Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശാസ്ത്ര സാങ്കേതിക ശേഷി വികസനം, ഗവേഷണം, നൂതനാശയം, സാങ്കേതിക വികസനം: ‘വിജ്ഞാന്‍ ധാര’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 09:20 pm IST
inIndia

ന്യൂഡല്‍ഹി:പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം, ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (ഡിഎസ്ടി) ‘വിജ്ഞാന്‍ ധാര’ എന്ന ഏകീകൃത കേന്ദ്രമേഖലാ പദ്ധതിയില്‍ ലയിപ്പിച്ച മൂന്ന് സുപ്രധാന പദ്ധതികളുടെ തുടര്‍ച്ചയ്‌ക്ക് അംഗീകാരം നല്‍കി.

ഈ പദ്ധതിക്ക് മൂന്ന് വിശാലമായ ഘടകങ്ങളുണ്ട്:

1. ശാസ്ത്ര സാങ്കേതികവിദ്യാതല (എസ് ആന്‍ഡ് ടി) സ്ഥാപനപര -മാനുഷികശേഷി വികസനം,
2. ഗവേഷണവും വികസനവും ഒപ്പം
3. നൂതനാശയങ്ങളും സാങ്കേതിക വികസനവും വിന്യാസവും.

ഏകീകൃത പദ്ധതിയായ ‘വിജ്ഞാന്‍ ധാര’ നടപ്പാക്കുന്നതിന്  പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ കാലയളവില്‍ 10,579.84 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

പദ്ധതികളെ ഒരൊറ്റ പദ്ധതിയിലേക്ക് ലയിപ്പിക്കുന്നത് തുക വിനിയോഗത്തിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ഉപപദ്ധതികള്‍/ പരിപാടികള്‍ക്കിടയില്‍ സമന്വയം സ്ഥാപിക്കുകയും ചെയ്യും.

രാജ്യത്തെ ശാസ്ത്ര, സാങ്കേതിക, നൂതന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ശാസ്ത്ര സാങ്കേതിക ശേഷി വികസനം, ഗവേഷണം, നൂതനാശയം, സാങ്കേതിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ‘വിജ്ഞാന്‍ ധാര’ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. അക്കാദമിക് സ്ഥാപനങ്ങളില്‍ സുസജ്ജമായ ഗവേഷണ-വികസന ലാബുകള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ ഈ പദ്ധതി നടപ്പിലാക്കുന്നത് രാജ്യത്തെ ശാസ്ത്ര സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തും.

വലിയ അന്താരാഷ്‌ട്ര സൗകര്യങ്ങളിലേക്കുള്ള അടിസ്ഥാന ഗവേഷണം, സുസ്ഥിര ഊര്‍ജം, ജലം മുതലായവയില്‍ വിവര്‍ത്തന ഗവേഷണം, അന്തര്‍ദേശീയ ഉഭയകക്ഷി- ബഹുമുഖ സഹകരണം എന്നിവയിലൂടെ സഹകരണ ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി ശ്രമിക്കുന്നു. ശാസ്ത്രസാങ്കേതിക രംഗത്തെ ശക്തിപ്പെടുത്തുന്നതിനും മുഴുവന്‍ സമയ സമാന (എഫ്ടിഇ) ഗവേഷകരുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തിന്റെ ഗവേഷണ-വികസന അടിത്തറ വികസിപ്പിക്കുന്നതിനും നിര്‍ണായകമായ മാനവ വിഭവശേഷി സഞ്ചയം നിര്‍മ്മിക്കുന്നതിനും ഇത് സംഭാവന ചെയ്യും.

ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം (എസ്ടിഐ) എന്നിവയില്‍ ലിംഗസമത്വം കൊണ്ടുവരുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ ശാസ്ത്ര സാങ്കേതിക (എസ് ആന്‍ഡ് ടി) മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്രീകൃത ഇടപെടലുകള്‍ നടത്തും. സ്‌കൂള്‍ തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള എല്ലാ തലങ്ങളിലും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലക്ഷ്യമിട്ടുള്ള ഇടപെടലുകളിലൂടെയും ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളെ ഈ പദ്ധതി ശക്തിപ്പെടുത്തും. അക്കാദമിക്, ഗവണ്‍മെന്റ്, വ്യവസായങ്ങള്‍ എന്നിവ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് കാര്യമായ പിന്തുണ നല്‍കും.

‘വിജ്ഞാന്‍ ധാര’ പദ്ധതിക്ക് കീഴില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ പരിപാടികളും വികസിത് ഭാരത് 2047 എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി ഡിഎസ്ടിയുടെ 5 വര്‍ഷത്തെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടും. പദ്ധതിയുടെ ഗവേഷണ വികസന ഘടകങ്ങള്‍ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനുമായി (എഎന്‍ആര്‍എഫ്) യോജിച്ചതായിരിക്കും. ദേശീയ മുന്‍ഗണനകള്‍ക്ക് അനുസൃതമായി ആഗോളതലത്തില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.

പശ്ചാത്തലം:

രാജ്യത്ത് ശാസ്ത്ര സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നോഡല്‍ വകുപ്പായി ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി) പ്രവര്‍ത്തിക്കുന്നു. രാജ്യത്ത് ശാസ്ത്ര, സാങ്കേതികവിദ്യ, നൂതനാശയം (എസ്ടിഐ) എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് കേന്ദ്ര മേഖലയിലെ പ്രധാന പദ്ധതികള്‍ ഡിഎസ്ടി നടപ്പാക്കുന്നു, (1) ശാസ്ത്രവും സാങ്കേതികവിദ്യയും (എസ് ആന്‍ഡ് ടി) സ്ഥാപനപരവും മനുഷ്യ ശേഷിപരവുമായ വികസനം, (2) ഗവേഷണവും വികസനവും (3) നൂതനാശയങ്ങളും സാങ്കേതിക വികസനവും വിന്യാസവും. ഈ മൂന്ന് പദ്ധതികളും ‘വിജ്ഞാന്‍ ധാര’ എന്ന ഏകീകൃത പദ്ധതിയില്‍ ലയിപ്പിച്ചിരിക്കുന്നു.

Tags: TechnologyScienceinnovationVigyan DharaInnovation ecosystemTechnology and InnovationTechnology Development and Deployment.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

നവീകരണത്വര ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉണ്ട്, ഇന്ത്യയില്‍ ഉള്ളത് രണ്ട് ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍: മോദി

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

India

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

പുതിയ വാര്‍ത്തകള്‍

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.