കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി മുണ്ടയാട് സ്വദേശി ഹരിഹരന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസിന് ആധാരമായ സംഭവം നടന്നത് 2017ലായിരുന്നു . കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന് ആയിരുന്നു തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി സുനില്‍കുമാര്‍.
ശുചിമുറി നടത്തിപ്പ് ചുമതല വിട്ടുനല്‍കാത്തതിനെ വിരോധമാണ് സുനില്‍ കുമാറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കിടന്നുറങ്ങിയ സുനില്‍കുമാറിനെ ഒന്നാം പ്രതി ചേലോറ മുണ്ടയാട് പനക്കല്‍ വീട്ടില്‍ ഹരിഹരന് തോര്‍ത്തില്‍ കരിക്ക് കെട്ടി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് ജീവനക്കാരനായ അഴീക്കോട് കച്ചേരി സ്വദേശി പി വിനോദ് കുമാറിനെയും ആക്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: