Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സുരക്ഷിതത്വത്തിന് മാര്‍ഗ്ഗരേഖയുണ്ടാക്കാന്‍ 14 അംഗ ദേശീയ ദൗത്യസംഘത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട മാര്‍ഗ്ഗരേഖയുണ്ടാക്കാന്‍ 14 അംഗ ദേശീയ ദൗത്യസംഘം രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 07:19 pm IST
inIndia

ന്യൂദല്‍ഹി: ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട മാര്‍ഗ്ഗരേഖയുണ്ടാക്കാന്‍ 14 അംഗ ദേശീയ ദൗത്യസംഘം രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ബംഗാളിലെ ആര്‍ജി കര്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ അതിക്രൂരമായ കൂട്ടബലാത്സംഗം മൂലം കൊല്ലപ്പെട്ട കേസില്‍ വാദംകേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവുണ്ടായത്.

സുപ്രീംകോടതിയുടെ ഈ ഉത്തരവിനെ തുടര്‍ന്ന് എയിംസിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ 11 ദിവസമായി തുടരുന്ന സമരം പിന്‍വലിച്ചു. ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടനാനേതാക്കള്‍ സുപ്രീംകോടതിയുടെ ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്തു. “ഡോക്ടര്‍മാരുടെ ബുദ്ധിമുട്ടുകള്‍ സുപ്രീംകോടതി കേട്ടു. തുടക്കം നന്നായി. ഇനി ഈ കേസില്‍ കൂടുതല്‍ ശക്തമായ വിധി ഉണ്ടാകുമെന്ന് കരുതുന്നു.” – നാഗ് പൂര്‍ എയിംസിലെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനേതാവായ ശിവാംഗി സിങ്ങ് പറഞ്ഞു. സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് ഈ കേസില്‍ വാദം കേട്ട് തുടങ്ങിയത്. വാദം കേള്‍ക്കല്‍ അടുത്ത ദിവസവും തുടരും.

ബംഗാളിലെ ജൂനിയര്‍ ഡോക്ടറുടെ കൂട്ടബലാത്സംഗവും മരണവും സംബന്ധിച്ച് സുപ്രീംകോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ മമത സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐയുടെ വാദം. അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടറുടെ ശരീരം തിരക്കിട്ട് ദഹിപ്പിക്കുകയായിരുന്നു. അതിന് ശേഷം മാത്രമാണ് ബംഗാള്‍ പൊലീസ് കേസ് ഫയല്‍ തയ്യാറാക്കിയതെന്നും സിബിഐയ്‌ക്ക് വേണ്ടി വാദിച്ച തുഷാര്‍ മേത്ത പറഞ്ഞു

“ജൂനിയര്‍ ഡോക്ടറുടെ ശവദാഹം നടത്തിയ ശേഷം രാത്രി 11.45നാണ് ബംഗാള്‍ പൊലീസ് കേസ് ഫയല്‍ ചെയ്തത്.” – ബംഗാള്‍ പൊലീസിന്റെ കേസിലുള്ള താല്‍പര്യക്കുറവ് ചൂണ്ടിക്കാട്ടി തുഷാര്‍ മേത്ത വാദിച്ചു. കേസിന്റെ അന്വേഷണം ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു എന്നത് സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

ഈ കേസിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. “അഞ്ചാം ദിവസമാണ് സിബിഐ കേസന്വേഷണത്തിലേക്ക് വരുന്നത്. അതോടെ കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു.”- സിബിഐയ്‌ക്ക് വേണ്ടി വാദിക്കുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

കാര്യങ്ങള്‍ നേരെയാവാന്‍ രാജ്യത്തിന് ഇനിയൊരു ബലാത്സംഗം നടക്കുന്നത് വരെ കാത്തിരിക്കാനാവില്ലെന്ന് കേസില്‍ വാദം കേള്‍ക്കെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

31 വയസ്സായ ട്രെയിനി ഡോക്ടര്‍ അതിക്രൂരമായാണ് കൊല്‍ക്കൊത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്നൊഴുകി. തുടയുടെ ഇരുവശവും തകര്‍ന്നിരുന്നു. ആദ്യ അഞ്ച് ദിവസങ്ങളില്‍ ബംഗാള്‍ പൊലീസ് കേസ് അന്വേഷണം നടത്തിയെങ്കിലും കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. അതിന് ശേഷമാണ് സിബിഐയ്‌ക്ക് കേസന്വേഷണം കൈമാറിക്കൊണ്ട് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.

Tags: RGKarMedicalcollegeSandipGhoshsupremecourtBengalRAPETrinamoolCongressMamataBanerjeeBengalHorror #KolkataDoctorDeathRGKargangrapecase
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

India

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.