തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. ഈ മാസത്തെ റെക്കോര്‍ഡ് വിലയില്‍ നിന്നും വെള്ളിയാഴ്ച കുറഞ്ഞ സ്വര്ണവിലയാണ് ഇന്നും മാറ്റമില്ലാതെ തുടരുന്നത്. പവന് 320 രൂപയായിരുന്നു വെള്ളിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 6680 രൂപയാണ് ഇന്നത്തെ വിപണി വില.
വിവാഹ സീസണിലും സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വലിയ കയറ്റിറക്കങ്ങളാണ് കാണാന്‍ കഴിയുന്നത്. സംസ്ഥാനത്ത് വെള്ളിവിലയിലും നേരിയ വര്‍ധനവുണ്ടായി. ഗ്രാമിന് 90 രൂപയും കിലോഗ്രാമിന് 90,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ സ്വര്‍ണം, വെള്ളി നിരക്കുകള്‍ നിശ്ചയിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: