ന്യൂദല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വീട്ടില്‍വെച്ചയാരുന്നു അന്ത്യം.
2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബിനെ സി.ഒ.പി.ഡി (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. 2019ൽ സിപിഎം റാലിയിലാണ് അവസാനമായി പങ്കെടുത്തത്.
പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ, 2000-ൽ പാർട്ടിയിലെ മുതിർന്ന നേതാവ് ജ്യോതി ബസുവിൽ നിന്നാണ് പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രി സ്ഥാനം ബുദ്ധദേബ് ഏറ്റെടുത്തത്. 2011 വരെ തുടർച്ചയായി 11 വർഷം മുഖ്യമന്ത്രിയായിരുന്നു. കുപ്രസിദ്ധമായ നന്ദിഗ്രാം, സിങ്കൂർ വെടിവയ്‌പുകൾ ഉണ്ടായത് ബുദ്ധദേബ് മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: