അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി നല്‍കുന്നതെന്ന ചോദ്യം ശക്തമാകുന്നു. കാരണം സാമാന്യ യുക്തി വെച്ച് നോക്കുമ്പോള്‍ അദാനി ഗ്രൂപ്പിന് ഇതുകൊണ്ട് ഒരു ചില്ലിക്കാശിന് ഗുണമില്ലെന്നിരിക്കെ എന്തിനാണ് അദാനി ഗ്രൂപ്പ് 15 കോടി അമ്മയ്‌ക്ക് നല‍്കുന്നത്? എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. ഇതോടെ ഇത് ഒരു കള്ള ആരോപണമാണോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ശ്വേതാമേനോന്‍ പ്രസിഡന്‍റായ അമ്മ കമ്മറ്റിയുടെ വിശ്വാസ്യതയില്‍ അദാനി ഗ്രൂപ്പില്‍ നിന്നും 15 കോടി കൊണ്ടുവരാന്‍ ശ്രമമുണ്ടായിരുന്നു എന്നാണ് മാലാ പാര്‍വ്വതി ആരോപിച്ചത്. പത്മജ മേനോന്‍ എന്ന ബിജെപി നേതാവാണ് ഇത് വാഗ്ദാനം ചെയ്തതെന്നും മാലാ പാര്‍വ്വതി ആരോപിക്കുന്നു. പക്ഷെ പത്മജ മേനോന്‍ പോലെയുള്ള ഒരു നേതാവിന് അദാനിയില്‍ നിന്നും 15 കോടി രൂപ സംഭാവനയായി കൊണ്ടുവരാനുള്ള ശേഷിയുണ്ടോ എന്നും സംശയം ഉണരുന്നുണ്ട്. അതിനാലാണ് ഈ ആരോപണം എത്രത്തോളം സത്യമാണെന്ന് സംശയിക്കപ്പെടുന്നത്. ഇത് അമ്മയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നു എന്ന ഭീതി കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.
പത്മജമേനോനില്‍ നിന്നും രണ്ട് കോടി രൂപ ശ്വേതാമേനോന്‍ വാങ്ങി എന്ന ആരോപണം ബാബുരാജ് അമ്മ യോഗത്തില്‍ ഉയര്‍ത്തിയപ്പോഴാണ് ശ്വേതാമേനോന്റെ നിയന്ത്രണം വിട്ടത്. കാരണം തന്റെ മേല്‍ പച്ചനുണയായ ആരോപണം അടിച്ചേല്‍പ്പിക്കുന്നത് ശ്വേതാമേനോനെപ്പോലെ സത്യസന്ധയായ വ്യക്തിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്ന് പറയുന്നു. ബിജെപിയിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികളെ നല്‍കിയതിനാണ് ഈ സംഭാവന ശ്വേതയ്‌ക്ക് നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ട്വന്‍റി ട്വന്‍റി പാര്‍ട്ടി സ്വന്തം നിലയിലാണ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയത്. മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ എന്ന നിലയിലും ജനപ്രീതിയുള്ള താരങ്ങള്‍ എന്ന രീതിയിലും അവര്‍ സിനിമാമേഖലയിലുള്ളവരെയും അന്വേഷിച്ചിരുന്നു എന്നതും വാസ്തവമാണ്. പക്ഷെ അത് അമ്മയിലേക്ക് അദാനിഗ്രൂപ്പില്‍ നിന്നും സംഭാവന ലഭിക്കാന്‍ ശ്വേതാമേനോന്‍ മനപൂര്‍വ്വം ചെയ്തതാണെന്നത് വിശ്വസിക്കാനാവില്ലെന്നും പലരും വാദമുയര്‍ത്തുന്നു.
ശ്വേതാമേനോന്‍ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്ന് അധികകാലം കഴിയും മുന്‍ പ് സംവിധായകന്‍ കമല്‍ ഉയര്‍ത്തിയ ഒരു ആരോപണമുണ്ട്. അമ്മ എന്ന സംഘടന സംഘപരിവാര്‍ ഗ്രൂപ്പിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു എന്നായിരുന്നു സംവിധായകന്‍ കമലിന്റെ ആരോപണം. ഇതോടെയാണ് ഈ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്കെതിരെ ചില രഹസ്യനീക്കങ്ങള്‍ നടന്നതെന്ന് കരുതപ്പെടുന്നു. . എങ്ങിനെ ഈ ശ്വേതാമേനോന്‍ പ്രസിഡന്‍റായ സമിതിയെ പുറത്താക്കാം എന്ന് ആലോചിച്ചപ്പോള്‍ പിടികിട്ടിയതാണ് സംഘി എന്ന ചാപ്പ കുത്തുക എന്ന തന്ത്രം. കേരളത്തിലെ കമ്മ്യൂണിസ്റ്റ്-ജിഹാദി അന്തരീക്ഷത്തില്‍ ഏറ്റവും വെറുക്കപ്പെടുന്ന ചാപ്പയാണ് സംഘി ചാപ്പ. അതിന്റെ ഭാഗമായാണ് ശ്വേതാമേനോനും അവരുടെ കൂടെയുള്ള ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവര്‍ക്കും സരയൂ, അഞ്ജലി നായര്‍, വീണാ നായര്‍ എന്നിവരെയും സംഘിയാക്കി പ്രചാരണം നടക്കുന്നത്.
















