അങ്ങേയറ്റം ലജ്ജാകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.