Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

‘നീറ്റ്-യുജി 2024’: അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ ആഗസ്ത് 14 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 06:35 pm IST
inEducation
  • കൗണ്‍സലിങ്, ചോയിസ് ഫില്ലിങ്, അലോട്ട്‌മെന്റ് ഷെഡ്യൂളുകള്‍ www.mcc.nic.in- ല്‍
  • കൗണ്‍സലിങ്, സീറ്റ് അലോട്ട്‌മെന്റ് പ്രധാനമായും 3 റൗണ്ടുകളിലായി; ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കന്‍സി റൗണ്ട് അലോട്ട്‌മെന്റ്
  • പ്രവേശനം എംബിബിഎസ്/ബിഡിഎസ്/ബിഎസ്‌സി നഴ്‌സിങ് കോഴ്‌സുകളില്‍
  • എംസിസി അലോട്ട്‌മെന്റ് വഴി 15% ഓള്‍ ഇന്ത്യ ക്വാട്ടാ സീറ്റുകളിലും എല്ലാ എയിംസുകളിലും, ജിപ്‌മെര്‍ പുതുച്ചേരി, കാരായ്‌കുടി, കേന്ദ്ര സര്‍വകലാശാലകളിലും, കല്‍പിത സര്‍വ്വകലാശാലകളിലും മറ്റും മുഴുവന്‍ സീറ്റുകളിലും
  • ഒന്നാം റൗണ്ട് കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ ആഗസ്ത് 14 മുതല്‍ 20 വരെ; ആദ്യ സീറ്റ് അലോട്ട്‌മെന്റ് ആഗസ്ത് 23 ന്

എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശന നടപടികള്‍ ഓഗസ്റ്റ് 14 ന് ആരംഭിക്കും. മെഡിക്കല്‍ കൗണ്‍സലിങ് കമ്മറ്റിയുടെ (എംസിസി) ആഭിമുഖ്യത്തില്‍ പ്രധാനമായും മൂന്ന് റൗണ്ടുകളായിട്ടാണ് ഓണ്‍ലൈന്‍ കൗണ്‍സലിങ്, അലോട്ട്‌മെന്റ് നടപടികള്‍ ക്രമീകരിച്ചിരിട്ടുള്ളത്. ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കന്‍സി റൗണ്ട് അലോട്ട്‌മെന്റുണ്ടാകും. 15 ശതമാനം ഓള്‍ ഇന്ത്യാ ക്വാട്ടാ സീറ്റുകളിലും എല്ലാ എയിംസുകളിലും ജിപ്‌മെറിലും (പുതുച്ചേരി, കാരായ്‌കുടി), കേന്ദ്ര സര്‍വ്വകലാശാലകളിലും (അലിഗാര്‍ മുസ്ലിം, ബനാറസ് ഹിന്ദു, ദല്‍ഹി, ജാമിയ മില്ല്യ ഇസ്ലാമിയ ഉള്‍പ്പെടെ), കല്‍പിത സര്‍വ്വകലാശാലകളിലും മുഴുവന്‍ സീറ്റുകളിലും എംസിപി കൗണ്‍സലിങ് വഴിയാണ് സീറ്റ് അലോട്ട്‌മെന്റ്. കൗണ്‍സലിങ് രജിസ്‌ട്രേഷന്‍, ചോയിസ് ഫില്ലിങ് വഴിയാണ് സീറ്റ് അലോട്ട്‌മെന്റ്. കൗണ്‍സലിങ് രജിസ്‌ട്രേഷന്‍, ചോയിസ് ഫില്ലിങ്/ലോക്കിംഗ്, സീറ്റ് അലോട്ട്‌മെന്റ് ഷെഡ്യൂളുകളും നടപടിക്രമങ്ങളും www.mcc.nic.in ല്‍ ലഭിക്കും. നീറ്റ്-യുജി 2024 റാങ്കുകാര്‍ക്കാണ് കൗണ്‍സലിങ്, അലോട്ട്‌മെന്റ് നടപടികളില്‍ പങ്കെടുക്കാവുന്നത്.

ഒന്നാം റൗണ്ട് കൗണ്‍സലിങ്ങില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍, ഫീസ് പേയ്‌മെന്റ് ആഗസ്ത് 14 മുതല്‍ 20 വരെ നടത്താം. (ചോയിസ് ഫില്ലിങ് 16-20 വരെ) ചോയിസ് ലോക്കിങ് 20 ന് രാത്രി 11.55 മണിക്കകം പൂര്‍ത്തിയാക്കണം. ഓഗസ്റ്റ് 23 ന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. ഓഗസ്റ്റ് 24 നും 29 നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് നടപടികള്‍ക്ക് വിധേയമായി പ്രവേശനം നേടാം.

രണ്ടാം റൗണ്ട് കൗണ്‍സലിങ് നടപടികള്‍ സെപ്തംബര്‍ 4 ന് തുടങ്ങും. 5 മുതല്‍ 10 ഉച്ചക്ക് 12 മണിവരെ രജിസ്‌ട്രേഷനും 3 മണിവരെ ഫീസ് അടയ്‌ക്കാനും സൗകര്യം ലഭിക്കും. ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ സപ്തംബര്‍ 6 മുതല്‍ 10 വരെ പൂര്‍ത്തിയാക്കാം. സപ്തംബര്‍ 13 ന് സെക്കന്റ് അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. 14 മുതല്‍ 20 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശന നടപടികളിലേക്ക് കടക്കാം.

മൂന്നാം റൗണ്ട് കൗണ്‍സലിങ്/അലോട്ട്‌മെന്റ് നടപടികള്‍ സപ്തംബര്‍ 25 ന് തുടങ്ങും. 26 മുതല്‍ ഒക്‌ടോബര്‍ 2 വരെ രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്‌ക്കുന്നതിന് സൗകര്യം ലഭിക്കും. കോളേജ്, കോഴ്‌സ് അടക്കമുള്ള ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ സെപ്തംബര്‍ 27 നും ഒക്‌ടോബര്‍ രണ്ടിനും മധ്യേ പൂര്‍ത്തിയാക്കാം. മൂന്നാമത്തെ സീറ്റ് അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 5 ന് പ്രസിദ്ധീകരിക്കും. ഒക്‌ടോബര്‍ 6 നും 12 നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം.

ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ സ്‌ട്രേ വേക്കന്‍സി റൗണ്ട് രജിസ്‌ട്രേഷന്‍, അലോട്ട്‌മെന്റ് നടപടികള്‍ ഒക്‌ടോബര്‍ 16 ന് തുടങ്ങും. 16-20 വരെ രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്‌ക്കാം. ചോയിസ് ഫില്ലിജ്, ലോക്കിങ് നടപടികള്‍ ഒക്‌ടോബര്‍ 20 നകം പൂര്‍ത്തിയാക്കണം. സീറ്റ് അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 23 ന് പ്രസിദ്ധീകരിക്കും. 24 നും 30 നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാവുന്നതാണ്.

സ്‌റ്റേറ്റ് കൗണ്‍സലിങ്: നീറ്റ്-യുജി 2024 പ്രകാരം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷന്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഒന്നാം റൗണ്ട് കൗണ്‍സലിങ് നടപടികള്‍ ഓഗസ്റ്റ് 21 ന് തുടങ്ങാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. എംസിസി അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സലിങ്/അലോട്ട്‌മെന്റ് ഷെഡ്യൂളിനൊപ്പം സ്‌റ്റേറ്റ് കൗണ്‍സലിങ് ഷെഡ്യൂളുകളും www.mcc.nic.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം ഒന്നാം റൗണ്ട് കൗണ്‍സിലിങ് രജിസ്‌ട്രേഷന്‍/ചോയിസ് ഫില്ലിങ്/അലോട്ട്‌മെന്റ് നടപടികള്‍ ഓഗസ്റ്റ് 21-29 വരെ. സെപ്തംബര്‍ 5 നകം പ്രവേശനം നേടാം.

രണ്ടാം റൗണ്ട് കൗണ്‍സലിങ്/ചോയിസ് ഫില്ലിങ്/അലോട്ട്‌മെന്റ് നടപടികള്‍ സെപ്തംബര്‍ 11-20 വരെ. സെപ്തംബര്‍ 20 വരെ പ്രവേശനം.

മൂന്നാം റൗണ്ട് പ്രവേശന നടപടികള്‍ ഒക്‌ടോബര്‍ 3-12 വരെ. പ്രവേശനം 18 നകം നേടാം.

സ്‌ട്രേ വേക്കന്‍സി റൗണ്ടിലേക്കുള്ള പ്രവേശന നടപടികള്‍ ഒക്‌ടോബര്‍ 21-25 വരെ. ഒക്‌ടോബര്‍ 30 നകം പ്രവേശനം നേടാം.

മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക് സംസ്ഥാന കൗണ്‍സലിങ്/അലോട്ട്‌മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടികളും പ്രസിദ്ധപ്പെടുത്തും. ഇതു സംബന്ധിച്ച അറിയിപ്പുകള്‍ www.cee.kerala.gov.in ല്‍ യഥാസമയം ലഭ്യമാണ്.

 

Tags: NEET-UG 2024Medical Counseling RegistrationAll India Medical Counseling
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

നീറ്റ്-യുജി 2024: എംസിസി സ്‌പെഷ്യല്‍ റൗണ്ട് അലോട്ട്‌മെന്റ് 23 ന്; വിജ്ഞാപനം www.mcc.nic.in ല്‍

Education

നീറ്റ്-യുജി 2024: എംസിസി കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ തുടങ്ങി

India

നീറ്റ്-യുജി പരീക്ഷ രജസ്‌ട്രേഷൻ ഇന്ന് കൂടി

Education

നീറ്റ് യുജി പരീക്ഷയുടെ അപേക്ഷകരാണോ?; എങ്കിൽ തിരുത്തലുകൾക്ക് അവസരം

Education

അഖിലേന്ത്യാ മെഡിക്കല്‍/ഡന്റല്‍ ആയുഷ് ബിരുദ പ്രവേശനത്തിന് ‘നീറ്റ്-യുജി 2024’; രജിസ്‌ട്രേഷന്‍ മാര്‍ച്ച് 9 വരെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.