Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

‘ഭാരതത്തിന്റെ ഗോള്‍ വല കാക്കല്‍, അതൊരു ജീവശ്വാസം പോലെയാണ് ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 10:51 pm IST
inHockey

ഒളിംപിക്‌സ് മെഡല്‍ ചൂടിയ രണ്ടാമത്തെ കേരളീയന്‍ പി.ആര്‍. ശ്രീജേഷ് ചരിത്ര മെഡല്‍ സ്വന്തമാക്കിയ ശേഷം വീണ്ടും ഒരു ലോക കായിക പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു. പഠിക്കുക, തിരുത്തുക, പരിശ്രമിച്ചുകൊണ്ടിരിക്കുക എന്ന തത്ത്വം ജീവതാളമാക്കിയാണ് താന്‍ ഭാരത ഗോള്‍ പോസ്റ്റിന് മുന്നില്‍ ഓരോ തവണയും നിലയുറപ്പിക്കാനെത്തുന്നതെന്ന് ശ്രീജേഷ് പറയുന്നു.

പുത്തന്‍ പ്രതിഭകളുണ്ടെങ്കിലും കിഴക്കമ്പലത്തുകാരനായ ശ്രീജേഷിനെ ഈ 36-ാം വയസിലും ഭാരത ഹോക്കി ടീം ഗോള്‍ വലയ്‌ക്ക് മുന്നില്‍ പ്രധാനിയായി പിടിച്ചു നിര്‍ത്തുന്നത് സ്വന്തം ദൗത്യം പ്രാണവായുപോലെ താളത്തിലാക്കിയതിനാലാണ്. പുതിയ തലമുറ ലേബല്‍ പിന്നിട്ട് സ്ഥിരം ഗോള്‍ കീപ്പര്‍ പദവിക്ക് അര്‍ഹരായി നില്‍ക്കുന്ന 27കാരനായ കൃഷ്ണന്‍ പഥക്കും 28കാരനായ സുരാജ് കര്‍ക്കേറയും ഗോള്‍ വലയ്‌ക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്‌ച്ചവയ്‌ക്കുന്നത്. അപ്പോഴും അവരേക്കാള്‍ മുന്തിയ സ്ഥാനം ശ്രീജേഷിന് കല്‍പ്പിക്കണമെന്ന് ഭാരത ഹോക്കി ഫെഡറേഷനും കോച്ചിനും തര്‍ക്കമില്ല. ഈ മലയാളി താരത്തില്‍ ഭാരതം ഒന്നാകെ അര്‍പ്പിക്കുന്ന വിശ്വാസമാണത്.

41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഭാരതം ഹോക്കിയില്‍ ഒളിംപിക്‌സ് മെഡല്‍ നേടിയ വര്‍ഷമായിരുന്നു 2021. അസുലഭ നേട്ടത്തിന് പിന്നാലെ വേണമെങ്കില്‍ കരിയര്‍ അവസാനിപ്പിക്കാമായിരുന്നു. പക്ഷെ കളി തുടരണം, ഭാരതത്തിന്റെ ഗോള്‍ വലയ്‌ക്ക് മുന്നില്‍ കര്‍മ്മനിരതനായി ഉണ്ടാകണം എന്ന ഇച്ഛാശക്തിയാണ് തന്നെ ഇപ്പോള്‍ പാരിസില്‍ ഇറങ്ങാന്‍ പ്രാപ്തനാക്കിയതെന്ന് ശ്രീജേഷ് പറയുന്നു. ഇപ്പോഴത്തെ ഹോക്കി ടീമില്‍ ഏറ്റവും കൂടുതല്‍ കാലത്തെ പരിചയ സമ്പത്തുള്ള താരമാണ് ശ്രീജേഷ്. ഭാരത കുപ്പായത്തില്‍ ഇത് താരത്തിന്റെ നാലാമത്തെ ഒളിംപിക്‌സ് ആണ്. രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിനിടെ ടീമിന്റെ നായക പദവിയും അലങ്കരിച്ചിട്ടുണ്ട്. നേട്ടങ്ങളെക്കാള്‍ ഭാരതത്തിന്റെ വീഴ്‌ച്ചകള്‍ വേണ്ടുവോളം കണ്ടറിഞ്ഞ താരമാണ് ശ്രീജേഷ്. 2012ല്‍ ദക്ഷിണാഫ്രിക്കന്‍ ഗോള്‍ കീപ്പിങ് പരിശീലകന്‍ ഡേവ് സ്റ്റാനിഫോര്‍ത്തിന് കീഴില്‍ കൂറേയേറെ കാര്യങ്ങള്‍ പഠിച്ചെടുക്കാനായി. ഏതാണ്ട് നൂറ് അന്താരാഷ്‌ട്ര മത്സരങ്ങള്‍ പിന്നിട്ടതോടെ മത്സരം താളാത്മകമായി. ഇപ്പോള്‍ 328 മത്സരങ്ങള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. ടോക്കിയോ ഒളിംപിക്‌സിലെ മെഡല്‍ നേട്ടത്തില്‍ ശ്രീജേഷിന്റെ സേവുകള്‍ നിര്‍ണായകമായിരുന്നു.

അന്നത്തേതില്‍ നിന്നും ഭാരത ടീമിന്റെ അവസ്ഥ പുരോഗമിച്ചിട്ടേയുള്ളൂ. കോവിഡ്19ന്റെ നിഴലിലായിരുന്നു ടോക്കിയോ ഒളിംപിക്‌സ്. സൂം മീറ്റിങ്ങുകളിലായിരുന്നു ടീമംഗങ്ങള്‍ ഏറിയ പങ്കും കൂടിക്കാഴ്‌ച്ച നടത്തിക്കൊണ്ടിരുന്നത്. അതിനാല്‍ പരിശീലനത്തിനും മറ്റുമായി ഒത്തൊരുമിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ നന്നായി മുതലെടുത്തു. തിരിച്ചറിവോടെ പൊരുതാനായി. ഇക്കുറി എല്ലാം സാധാരണ മട്ടിലാണ്. കുറേകൂടി കടുപ്പമാണ് കാര്യങ്ങള്‍. എല്ലാ ടീമുകളും ശക്തരാണ്. എഫ്‌ഐഎച്ച് റാങ്കിങ്ങില്‍ ആദ്യ ആറ് സ്ഥാനത്തുള്ള ടീമുകള്‍ ആരെ വേണമെങ്കിലും തോല്‍പ്പിക്കാന്‍ കെല്‍പുള്ളവരാണ്. ആര് നേടും, ആര് വീഴും എന്നത് അപ്രവചനീയമാണ്. ഇതിനിടയില്‍ നിന്ന് പൊരുതിക്കയറി വേണം ഏഴാം സ്ഥാനക്കാരായ ഭാരതത്തിന് നേട്ടംകൊയ്യാന്‍. ടോക്കിയോയില്‍ ഭാരതം വെങ്കലപ്പോരില്‍ ജര്‍മനിക്കെതിരെ ചരിത്രം കുറിച്ച നിമിഷം ശ്രീജേഷിന്റെ ആഘോഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ കാവല്‍ നിന്ന ഗോള്‍ പോസ്റ്റിന് മുകളില്‍ കയറി ഇരുന്നുകൊണ്ടായിരുന്നു താരത്തിന്റെ ആഹ്ലാദം. അന്നത്തെ ആ വീര്യത്തിനും ഉത്സാഹത്തിനും തരിപോലും കുറവില്ലാതെ പാരീസില്‍ പൊരുതാനുള്ള പുറപ്പാടിലാണ് ശ്രീജേഷും ഹര്‍മന്‍പ്രീത് സിങ്ങിന് കീഴിലുള്ള ഭാരത ഹോക്കി സംഘവും.

Tags: Indian Hockey teamPR SreejeshParis Olympics hockey
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

Hockey

ഏഷ്യന്‍ ഗെയിംസില്‍ ഭാരത ഹോക്കി ടീം ഇറങ്ങുക നീല ജേഴ്‌സിയില്‍

Hockey

ചൈനയ തോൽപ്പിച്ച് ഇന്ത്യ മൂന്നാം വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് തുടക്കം, സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം മമ്മൂട്ടി നിര്‍വഹിച്ചു

സുല്‍ത്താന്‍ ഓഫ് ജോഹോര്‍ കപ്പ് ഹോക്കിയില്‍ ഭാരതം-ജപ്പാന്‍ പോരാട്ടത്തില്‍ നിന്ന്‌
Hockey

ശ്രീജേഷിന്റെ പരിശീലക ദൗത്യത്തിന് വിജയത്തുടക്കം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.