Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആക്‌സിയ ടെക്നോളജീസിന് പുതിയ ആഗോള ആസ്ഥാനവും ഗവേഷണ, സാങ്കേതിക വികസന കേന്ദ്രവും

ആയിരം ജീവനക്കാര്‍ക്ക് ജോലി ചെയ്യാനാകുന്ന പുതിയ ഓഫീസ്, അടുത്ത കുറെയേറെ വര്‍ഷക്കാലം കമ്പനിക്ക് പ്രവര്‍ത്തിക്കാനും വളര്‍ച്ച കൈവരിക്കാനും ഉതകുന്നതാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 09:32 pm IST
inBusiness

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള വാഹനസോഫ്ട്‌വെയര്‍ നിര്‍മാതാക്കളായ ആക്‌സിയ ടെക്നോളജീസിന് കൂടുതല്‍ വിശാലമായ ആസ്ഥാനകേന്ദ്രം ടെക്നോപാര്‍ക്കില്‍ ഒരുങ്ങുന്നു. ഫേസ് 3യിലെ എംബസി ടോറസ് ടെക് സോണില്‍ സ്ഥിതി ചെയ്യുന്ന പുതിയ കേന്ദ്രത്തില്‍ ഗവേഷണത്തിനും വികസനത്തിനുമുള്ള സൗകര്യങ്ങളുമുണ്ട്.

ഈ മാസം 22ന് രാവിലെ 10:30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ അധ്യക്ഷനാകും. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് , ഐടി സെക്രട്ടറി രത്തന്‍ യു. കേള്‍കര്‍ , ബിഎംഡബ്‌ള്യു ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന, ആക്സിയയുടെ നയതന്ത്ര ഉപദേഷ്ടാവായ സ്റ്റെഫാന്‍ ജുറാഷെക്ക് , ടെക്നോപാര്‍ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍, കെ.എസ്.യു.എം സിഇഒ അനൂപ് അംബിക, ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് ഇന്ത്യ എംഡിയും സിഇഒയുമായ അജയ് പ്രസാദ് തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലോടുന്ന വാഹനങ്ങളിലെ ഡിജിറ്റല്‍ കോക്ക്പിറ്റുകളും ഡിസ്പ്‌ളേകളും ഇ-മൊബിലിറ്റി, ടെലിമാറ്റിക്‌സ് തുടങ്ങിയ സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കുന്ന സോഫ്ട്‌വെയറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ആക്‌സിയ ടെക്നോളജീസ്. പ്രവര്‍ത്തനം തുടങ്ങിയിട്ട് വിജയകരമായ 10 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് കമ്പനി പുതിയൊരു നിര്‍ണായക ചുവടുവെയ്‌പ്പിലേക്ക് കടക്കുന്നത്. ആയിരം ജീവനക്കാര്‍ക്ക് ജോലി ചെയ്യാനാകുന്ന പുതിയ ഓഫീസ്, അടുത്ത കുറെയേറെ വര്‍ഷക്കാലം കമ്പനിക്ക് പ്രവര്‍ത്തിക്കാനും വളര്‍ച്ച കൈവരിക്കാനും ഉതകുന്നതാണ്.

ആഗോളതലത്തില്‍ തന്നെ വൈദ്യുതോര്‍ജ്ജത്തില്‍ ഓടുന്ന വാഹനങ്ങളും സോഫ്ട്‌വെയര്‍ അധിഷ്ഠിത ഗതാഗത സംവിധാനങ്ങളും പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള (കണക്ടഡ്) കാറുകളും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഇതിലൂടെ, വാഹനനിര്‍മാതാക്കളുമായി സഹകരിച്ച് ആക്‌സിയ ടെക്നോളജീസ് പോലെയുള്ള കമ്പനികള്‍ക്ക് വന്‍ വളര്‍ച്ചയ്‌ക്കുള്ള അവസരങ്ങളാണ് തുറക്കുന്നത്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും മെച്ചപ്പെട്ട യാത്രാനുഭവവും സുരക്ഷയും സുഖവും ഉറപ്പുവരുത്തുന്നതാണ് ആക്സിയയുടെ സോഫ്ട്‌വെയര്‍.

2014ല്‍ കേരളത്തില്‍ സ്റ്റാര്‍ട്ടപ്പെന്ന നിലയില്‍ തുടങ്ങി ഇന്ന് ലോകോത്തര വാഹനനിര്‍മാതാക്കളുടെ വിശ്വസ്ത സോഫ്ട്‌വെയര്‍ കമ്പനിയായി മാറാന്‍ ആക്സിയക്ക് കഴിഞ്ഞതില്‍ അത്യധികം ചാരിതാര്‍ഥ്യമുണ്ടെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു. ഇന്ന് അമ്പത് ലക്ഷത്തോളം വാഹനങ്ങള്‍ ആക്‌സിയ സൃഷ്ടിച്ച സോഫ്ട്‌വെയര്‍ ഉപയോഗിച്ചാണ് ചലിക്കുന്നത്. തിരുവനന്തപുരത്ത് ലഭ്യമായ ലോകോത്തര സാങ്കേതികവിദ്യകളോടും ഗവേഷണസംവിധാനങ്ങളോടും കേരളത്തിലെ നിപുണരായ എഞ്ചിനീയര്‍മാരോടും കമ്പനി കടപ്പെട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പുതിയ ഓഫിസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തിരുവന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ പ്രത്യേക ”യൂത്ത് കണക്ട്” പരിപാടിയും ആക്‌സിയ ടെക്നോളജീസ് സംഘടിപ്പിക്കും. ബിഎംഡബ്‌ള്യുവില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനും ആക്‌സിയ ടെക്നോളജീസിന്റെ നിലവിലെ നയതന്ത്ര ഉപദേഷ്ടാവുമായ സ്റ്റെഫാന്‍ ജുറാഷെക്ക് വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക്കല്‍ എഞ്ചിനീറിംഗ്(ഐ.ഇ.ഇ.ഇ), സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയര്‍സ് (എസ്.എ.ഇ) ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുതുതലമുറ എഞ്ചിനീയര്‍മാരെയും പുതുമകള്‍ കണ്ടെത്തുന്നവരെയും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

 

 

Tags: vehicleInagurationtechnoparkSoftwareTechnologyElectric vehiclecompanyAcsia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.