Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ജന്മനാട്ടില്‍ സ്മാരകത്തിനായുള്ള കാത്തിരിപ്പ് നീളുന്നു; അഭിനയത്തിന്റെ രാജകല ഓര്‍മയായിട്ട് 15 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2024, 08:41 pm IST
inKerala

ചേര്‍ത്തല: അനശ്വര നടന്‍ രാജന്‍ പി. ദേവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 15 ആണ്ട്. നാടകത്തില്‍ തുടങ്ങി സിനിമയില്‍ തിളങ്ങി ജനഹൃദയങ്ങളില്‍ ഭാവവിസ്മയം കൊണ്ട് ഇന്ദ്രജാലം കാട്ടി ഓര്‍മകളുടെ ഫ്രെയിമിലേക്ക് കാലം കൂട്ടിക്കൊണ്ടുപോയ രാജന്‍ പി. ദേവ് കലാസ്നേഹികളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നു. കാലയവനികക്കുള്ളില്‍ മറഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്വന്തം നാട്ടില്‍ അദ്ദേഹത്തിന് ഒരു സ്മാരകം ഉയരാത്തതിലുള്ള വേദനയുമായാണ് സുഹൃത്തുക്കളും ആരാധകരും ഇത്തവണയും ഓര്‍മപ്പൂക്കള്‍ അര്‍പ്പിക്കാനെത്തുന്നത്.

ചേര്‍ത്തലയുടെ സ്വന്തം കൊച്ചുവാവ അരങ്ങില്‍ നിറഞ്ഞാടുമ്പോള്‍ നിലയ്‌ക്കാത്ത കൈയടികള്‍ കൊണ്ട് വെടിക്കെട്ട് തീര്‍ക്കുന്ന കാണികള്‍, മലയാളക്കരയാകെ അലയടിച്ച കാട്ടുകുതിരയിലെ എടീ മങ്കേ… എന്ന അനശ്വര ഡയലോഗ് മലയാളികള്‍ക്കിന്നും പ്രിയങ്കരം. ചേര്‍ത്തല പരത്തിപ്പറമ്പില്‍ എസ്.ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും രണ്ട് മക്കളില്‍ മൂത്തയാളായ രാജന്‍ പി. ദേവ് വളരെ ചെറുപ്പത്തിലേ നാടകത്തിലെത്തി. അമച്വര്‍ നാടകത്തില്‍ തുടങ്ങി പ്രൊഫഷണല്‍ നാടകത്തിലൂടെയുള്ള വളര്‍ച്ച രാജനെ അഭിനയലോകത്തിന്റെ കൊടുമുടിയിലെത്തിച്ചു. മലയാള നാടക വേദി എന്ന ട്രൂപ്പ് തുടങ്ങിയെങ്കിലും ഏറെ നാള്‍ നീണ്ടുനിന്നില്ല. പരാജയം രാജന്റെ വിജയത്തിന്റെ തുടക്കമായിരുന്നു. എസ്എല്‍പുരം സദാനന്ദന്റെ കാട്ടുകുതിര നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ തലവര മാറ്റിയെഴുതി. കൊച്ചുവാവ പതിനായിരത്തില്‍ പരം വേദികള്‍ നിറഞ്ഞ് കവിഞ്ഞു.

നാട്ടിലെ സാംസ്‌കാരിക വേദികളിലും സൗഹൃദ കൂടിക്കാഴ്ചകളിലും എന്നും നിറസാന്നിദ്ധ്യമായിരുന്നു. എറണാകുളം ഹരിശ്രീ തീയേറ്റേഴ്സിന്റെ മുല്ലപ്പൂക്കള്‍ ചുവന്നപ്പോള്‍ എന്ന നാടകത്തിലാണ് അഭിനയത്തിന്റെ മാറ്റ് വീണ്ടും ഉരച്ചത്. ഇതും സൂപ്പര്‍ഹിറ്റായി. ഇതിലെ കഥാപാത്രമായ ഉണ്ണിത്തമ്പുരാന്‍ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. പിന്നീട് സ്വന്തം ട്രൂപ്പായ ജൂബിലി തീയേറ്റേഴ്സിലൂടെ നാടക സംവിധാനത്തിലും മികവ് തെളിയിച്ചു. സ്വന്തം ട്രൂപ്പില്‍ നിന്നും ആദിത്യമംഗലം ആര്യവൈദ്യശാല എന്ന നാടകമായിരുന്നു ആദ്യത്തേത്. അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി എന്ന നാടകത്തിലെ വേതാളം പൈലി എന്ന കഥാപാത്രത്തിന് രണ്ടാമത്തെ സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഇതോടെ രാജന്‍ പി. ദേവ് എന്ന കലാകാരന്‍ ആസ്വാദക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. നാടകത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സിനിമയിലേക്ക് വന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിലെ കാര്‍ലോസ് ഏറെ പ്രശംസ പിടിച്ചുപറ്റി. മലയാള സിനിമയില്‍ ഹാസ്യാത്മകത നിറഞ്ഞ വില്ലന്‍ വേഷം ചെയ്യുന്ന താരമായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായും, സ്വഭാവ നടനായും, ഹാസ്യനടനായും അഭിനയിച്ചു. ആദ്യകാല നടനും എഴുത്തുകാരനുമായിരുന്ന മുതുകുളം രാഘവന്‍പിള്ളയുടെ പേരിലുള്ള ആദ്യ അവാര്‍ഡും അദ്ദേഹത്തിനായിരന്നു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ചിത്രങ്ങള്‍ പലതും സൂപ്പര്‍ഹിറ്റായി.

തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും അവസരങ്ങള്‍ ലഭിച്ചു. സുരേഷ് ഗോപി നായകനായ റിങ് ടോണ്‍ ആയിരുന്നു അവസാന ചിത്രം. 2009 ജലൈ 29 നാണ് ആ അഭിനയ പ്രതിഭയെ 58-ാം വയസില്‍ മരണം തട്ടിയെടുത്തത്. രാജന്‍ പി. ദേവ് കടന്നുപോയി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഉചിതമായ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചില്ലെന്നതാണ് വാസ്തവം. രാജന്‍ പി. ദേവ് കള്‍ച്ചറല്‍ ഫോറത്തിന്റെ അനുസ്മരണ ചടങ്ങുകള്‍ മാത്രമാണ് അനശ്വര നടന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്നത്. സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ സ്മാരകം എത്രയും വേഗം പൂര്‍ത്തിയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Tags: Malayalam ActorRajan P Dev
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

Entertainment

വിവാഹനിശ്ചയം മറച്ചു വച്ച് ആ മലയാള നടൻ ഡേറ്റിങ്ങിന് വിളിച്ചു, ഞെട്ടിപ്പോയി’; വെളിപ്പെടുത്തി മംമ്ത

Entertainment

താന്‍ അഞ്ചാറ് തവണ മരിച്ചു കഴിഞ്ഞു ,മരണമാണ് നല്ലതെന്ന് തോന്നും, മരണത്തെ പേടിയില്ല; ശ്രീനിവാസൻ അന്ന് പറഞ്ഞത്

Entertainment

വ്യക്തി ജീവിതം പൊട്ടിത്തകര്‍ന്നിരിക്കുകയാണ്, മരണം വരെയുള്ള കേസുണ്ട് ഇപ്പോള്‍: വിനായകന്‍

Entertainment

‘സത്യത്തിൽ ജയന് മകനുണ്ടോ? ആ മേക്കപ്പ് മാനോട് രഹസ്യ ബന്ധത്തിൽ ഒരു മകനുണ്ടെന്ന് പറഞ്ഞിരുന്നു’; ആലപ്പി അഷ്‌റഫ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.