Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

കറുക വയല്‍ കുരുവീ, മുറിവാലന്‍ കുരുവീ…ജോഷിയ്‌ക്ക് എത്രകേട്ടാലും മതിവരാത്ത പാട്ട്; കാമുകിയെ കൈപിടിച്ചുകൊണ്ടുവരാന്‍ പ്രേരിപ്പിച്ച പാട്ട്…

ഷിബു ചക്രവര്‍ത്തി എന്ന ഗാനരചയിതാവിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയതാണ് ഈ പാട്ട്. തനി ഗ്രാമീണ സങ്കല്‍പങ്ങള്‍ തനിമ ചോരാതെ നിറഞ്ഞുനില്‍ക്കുന്ന വരികള്‍....ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'ധ്രുവ'ത്തിലെ ഗാനം. 

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Sep 13, 2024, 05:28 pm IST
inMusic, Entertainment
ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി (വലത്ത്) ജോഷിയുടെ ധ്രുവം എന്ന സിനിമയില്‍ നരസിംഹ മന്നാടിയാരായി വേഷമിട്ട മമ്മൂട്ടി (നടുവില്‍) നായകി ഗൗതമി (ഇടത്ത്)

ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി (വലത്ത്) ജോഷിയുടെ ധ്രുവം എന്ന സിനിമയില്‍ നരസിംഹ മന്നാടിയാരായി വേഷമിട്ട മമ്മൂട്ടി (നടുവില്‍) നായകി ഗൗതമി (ഇടത്ത്)

ഷിബു ചക്രവര്‍ത്തി എന്ന ഗാനരചയിതാവിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയതാണ് ഈ പാട്ട്. തനി ഗ്രാമീണ സങ്കല്‍പങ്ങള്‍ തനിമ ചോരാതെ നിറഞ്ഞുനില്‍ക്കുന്ന വരികള്‍….ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘ധ്രുവ’ത്തിലെ ഗാനം.

കറുക വയല്‍ കുരുവീ

മുറിവാലന്‍ കുരുവീ

കതിരാടും വയലിന്‍

ചെറു കാവല്‍ക്കാരി

തളിര്‍വെറ്റിലയുണ്ടോ

വരദക്ഷിണവെയ്‌ക്കാന്‍

ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘ധ്രുവ’ത്തിലെ ഗാനം:

ചെന്നൈയിലെ അഡയാറിലായിരുന്നു ധ്രുവം സിനിമയുടെ ഷൂട്ടിങ്ങ്. നെറ്റിയില്‍ ചുവന്ന കുറിയണിഞ്ഞ് നരസിംഹ മന്നാഡിയാറായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം. ഹൈന്ദവതയുടെ ധീരതയും വിജയവും കൊട്ടിഘോഷിക്കുന്ന ചിത്രമായിരുന്നു അത്. ഹൈദര്‍ മരക്കാരുടെ ആധിപത്യത്തെ എന്നെന്നേയ്‌ക്കുമായി നരസിംഹമന്നാഡിയാര്‍ തകര്‍ത്തെറിയുന്ന സിനിമ.

പക്ഷെ ഈ സിനിമയില്‍ പ്രണയത്തിന്റെയും സ്നേഹബന്ധത്തിന്റെയും ആര്‍ദ്രത നിറയ്‌ക്കാന്‍ സംവിധായകന്‍ കൂട്ടുപിടിച്ചത് ഗാനങ്ങളെയാണ്. അത് ഷിബു ചക്രവര്‍ത്തി മനോഹരമാക്കുകയും ചെയ്തു. എസ്. പി. വെങ്കിടേഷ് എന്ന സംഗീത സംവിധായകന്‍ ആ വരികളുടെ തനിമ ചോരാതെ ഗ്രാമീണമായ ഈണം വരികളില്‍ നിറയ്‌ക്കുകയും ചെയ്തു. സിനിമയില്‍ മമ്മൂട്ടി ചെയ്യുന്ന നരസിംഹ മന്നാഡിയാര്‍ ഒരു ഗ്രാമീണപെണ്‍കോടിയായ നടി ഗൗതമിയെ വിവാഹം കഴിക്കുന്ന ഗാനരംഗമാണ്. ഈ ഗാനത്തിന് മുന്‍പ് ടച്ചിങ്ങായ ഒരു നീണ്ട സീക്വന്‍സുണ്ട്. അതില്‍ ദരിദ്രയായ പെണ്‍കുട്ടിയോട് മമ്മൂട്ടിയുടെ കഥാപാത്രമായ നരസിംഹ മന്നാടിയാര്‍ ചോദിക്കുന്നുണ്ട് ;”നരസിംഹമന്നാടിയാരുടെ ഭാര്യയായിരിക്കാന്‍ നിനക്ക് സമ്മതമാണോ” എന്ന്. ഗൗതമിയുടെ കരയുന്ന മുഖത്ത് നനവാര്‍ന്ന ഒരു അര്‍ധപുഞ്ചിരി അപ്പോള്‍ വിടരും. കെ.എസ്. ചിത്രയുടെയും വേണുഗോപാലിന്റെയും ശബ്ദം കൂടി ചേര്‍ന്നപ്പോള്‍ കേള്‍ക്കുന്നവരുടെ മനസ്സിലും ഈണം പൂത്തുലഞ്ഞുനിന്നു. ആ ഗാനം സൂപ്പര്‍ ഹിറ്റായി.

ഒരിയ്‌ക്കലും മടുപ്പില്ലാതെ എത്ര തവണ വേണമെങ്കിലും കേട്ടിരിയ്‌ക്കാവുന്ന ഗാനം എന്നാണ് കറുകവയല്‍ക്കുരുവീ എന്ന ചിത്ര പാടിയ ഈ ഗാനത്തെക്കുറിച്ച് ജോഷി സാര്‍ പറഞ്ഞിരിക്കുന്നതെന്ന് ഷിബു ചക്രവര്‍ത്തി. “ചില പാട്ടുകള്‍ കുറച്ചുകേട്ടുകഴിഞ്ഞാല്‍ മടുക്കും. പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ ഷോട്ടുകള്‍ ഡിവൈഡ് ചെയ്യേണ്ടി വരുമ്പോഴും ഒരു പാട്ട് തന്നെ പല കുറി കേള്‍ക്കേണ്ടതായി വരും. പക്ഷെ ഈ പാട്ട് എത്ര കേട്ടാലും മടുക്കുന്നില്ല..” – ഒരു ദിവസം അഡയാറിലെ ഷൂട്ടിംഗ് സെറ്റിലേക്ക് പോകുമ്പോള്‍ സംവിധായകന്‍ ജോഷി പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്ന് ഷിബു ചക്രവര്‍ത്തി.

ജോഷിയുടെ ഈ അഭിനന്ദനം കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്ന് നല്‍കിയപ്പോള്‍ തന്നിലെ കാമുകന് ചിറക് മുളപ്പിയ്‌ക്കാം എന്ന് തന്നെ ഷിബു ചക്രവര്‍ത്തി തീരുമാനിച്ചു. കാരണം ഷിബു തന്റെ കാമുകിയെക്കുറിച്ച് എഴുതിയ വരികളായിരുന്നു ഇവ. ഈ വരികള്‍ ആദ്യം പാടിക്കേള്‍പ്പിച്ചത് കാമുകിയുടെ കാതില്‍ തന്നെയായിരുന്നു.

ആദ്യപ്രണയത്തിന്റെ മുഗ്ധസങ്കല്‍പങ്ങള്‍ ഈ അനുപല്ലവിയിലെ വരികളില്‍ ഉണ്ട്:

പുതുപുലരൊളിനിൻ തിരുനെറ്റിക്കൊരു

തൊടുകുറിയണിയിക്കും..

ഇളമാൻ തളിരിൻ

നറുപുഞ്ചിരിയിൽ

കതിർമണ്ഡപമൊരുങ്ങും

അവനെന്റെ പ്രാണനിൽ പരിമളം

നിറയ്‌ക്കും.. [കറുകവയൽ കുരുവീ….]

ഷിബു ചക്രവര്‍ത്തിയുടെ പ്രണയം നാട്ടില്‍ പാട്ടായിരുന്നു. പലരും ആ പ്രണയ കഥ പറഞ്ഞു നടന്നിരുന്നു. അത് ഈ പല്ലവിയില്‍ വായിച്ചെടുക്കാം:

നടവഴിയിടകളില്‍

നടുമുറ്റങ്ങളില്‍

ഒരു കഥ നിറയുകയായ്

ഒരു പിടിയവലിന്‍ കഥപോലിവളുടെ

പരിണയ കഥ പറഞ്ഞു

പാട്ട് റെക്കോഡ് ചെയ്ത് തീര്‍ന്നതും നേരെ കാമുകിയെ ചെന്ന് കണ്ടു. വിവാഹം കഴിച്ചു. പാട്ടില്‍ പറഞ്ഞതുപോലെ കാമുകിയുമായുള്ള പ്രണയം പലരോടും പറഞ്ഞുനടന്നിരുന്നു. ആരെയും അറിയിക്കാതെയായിരുന്നു വിവാഹം.

Tags: JoshiyeGautamigrameena songSongMammoottyshibu chakravarthyfilm songDhruvamNarasimha Mannadiyar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

Kerala

മമ്മൂട്ടിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനേയും പരിഹസിച്ചും അധിക്ഷേപിച്ചും ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍

Entertainment

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.