കേരളത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എയിംസ് വരുമെന്നും ഇല്ലെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും നടന് സുരേഷ് ഗോപി. മനോരമ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
എയിംസ് സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ നല്കിയാല് അതിന്മേല് വൈകാതെ നടപടിയുണ്ടാകും. യോഗ്യമായ ഒരു സ്ഥലത്ത് അത് വരണം.- സുരേഷ് ഗോപി പറഞ്ഞു.
കോഓപ്പറേറ്റീവ് ഫെഡറലിസമനുസരിച്ച് പദ്ധതി നടപ്പാക്കും.സംസ്ഥാനവും കേന്ദ്രവും സഹകരിച്ചായിരിക്കും എയിംസ് സ്ഥാപിക്കുക. ഇതിന് കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. – സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: