ഭാരത ഹോക്കിയുടെ ജൂനിയര്‍ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കാനിരിക്കുന്ന ഇതിഹാസ താരം പി.ആര്. ശ്രീജേഷിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസാ കത്ത്. എക്സിലൂടെയാണ് പുതിയ ദൗത്യത്തിന് ആത്മവിശ്വാസവും ആശംസ നേര്‍ന്ന് പ്രധാനമന്ത്രി എഴുത്തെഴുതിയത്.
ഇതിനോട് പ്രതികരിച്ച ശ്രീജേഷ് തനിക്ക് അദ്ദേഹത്തില്‍ നിന്നും ലഭിച്ച കത്ത് ഹൃദയഹാരിയാണെന്ന് കുറിച്ചു. ഹോക്കി എന്റെ ജീവിതമാണ് അതിനായി തന്റെ സേവനം നല്കിക്കൊണ്ടേയിരിക്കും. ഹോക്കിയില്‍ ഭാരതത്തെ ഏറെ ശക്തരാക്കുന്നതിനാണെന്റെ പരിശ്രണം-ശ്രീജേഷ് എക്സില്‍ കുറിച്ചു.
2020 ടോക്കിയോ ഒളിംപിക്സിലും പിന്നീട് പാരീസ് ഒളിംപിക്സിലും മെഡല്‍ നേടിയ ശ്രീജേഷ് തന്നില്‍ വിശ്വാസമര്‍പ്പിച്ച പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മറുപടി അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: