Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇല്ലം നിറക്കായി ആലാട്ട് കൃഷിയിടത്തില്‍ വിരിയുന്നു പൊന്‍ കതിര്‍ക്കറ്റകള്‍; ഗുരുവായൂരിലടക്കം 500 ലധികം ക്ഷേത്രങ്ങളിലേക്ക് ഈ കറ്റകളെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 03:25 pm IST
inKerala, Thrissur

എരുമപ്പെട്ടി: പൊന്‍കതിരണിഞ്ഞചെമ്മന്തിട്ട പാടശേഖരത്തിലെ പ്രസിദ്ധമായ ആലാട്ട്കൃഷിയിടത്തില്‍,കതിര്‍കറ്റയൊരുക്കലിന് ആരംഭമായി. 60 ല്‍ പരം വര്‍ഷങ്ങളായി ആലാട്ട് സഹോദരന്മാര്‍ കതിരൊരുക്കല്‍ ആരംഭിച്ചിട്ട്. ചെമ്മന്തിട്ട പാടശേഖരത്തിലെ 4 ഏക്കറില്‍ വിളയുന്ന കതിരുകളെല്ലാം തന്നെ, കേരളത്തിലെ 500 ലധികം ക്ഷേത്രങ്ങളിലേക്കാണ് ഇല്ലം നിറക്കായി കൊണ്ടു പോകുന്നത്.

പുതിയകാവ് ക്ഷേത്രത്തിലേക്ക് ആദ്യകെട്ട് നെല്‍ കതിര്‍ നല്കിയാണ്, ഈ വര്‍ഷത്തെ ഇല്ലം നിറകതിര്‍ വിതരണം ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി വേലൂര്‍ പഴുന്നാന ചെമ്മന്തിട്ട പാടശേഖരത്തിലാണ് കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലേക്കും ഇല്ലം നിറക്കുള്ള കതിര്‍ക്കറ്റകള്‍ തയ്യാറാക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും, സര്‍വ്വൈശ്വര്യത്തിനു വേണ്ടി സ്ഥാപിക്കുന്ന പൂജിച്ച കതിരിനു പിന്നില്‍ നിരവധി കഷ്ടപ്പാടുകളും ത്യാഗങ്ങളുമുണ്ടെങ്കിലും, നാട്ടില്‍ സമ്പല്‍ സമൃദ്ധിക്കാവശ്യമായ കതിരൊരുക്കുന്നതില്‍ നിന്നു ലഭിക്കുന്ന പുണ്യമാണ് ആലാട്ട് തറവാട്ടുകാരെ ഇല്ലം നിറക്കുള്ള കൃഷിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്.

തറവാടിന്റെ 4-ാം തലമുറയാണ് പാരമ്പര്യം തുടര്‍ന്ന് ഇപ്പോള്‍ കൃഷിയിറക്കുന്നത്. വര്‍ഷം തോറും 4000 ത്തോളം കതിര്‍ക്കറ്റകളൊരുക്കി ഇപ്പോഴും പൈതൃകം കാത്തു സൂക്ഷിക്കുന്ന ഇവര്‍ ഏറ്റവും കൂടുതല്‍ കതിര്‍ കറ്റകള്‍ ആവശ്യമായ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കതിര്‍ക്കറ്റകള്‍ കൊടുത്തു തുടങ്ങിയിട്ട് 50 വര്‍ഷത്തിലധികമായി. കൂടാതെ ശബരിമല, ആറ്റുകാല്‍ തുടങ്ങി കേരളത്തിലെ 500 ലധികം ക്ഷേത്രങ്ങളിലേക്കും ചെമ്മന്തിട്ട പാടശേഖരത്തില്‍ നിന്നുതന്നെയാണ് കതിര്‍കറ്റകള്‍ കൊണ്ടു പോകുന്നത്.
എല്ലാവര്‍ഷവും വിഷുവിനോടടുത്ത ദിവസങ്ങളിലാണ് വിത്തിറക്കല്‍ നടത്തുക. 90 ദിവസം മാത്രം മൂപ്പെത്താനവശ്യമുള്ള കനക എന്ന വിത്തിനമാണ് കൂടുതലായും ഉപയോഗിക്കുന്നത്. ‘

കുടുംബത്തിലെ കാരണവരായ 82 വയസ്സുള്ള വേലപ്പന്റെ മേല്‍നോട്ടത്തില്‍ നടന്നു വന്നിരുന്ന ചെമ്മന്തിട്ട പാടശേഖരത്തിലെ കൃഷി ഇപ്പോള്‍, ആലാട്ട് സഹോദരന്മാരായ കൃഷണന്‍കുട്ടി, രാജന്‍, ചന്ദ്രന്‍, ബാബു എന്നിവരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. പലക്ഷേത്രങ്ങള്‍ക്കും കതിരുകള്‍ ലഭിക്കാത്ത സാഹചര്യമാണിപ്പോഴുള്ളത് കൂടാതെ, ഈ വര്‍ഷം പാടശേഖരങ്ങളില്‍ വിത്തിറക്കലിനു ശേഷം മഴ ലഭിക്കാതെവന്നതും, കതിരായ പ്പോഴുണ്ടായ കനത്ത മഴയും വിളവിനെ ബാധിക്കുമെന്നു കരുതിയെങ്കിലും ക്ഷേത്രങ്ങളിലേക്കാവശ്യമായ കതിര്‍ക്കറ്റകള്‍ നല്‍കാനായി എന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഈ കുടുംബം.

Tags: Guruvayoorpaddy fieldSABARIMALAIllam niraAlattu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

Kerala

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.