Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരിസ്ഥിതിദര്‍ശനം: വനസ്ഥിതി സംരക്ഷണം

പരിസ്ഥിതിദര്‍ശനം 12

ഡോ. ടി.വി. മുരളീവല്ലഭന്‍byഡോ. ടി.വി. മുരളീവല്ലഭന്‍
Sep 10, 2024, 07:39 pm IST
inSamskriti

വനങ്ങളെ ഭൂമിയുടെ ശ്വാസകോശങ്ങളായിട്ടാണ് ആധുനിക ശാസ്ത്രം കണക്കാക്കുന്നത്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഏറ്റവും കുറഞ്ഞത്, ഒരു പ്രദേശത്തിന്റെ 33 ശതമാനമെങ്കിലും വനപ്രദേശമായിരിക്കണമെന്ന് ആധുനിക പഠനങ്ങള്‍ പറയുന്നു. വനചൂഷണം ആവോളം നടത്തിയ ബ്രിട്ടീഷുകാര്‍ തന്നെയാണ് ഭാരതത്തിലെ ആധുനിക വനനയത്തിന്റെ ശില്പികള്‍ എന്നത് ഒരു വിരോധാഭാസമായിരിക്കാം. നമ്മുടെ പാരമ്പര്യമനുസരിച്ച് മൂന്നുതരം വനങ്ങളാണ് ഉള്ളത്. ഒന്ന്, മഹാവനം. അതിനിബിഢവനമാണിത്. ഭയ രഹിത ദേവനായ പരമശിവന്റെ ആവാസ കേന്ദ്രം. അതുകൊണ്ടു തന്നെ വനനശീകരണം ഒറ്റയും തന്നെ നടന്നിരുന്നില്ല.
രണ്ട്, തപോവനം. തപസ്സനുഷ്ഠിക്കുന്ന ഋഷിമാരുടെ താമസസ്ഥലം. അങ്ങോട്ടും സാധാരണക്കാര്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്നു.അതുകൊണ്ടവയും, സംരക്ഷിക്കപ്പെട്ടിരുന്നു.മൂന്നു, ശ്രീവനം. വന വിഭവങ്ങള്‍ക്കായി ആളുകള്‍ ആശ്രയിക്കുന്ന വനം.നമ്മുടെ പാരമ്പര്യമനുസരിച്ചു ഗ്രാമങ്ങള്‍ക്കുള്ളിലല്ല വനങ്ങള്‍, വനങ്ങള്‍ക്കുള്ളിലാണ് ഗ്രാമങ്ങള്‍. അപ്പോള്‍ എത്രമാത്രം പ്രാധാന്യമാണ് വനങ്ങള്‍ക്കു നല്‍കിയതെന്ന് നാം മനസ്സിലാക്കണം.വന നശീകരണമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.(State of the Forests in India, Report 2013).

ശാന്തിയാണ് ലക്ഷ്യം പ്രകൃതി ദേവതകളെ ശാന്തമാക്കാന്‍ നാല് വേദ വാക്യങ്ങളിലും ധാരാളം ശാന്തി മന്ത്രങ്ങളുണ്ട്.
‘സ്വസ്തി മിത്രാ വരുണാ
സ്വസ്തി പഥ്യേ രേവതി
സ്വസ്തി ന ഇന്ദ്രശ്ചാ ഗനിശ്ച
സ്വസ്തി നോ അദിതേ കൃധി’ (ഋഗ്വേദം, 5.51.14)
സൂര്യനും, ഊര്‍ജ്ജവും, ഭൂമിയും, ലൗകിക ശക്തികളും, സൃഷ്ടിയും, സംഹാരവും എല്ലാം ശാന്തിയേകട്ടെ.

മാത്രമല്ല, ഓം ശാന്തി: ശാന്തി: ശാന്തി: എന്ന് എല്ലാ മന്ത്രങ്ങളുടെയും അവസാനം ചൊല്ലുന്നത്, പരിപൂര്‍ണ ശാന്തിയെ കുറിക്കുന്നതാണ്. മാര്‍ക്കണ്ഡേയ പുരാണവും മത്സ്യപുരാണവും ആന്തരിക ശാന്തിയെയും, ബാഹ്യ ശാന്തിയെയും കുറിച്ച് പറയുന്നു. ശാന്തിയെന്നു പറഞ്ഞാല്‍ സമഭാവം എന്ന് സാരം. എല്ലാത്തിന്റെയും, സന്തുലിതാവസ്ഥ നിലനിര്‍ത്തുമ്പോള്‍ ശാന്തി ലഭ്യമാകുന്നു. എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍, ഓരോന്നിന്റെയും ശാന്തി ഉറപ്പാക്കേണ്ടതുണ്ട്. മാര്‍ക്കണ്ഡേയ പുരാണവും, മത്സ്യപുരാണവും, എല്ലാത്തരം ശാന്തിയെ കുറിച്ചും പറയുന്നു.

‘ഓം: ദ്യഔശാന്തിരന്തരീക്ഷം ശാന്തി:
പൃഥ്വീ ശാന്തി രാപ:
ശാന്തിരോഷധയ: ശാന്തി: വനസ്പതയ:
ശാന്തിര്‍ വിശ്വേ ദേവാ:
ശാന്തിര്‍ ബ്രഹ്മ ശാന്തി:
സര്‍വം ശാന്തി: ശാന്തിരേവ ശാന്തി:
സാ മാ ശാന്തി രേധി'(യജുര്‍ വേദം, 36.17)

സര്‍വ്വശാന്തി മന്ത്രമാണ് യജുര്‍ വേദത്തില്‍ പറഞ്ഞിരിക്കുന്നത്. നേരത്തെ വിവരിച്ച രീതിയില്‍ പഞ്ചഭൂതങ്ങളുടെയും സന്തുലിതാവസ്ഥയാണ് ശാന്തി. ഭൂതങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥയില്‍, ഏതെങ്കിലും ഒരെണ്ണം അസന്തുലിതമായാല്‍ മറ്റെല്ലാത്തിനേയും അത് ബാധിക്കും. ഉദാഹരണത്തിന് വായുവിലെ കാര്‍ബണ്‍ ഡൈഓക്സൈഡ് ഘടകങ്ങളുടെ ഇടം കൂടിയാല്‍ അല്ലെങ്കില്‍ അളവ് വര്‍ധിച്ചാല്‍, മറ്റു ഹരിത ഗൃഹ വാതകങ്ങളോടൊപ്പം ചേര്‍ന്നുകൊണ്ട് അത് ഭൂപ്രതലങ്ങളില്‍ നിന്നുള്ള സൂര്യതാപത്തിന്റെ പ്രതിഫലനത്തെ തടഞ്ഞു നിര്‍ത്തി ചൂട് വര്‍ധിപ്പിച്ചുകൊണ്ട്, ഭൗമ താപനത്തിനു ഇടയാക്കും. ഭൗമ താപനം, ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികള്‍ ഉരുക്കിക്കൊണ്ടു സമുദ്ര വിതാനത്തെ ഉയര്‍ത്തും. മാത്രമല്ല, ഉയര്‍ന്ന താപനില കൂടുതല്‍ സമുദ്ര ജലത്തെ നീരാവിയാക്കി മേഘസ്‌ഫോടനത്തിലൂടെ മഴ വര്‍ധിപ്പിക്കും. ഫലമോ, വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ദുരന്തങ്ങളും. അപ്പോള്‍ ഏതെങ്കിലും ഘടകത്തിന്റെ ഇടത്തില്‍ ഒരു ഇടിവോ, വിടവോ വന്നാല്‍, അത്, അശാന്തിയാണ്. അതുകൊണ്ടു ആകാശവും, വായുവും,അഗ്‌നിയും, ജലവും, പൃഥ്വിയും, വനങ്ങളും, ചെടികളും, ദേവതകളും എല്ലാംഏകദേശ സന്തുലിതാവസ്ഥയില്‍ നിന്നുകൊണ്ട്, ശാന്തിയെ പ്രാപിച്ചാല്‍ മാത്രമേ സര്‍വ ശാന്തി ഉണ്ടാവുകയുള്ളൂ.
(തുടരും)

Tags: Environmental visionപരിസ്ഥിതിദര്‍ശനംForest Conservation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരിസ്ഥിതി ദര്‍ശനം ഇതിഹാസ പുരാണങ്ങളില്‍

Kerala

വനസംരക്ഷണത്തിന് 56.20 കോടി കേന്ദ്രം തന്നു: മന്ത്രി ശശീന്ദ്രന്‍

Samskriti

പരിസ്ഥിതിദര്‍ശനം: വിശ്വഗുരു ഭാരതം

Samskriti

പരിസ്ഥിതിദര്‍ശനം: ലോകം പ്രശ്‌നങ്ങളില്‍ നിന്നും പ്രതിസന്ധികളിലേക്ക്

Samskriti

പരിസ്ഥിതിദര്‍ശനം: പുരാണേതിഹാസങ്ങളിലെ പരിസ്ഥിതിദര്‍ശനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.