ജയ്‌പൂർ ; വിനായക ചതുർത്ഥിയുമായി ബന്ധപ്പെട്ട പോസ്റ്റ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഡിലീറ്റ് ചെയ്ത സ്‌കൂൾ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.സാമൂഹ്യസൗഹാർദ്ദം തകർക്കാൻ ശ്രമിച്ച സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഷഫീഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് പോലീസ് കാവലും ഏർപ്പെടുത്തി.
കോട്ട സർക്കാർ സ്‌കൂളിലെ ഹിന്ദു വിശ്വാസികളായ അധ്യാപകർ തങ്ങളുടെ സ്‌കൂൾ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വിനായക ചതുർത്ഥി ആശംസകൾ നേർന്ന് ഗണപതിയുടെ ചിത്രങ്ങൾ പങ്ക് വച്ചു . എന്നാൽ മുഹമ്മദ് ഷഫീഖ് അധ്യാപകർ ഇട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു. രണ്ടാമതും അധ്യാപകർ പോസ്റ്റ് ഇട്ടെങ്കിലും അതും ഇയാൾ ഡിലീറ്റ് ചെയ്തു . ഇതോടെ അധ്യാപകരും സ്കൂളിലെ മറ്റ് അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാരും ഹൈന്ദവ സംഘടനകളും ചേർന്ന് സ്‌കൂളിൽ പ്രതിഷേധ പ്രകടനവും നടത്തി. വിവരമറിഞ്ഞ് പോലീസ് സ്‌കൂളിലെത്തി. അധ്യാപകരുടെയും നാട്ടുകാരുടെയും പരാതിയിൽ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: