ചെന്നൈ : ഫുഡ് ഡെലിവറി ചെയ്യാൻ വൈകിയതിന് യുവതി ശകാരിച്ച ഫുഡ് ഡെലിവറി ബോയ് (19) ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കൊളത്തൂരിലാണ് സംഭവം. ഫുഡ് ഡെലിവറി വൈകിയതിന് സ്ത്രീ ശകാരിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ബികോം വിദ്യാർഥിയും പാർട് ടൈം ഡെലിവറി ബോയിയുമായിരുന്ന ജെ പവിത്രനാണ് തൂങ്ങി മരിച്ചത് . ആഹാരം എത്തിക്കുന്നതിൽ വൈകിയതിനെ തുടർന്ന് ഒരു യുവതി തന്നെ അപമാനിച്ചതായും , ഇതിൽ മനംനൊന്താണ് താൻ ജീവനൊടുക്കുന്നതെന്നും യുവാവ് മരണക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
വീട് കണ്ടെത്താൻ വൈകിയതിനാലാണ് ഡെലിവറി വൈകിയതെന്ന് പറഞ്ഞിട്ടും യുവതി കമ്പനിയോട് പരാതിപ്പെടുകയും യുവാവിനെ ജോലിയിൽ നിന്ന് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പവിത്രൻ സ്ത്രീയുടെ വീടിന് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ല് തകർത്തു. തുടർന്ന് യുവതി പോലീസിൽ പരാതിപ്പെടുകയും ചെയ്തു. ഇതിന് പുറമെ യുവാവിനെയും, രക്ഷിതാക്കളെയും വിളിച്ച് പോലീസ് താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: