കൊച്ചി: കോളേജ് അധ്യാപകന് മഴുവന്നൂര്‍ കവിതപടിയില്‍ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാല്‍ ( 41) മരിച്ച നിലയില്‍.വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസര്‍ ആണ് ചന്ദ്രലാല്‍.
വയറ് കീറി ആന്തരീക അവയവങ്ങള്‍ പുറത്ത് വന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വയറ് കീറിയ നിലയില്‍ മൃതദേഹം അയല്‍വാസിയായ സ്ത്രീയാണ് കണ്ടത്. ചന്ദ്രലാല്‍ രണ്ടാഴ്ചയായി ലീവിലായിരുന്നു. മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. മൂന്നു മാസം മുമ്പ് ചന്ദ്രലാലിന്റെ പിതാവ് മരിച്ചതിന്റെ വിഷമതകള്‍ അലട്ടിയിരുന്നതായും ബന്ധുക്കളും സമീപവാസികളും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: