India

അധ്യാപികയെ നിരന്തര ശല്യപ്പെടുത്തലും അശ്ലീല സന്ദേശവും; സഹപ്രവര്‍ത്തകന് പൊതിരെ തല്ല്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: സഹപ്രവര്‍ത്തകയ്‌ക്ക് അശ്ലീല സന്ദേശമയക്കുകയും നിരന്തരമായി ശല്യപ്പെടുത്തുകയും ചെയ്ത സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് പൊതിരെ തല്ല്. റായ്ച്ചൂരിലെ ആദര്‍ശ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ മെഹബൂബ് അലിയാണ് മര്‍ദനത്തിനിരയായത്. സ്‌കൂളിലെ വനിതാ ഗസ്റ്റ് അധ്യാപികയ്‌ക്കാണ് അലി അശ്ലീല സന്ദേശമയച്ചത്. അധ്യാപികയുടെ കുടുംബാംഗങ്ങളാണ് അലിയെ മര്‍ദിച്ചത്.

മെഹബൂബ് അലി തനിക്ക് അശ്ലീല സന്ദേശം അയക്കുന്നതായി അധ്യാപിക വീട്ടുകാരോട് പറഞ്ഞിരുന്നു. അവസരം ലഭിക്കുമ്പോഴെല്ലാം അലി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും അധ്യാപിക പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന്

അധ്യാപികയുടെ കുടുംബാംഗങ്ങള്‍ സ്‌കൂളിലേക്ക് എത്തി മെഹബൂബ് അലിയെ മര്‍ദിക്കുകയായിരുന്നു. അധ്യാപികയുടെ കാലു പിടിച്ച് ക്ഷമ ചോദിക്കാനും മേലാല്‍ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം എഴുതിനല്‍കണമെന്നുമായിരുന്നു കുടുംബാംഗങ്ങളുടെ ആവശ്യം.

ഇതിന് പുറമെ അധ്യാപിക പോലീസിലും വിദ്യാഭ്യാസ വകുപ്പിലും അലിക്കെതിരെ പരാതി നല്‍കി. ഇവരുടെ പരാതിയില്‍ മെഹബൂബ് അലിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഡി.ബാഡിഗര്‍ ഉത്തരവിറക്കി.

Recent Posts