Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ ധാര്‍മ്മികം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2024, 06:30 am IST
inIndia

നാഗ്പൂര്‍: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ധാര്‍മ്മികമാണെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമാജത്തെയാകെ സംഘടിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്. വ്യക്തിപരമായ കുറവുകളെ പരസ്പരമുള്ള സഹകരണത്തിലൂടെ ഒഴിവാക്കി പൂര്‍ണതയിലേക്ക് നയിക്കുകയാണ് സംഘടനയുടെ മര്‍മ്മം. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലകായിരുന്ന ശ്രീഗുരുജി ഗോള്‍വല്‍ക്കര്‍ ഇതിനെ ധര്‍മ്മമെന്ന് തന്നെയാണ് വിശേഷിപ്പിച്ചത്, മോഹന്‍ ഭാഗവത് പറഞ്ഞു.

ധരംപേഠ് മഹിളാ സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ഗുരുജിയുടെ എണ്ണഛായാ ചിത്രം അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്. പരസ്പര സഹകരണത്തിലൂടെ ഓരോ വ്യക്തിയും കഴിവുകള്‍ ആര്‍ജിക്കണം. ചുറ്റുമുള്ള സമൂഹത്തെയും കഴിവുള്ളവരാക്കണം. അതിനായി ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലേ പ്രവര്‍ത്തിക്കൂ എന്ന് ഓരോരുത്തരും ദൃഢനിശ്ചയം ചെയ്യണം. ചെയ്യുന്ന എല്ലാ കാര്യത്തിലും ആത്മാര്‍ത്ഥതയും ആധികാരികതയും ഉണ്ടാവണം, മോഹന്‍ ഭാഗവത് പറഞ്ഞു.

ശ്രീഗുരുജിയുടെ ജീവിതം ഇതിന് മാതൃകയാണ്. അദ്ദേഹം ഇടപഴകിയ എല്ലാവരിലും ഉറച്ച സൗഹൃദം സൃഷ്ടിച്ചു. അവരില്‍ ധാര്‍മ്മികബോധവും രാഷ്‌ട്രസ്‌നേഹവും നിറച്ചു. ആദര്‍ശത്തോടുള്ള അദ്ദേഹത്തിന്റെ അച്ചടക്കവും പെരുമാറ്റവും സമാജത്തെയാകെ സംഘബോധത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നു. സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

മഹിളകളുടെ സഹകരണസംഘം സാമൂഹ്യ സേവനത്തിന് മാതൃസഹജമായ ഇഴയടുപ്പം സൃഷ്ടിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. സ്ത്രീകളുടെ സ്വഭാവത്തില്‍ അടിസ്ഥാനപരമായി ഒരു വാത്സല്യം ഉണ്ട്. അതുകൊണ്ട് എല്ലാ പ്രവര്‍ത്തനങ്ങളും ഏറെ ഹൃദയപൂര്‍വം ചെയ്യാന്‍ അവര്‍ക്കാവും, സര്‍സംഘചാലക് പറഞ്ഞു. അവസരവും സ്വാതന്ത്ര്യവും ലഭിച്ചാല്‍ പുരുഷന് ചെയ്യാനാവുന്നതെല്ലാം സ്ത്രീക്കും ചെയ്യാനാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധരംപേഠ് മഹിളാ സ്റ്റേറ്റ് കോ-ഓപ് സൊസൈറ്റി പ്രസിഡന്റ് നീലിമ ബവാനെ, വൈസ് പ്രസിഡന്റ് സരിക പെന്‍ഡ്‌സെ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

Tags: Dr.Mohan BhagwatGuruji GolwalkarRSS Activities
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

പുതിയ വാര്‍ത്തകള്‍

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.