Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ പാദത്തില്‍ 6.7 ശതമാനം വളര്‍ച്ച നേടി ഇന്ത്യയുടെ ജിഡിപി; ആശങ്ക വേണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2004-25) ആദ്യ ത്രൈമാസ പാദമായ ഏപ്രില്‍-ജൂണ്‍ കണക്കനുസരിച്ച്, 6.7 ശതമാനം വളര്‍ച്ച കൈവരിച്ച് ഇന്ത്യയുടെ മൊത്ത ആഭ്യന്തോല്‍പാദനം(ജിഡിപി).

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Aug 31, 2024, 12:05 am IST
in Business

ന്യൂദല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2004-25) ആദ്യ ത്രൈമാസ പാദമായ ഏപ്രില്‍-ജൂണ്‍ കണക്കനുസരിച്ച്, 6.7 ശതമാനം വളര്‍ച്ച കൈവരിച്ച് ഇന്ത്യയുടെ മൊത്ത ആഭ്യന്തോല്‍പാദനം(ജിഡിപി).

യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ (ഇസ്രയേല്‍-ഇറാന്‍ യുദ്ധം, റഷ്യ-ഉക്രൈന്‍ യുദ്ധം) നിറഞ്ഞ പ്രതികൂല കാലാവസ്ഥയിലാണ് ഇന്ത്യ ഇത്രയും വളര്‍ച്ച കൈവരിച്ചത് എന്നത് കണക്കാക്കാതെ വയ്യ. ലോകത്തിലെ വമ്പന്‍ രാഷ്‌ട്രങ്ങള്‍ പോലും സാമ്പത്തികമായി വളര്‍ച്ച നേടാനാകാതെ വിഷമിക്കുകയാണ്. ചൈനയുടേത് ഇക്കാലയളവിലെ വളര്‍ച്ച 4.7 ശതമാനം മാത്രമാണ് വളര്‍ന്നത്. യുഎസിന്റെ സാമ്പത്തിക വളര്‍ച്ചയാകട്ടെ വെറും 3.2 ശതമാനം മാത്രമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ ചെലവില്‍ മാന്ദ്യം വരുത്തി

അതേ സമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ (2023-24) ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.2 ശതമാനമായിരുന്നു. പക്ഷെ അത് കോവിഡിന് ശേഷം സമ്പദ് വ്യവസ്ഥ ഉണരുന്ന സമയമായതിനാല്‍ ഇതേ വളര്‍ച്ച എപ്പോഴും ഉണ്ടാകുമെന്ന് കരുതുക വയ്യ. അതുപോലെ 2004ലെ ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള ത്രൈമാസകാലയളവില്‍ ഇന്ത്യ 7.8 ശതമാനം വളര്‍ച്ച നേടിയിരുന്നു. അതിനര്‍ത്ഥം ഇപ്പോഴത്തെ 6.7 ശതമാനം തിളക്കം കുറഞ്ഞ വളര്‍ച്ചയാണെന്നാണോ? അല്ല. കാരണം പ്രതികൂലമായ സാഹചര്യങ്ങളെ നേരിട്ടാണ് ഇന്ത്യ ഈ ത്രൈമാസത്തില്‍ (ഏപ്രില്‍-ജൂണ്‍) ഇത്രയും വളര്‍ച്ച കൈവരിച്ചത്. റിസര്‍വ്വ് ബാങ്ക് പ്രവചിച്ചിരുന്നത് ഇന്ത്യ 7.1 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു. അതിനായില്ലെങ്കിലും ആശങ്കയുടെ ആവശ്യമില്ല. അതായത് നാല് പോയിന്‍റിന്റെ കുറവ്. ഇതിന് സര്‍ക്കാരിന്റെ ധനവ്യയത്തില്‍ കുറവ് വന്നത് ഒരു കാരണമായി പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അതിന് കാരണം ഈയിടെ നടന്ന പൊതുതെരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ പൊതുച്ചെലവുകള്‍ നിശ്ചലമായ മാസങ്ങളായിരുന്ന ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങള്‍.

കാര്‍ഷിക വളര്‍ച്ച മെച്ചപ്പെടും, മാനുഫാക്ടറിംഗും ഉല്‍പാദനവും നല്ല വളര്‍ച്ചയില്‍

അതുപോലെ സ്വകാര്യ ഉപഭോഗം കുറഞ്ഞതും ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നു. ഷോപ്പിംഗ് മാളുകളും കോംപ്ലക്സുകളിലും ആളുകള്‍ സന്ദര്‍ശിക്കുന്നത് കുറഞ്ഞുപോയിരുന്നു. ഇതിന് കാരണം ചൂടുകാറ്റാണെന്നും പറയുന്നു. ആളുകള്‍ ഷാപ്പിംഗ് മാളുകളിലും കോംപ്ലക്സിലും എത്തുന്നത് കുറഞ്ഞാല്‍ അവര്‍ പണം ചെലവഴിക്കുന്നതും കുറയും. ഇത് സ്വകാര്യ ഉപഭോഗത്തെ കുറയ്‌ക്കും. കാര്‍ഷിക മേഖലയിലെ വളര്‍ച്ച അല്‍പം കുറഞ്ഞിട്ടുണ്ട്. 2023 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തല്‍ കാര്‍ഷിക മേഖലയില്‍ 3.7 ശതമാനം വളര്‍ച്ച നേടിയിരുന്നു. അത് 2024 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 2 ശതമാനമായി കുറഞ്ഞു. ഇതിന് കാരണം വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉഷ്ണക്കാറ്റാണ്. 10 ഉഷ്ണക്കാറ്റുകളെങ്കിലും നടന്നിരുന്നു. അതേ സമയം നമുക്ക് അതിന് ശേഷം നല്ല മഴ ലഭിച്ചതിനാല്‍ അടുത്ത സാമ്പത്തിക പാദങ്ങളില്‍ കാര്‍ഷികോല്‍പാദനം മെച്ചപ്പെടുമെന്ന് കരുതുന്നു. 2024 ഏപ്രില്‍-ജൂണ്‍ കാലഘട്ടത്തില്‍ ഉല്‍പാദനം (മാനുഫാക്ചറിംഗ്) ഏഴ് ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2023ല്‍ ഇതേ കാലയളവില്‍ അത് വെറും അഞ്ച് ശതമാനമായിരുന്നു. നിര്‍മ്മാണ മേഖല 8.6ശതമാനമായി വളര്‍ന്നു. സേവനമേഖല 7.1 ശതമാനമായി വളര്‍ന്നു. ഇതിനര്‍ത്ഥം മൊത്തത്തില്‍ സമ്പദ്ഘടനയുടെ വളര്‍ച്ച നല്ല പാതയിലാണെന്നു തന്നെയാണ്.

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന, മൂഡീസിന് ശുഭാപ്തിവിശ്വാസം

എന്തായാലും ഇന്ത്യ തന്നെയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന എന്നത് ശോഭനമായ കാര്യമാണ്. മാത്രമല്ല, വരുന്ന മാസങ്ങളില്‍ ഇന്ത്യ കൂടുതല്‍ വളര്‍ച്ച നേടുമെന്ന് തന്നെയാണ് പ്രത്യാശ. ഇതിനിടെ മൂഡീസ് എന്ന അന്താരാഷ്‌ട്ര സാമ്പത്തിക റേറ്റിംഗ് ഏജന്‍സി ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്ക്  നേരത്തെ രേഖപ്പെടുത്തിയതിനേക്കാള്‍ കൂട്ടിയിരിക്കുകയാണ്. 6.8 ശതമാനത്തില്‍ നിന്നും 7.2 ശതമാനത്തിലേക്കാണ് മൂഡീസ് ഇത് വര്‍ധിപ്പിച്ചത്. ഇന്ത്യയുടെ വളര്‍ച്ചാ സാധ്യത വര്‍ധിക്കുമെന്നതിനാലാണ് മൂഡീസ് പഴയ പ്രവചനം തിരുത്തിയത്.

ഇന്ത്യയുടെ വളര്‍ച്ചാ അവലോകനം ശക്തം

മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ ശേഷമുള്ള ആദ്യ ജിഡിപി പ്രഖ്യാപനമാണ് വെള്ളിയാഴ്ച നടന്നത്. ഇതില്‍ ആശങ്ക വേണ്ടെന്നും ഇന്ത്യയുടെ വളര്‍ച്ചാ അവലോകനം ശക്തമാണെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറയുന്നു.

Tags: IndianeconomyAgriculturegrowthrbiIndian RupeeGDPMoodysIndian growthManufacturingproduction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

News

ഭാരതവും യൂറോപ്യൻ യൂണിയനും ‘കരാറുകളുടെ മാതാവയ’ കരാറിൽ ഒപ്പുവെച്ചു; മാറാത്തത് പലതും ഇനിയും മാറും

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

പുതിയ വാര്‍ത്തകള്‍

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.