ഇടുക്കി : മഴ ശക്തമാകുന്നതിനാല്‍ അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നത് വരെ ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാ ജലവിനോദങ്ങളും ഒഴിവാക്കണം.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിംഗും അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ നിര്‍ത്തിവയ്ക്കണം.ഓറഞ്ച് , റെഡ് അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ മലയോരമേഖലയില്‍ വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ രാത്രിയാത്രയ്ക്കും നിരോധമുണ്ട്.
ഇടുക്കി ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണെടുപ്പിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഓറഞ്ച്,റെഡ് അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഒഴികെ ഖനനപ്രവര്‍ത്തനങ്ങള്‍ക്കാണ് നിരോധനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: