രാജ്യത്ത് വിനായക ചതുർത്ഥി ആഘോഷങ്ങൾ ഗംഭീരമായി നടക്കുകയാണ്. വീഥികളിലെ മണ്ഡപങ്ങളിൽ ഭക്തർ ഗണപതീപൂജകൾ നടത്തുകയും, മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.ഇപ്പോഴിതാ കർണാടക കുർണൂൽ ജില്ലയിലെ എമ്മിഗനൂർ പട്ടണത്തിൽ ഒരുക്കിയ മഹാഗണപതിയുടെ വിഗ്രഹമാണ് വൈറലാകുന്നത് . 54 ലക്ഷത്തിന്റെ കറൻസി നോട്ടുകൾ കൊണ്ട് അലങ്കരിച്ചതാണ് ഈ വിഗ്രഹം.
ഇത്തരത്തിൽ വിഗ്രഹം ഒരുക്കാൻ കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ ബാങ്കുകളിൽ നിന്ന് പുതിയ നോട്ടുകൾ ശേഖരിച്ചിട്ടുണ്ടെന്ന് ശക്തി വിനായക കൗൺസിൽ അംഗങ്ങൾ പറഞ്ഞു. ശക്തി യുവക കൗൺസിൽ അംഗങ്ങൾ പ്രാദേശിക കോടതി റോഡ് പരിസരത്താണ് ഈ കറൻസി വിനായക പ്രതിമ സ്ഥാപിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പൂജയ്‌ക്കാവശ്യമായ സാമഗ്രികൾ ഉപയോഗിച്ച് ഗണേശ വിഗ്രഹങ്ങൾ ഓരോ വർഷവും വിവിധ രൂപങ്ങളിൽ നിർമിച്ച് ഇവർ മാതൃകയാണ്.
ഈ വിഗ്രഹം നിർമിക്കാൻ 54 ലക്ഷം ചെലവഴിച്ചതായി അവർ പറഞ്ഞു. ഈ വിഗ്രഹം ദർശിക്കുന്നതിനായി സമീപ ഗ്രാമങ്ങളിൽ നിന്ന് ആളുകൾ കൂട്ടത്തോടെ എത്തുന്നുണ്ട് . 25 ദിവസം കൊണ്ട് 500, 200, 50, 20, 10 രൂപയുടെ കറൻസി നോട്ടുകളും രണ്ട്, ഒരു രൂപ നാണയങ്ങളുമാണ് ഈ ധനലക്ഷ്മി ഗണപതിയുടെ രൂപം നിർമ്മിച്ചത്. 25 ഓളം പേരാണ് വിഗ്രഹത്തിന് കാവൽ.ചുറ്റും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: