Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്; സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ 31 കോടി ഡോളര്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്, നിഷേധിച്ച് അദാനി ഗ്രൂപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 07:11 pm IST
in India

ന്യൂഡല്‍ഹി: അദാനി കമ്പനിക്ക് ബന്ധമുള്ള അഞ്ച് അക്കൗണ്ടുകൾ സ്വിറ്റ്‌സര്‍ലന്‍റ് അധികൃതർ മരവിപ്പിച്ചുവെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട്. അദാനിക്കെതിരെ സ്വിറ്റ്‌സര്‍ലന്റില്‍ അന്വേഷണം നടക്കുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ആരോപണത്തിന്മേൽ നടക്കുന്ന അന്വേഷണത്തിലാണ് ഇപ്പോൾ ഇത്രയും വലിയ തുക മരവിപ്പിച്ചതെന്നാണ് ഹിൻഡൻബർഗ് എക്‌സിലൂടെ അറിയിക്കുന്നത്. 2021ൽ പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണമാണ് ഇപ്പോൾ തുടരുന്നത്. അഞ്ച് അക്കൗണ്ടുകളിലായി 310 മില്യണ്‍ ഡോളറിലധികം പണമാണ് അദാനിയുടേതായി സ്വിസ് അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കുന്നു.

അതേസമയം ആരോപണം തള്ളി അദാനി ഗ്രൂപ്പ് രംഗത്തെത്തി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏതെങ്കിലും കോടതി നടപടികളില്‍ തങ്ങള്‍ ഭാഗമല്ല. തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് ഒരു തരത്തിലുള്ള പണം പിടിച്ചെടുക്കലുമുണ്ടായിട്ടില്ല. പറയപ്പെടുന്ന കോടതി ഉത്തരവില്‍ തങ്ങളുടെയോ ഗ്രൂപ്പ് കമ്പനികളുടെയോ പേരുപോലും പരാമര്‍ശിച്ചിട്ടില്ല. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യവും നിയമവിധേയവുമാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

2023 ജനുവരിയില്‍ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികള്‍ ഓഹരി വിപണിയില്‍ കൃത്രിമത്വവും തട്ടിപ്പും നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് സ്ഥാപനത്തിന്റെ കണ്ടെത്തല്‍ അദാനി ഗ്രൂപ്പ് തള്ളുകയും ചെയ്തിരുന്നു. അദാനി ഗ്രൂപ്പ് മൗറീഷ്യസും ബർമുഡയും കേന്ദ്രീകരിച്ച് കടലാസ് കമ്പനികൾ വഴി ഓഹരി പെരുപ്പിച്ച് കാണിക്കാൻ ശ്രമിച്ചു എന്നായിരുന്നു ഹിൻഡൻബർഗ് ആരോപണം. 2024ൽ അദാനിയുമായി ബന്ധപ്പെട്ട കേസ് ഇന്ത്യയിൽ അന്വേഷിക്കുന്ന സെക്യൂരിറ്റീസ് ആൻ്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ നിലവിലെ ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനിയുടെ കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ടെന്നു സമർഥിക്കുന്ന റിപ്പോർട്ടും പുറത്ത് വന്നു. എന്നാൽ തങ്ങൾക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് തള്ളിക്കളയുകയായിരുന്നു.

Tags: Adani groupHidenburgHindenburg vs. AdaniSwiss bank accounts
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഹിന്ദു വിശ്വാസങ്ങളെയും, ഭക്തരെയും ചേർത്ത് നിർത്തി ഗൗതം അദാനി : പുരിയിൽ എത്തുന്ന 40 ലക്ഷം ജഗന്നാഥ ഭക്തർക്ക് ആഹാരം ഒരുക്കുന്നു

India

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)
Business

അദാനിയ്‌ക്ക് ഡിബിഎസ് നല്‍കുക 1286 കോടി രൂപ; അദാനിയ്‌ക്ക് വായ്‌പ നല്‍കാന്‍ മടിക്കാതെ അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.