Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് കര്‍ക്കിടകം ഒന്ന്; ശ്രീരാമ സ്തുതികളാല്‍ മുഖരിതമാകാന്‍ നാടും നഗരവും, നാലമ്പല ദർശനത്തിനും തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 11:02 am IST
in Kerala, Thrissur
കേരള ക്ഷേത്ര സംരക്ഷണ സമിതി ത്യശ്ശീവപേരൂര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിളംബര നാമജപ ഘോഷയാത്ര രാമായണ മാസാചരണ വിളംബര സമ്മേളനം വി.കെ. വിശ്വനാഥന്‍ ഉല്‍ഘാടനം ചെയ്യുന്നു

കേരള ക്ഷേത്ര സംരക്ഷണ സമിതി ത്യശ്ശീവപേരൂര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിളംബര നാമജപ ഘോഷയാത്ര രാമായണ മാസാചരണ വിളംബര സമ്മേളനം വി.കെ. വിശ്വനാഥന്‍ ഉല്‍ഘാടനം ചെയ്യുന്നു

തൃശൂര്‍: ഇനിയുള്ള 31 ദിനങ്ങള്‍ ശ്രീരാമ സ്തുതികളാല്‍ നാടും നഗരവും മുഖരിതമാകും. ത്രേതായുഗത്തിലെ കൗസല്യതനയന്റെ അവതാര ലീലകള്‍ പാടാന്‍ ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളും ആത്മീയ കേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ പാരായണം കൂടാതെ വിവിധ അര്‍ച്ചനകള്‍, സത്സംഗങ്ങള്‍, തീര്‍ത്ഥയാത്രകള്‍, നാലമ്പല ദര്‍ശനം തുടങ്ങിയവയും ക്ഷേത്രങ്ങളും ആദ്ധ്യാത്മിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ദേവസ്വം മതഗ്രന്ഥശാല, ചുമര്‍ചിത്ര പഠനകേന്ദ്രം എന്നിവയുടെ സഹകരണത്തില്‍ രാമായണമാസം ആഘോഷിക്കുന്നു. ഇന്ന് രാവിലെ പത്തു മണിക്ക് ദേവസ്വം പുസ്തകശാലയില്‍ രാമായണ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ നിര്‍വ്വഹിക്കും. രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണം ദേശീയ സെമിനാര്‍, ചുമര്‍ചിത്ര പ്രദര്‍ശനം എന്നിവയും ഉണ്ടാകും. ഇന്ന് രാവിലെ ശ്രീഗുരുവായൂരപ്പന്‍ ആഡിറ്റോറിയത്തില്‍ അദ്ധ്യാത്മരാമായണ പാരായണവും ഉണ്ടാകും. ഡോ: വി. അച്യുതന്‍ കുട്ടി പാരായണം നിര്‍വ്വഹിക്കും. ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ക്ക് നാളെ സന്ധ്യയ്‌ക്ക് ശേഷം 7 മണി മുതല്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തുടക്കമാകും. മുന്‍ മന്ത്രിയും ഗ്രന്ഥകാരനുമായ മുല്ലക്കര രത്‌നാകരന്‍ ആദ്യ ദിനത്തിലെ പ്രഭാഷണം നിര്‍വ്വഹിക്കും.

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബഭഗവതി ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ വിശേഷാല്‍ പൂജകളും അന്നദാനവും ഉണ്ടായിരിക്കും. ഇന്ന് മുതല്‍ 7 കൂടിയ ദിവസങ്ങളില്‍ നവരാത്രി മണ്ഡപത്തില്‍ രാവിലെ 8ന് ഔഷധ കഞ്ഞി വിതരണം ഉണ്ടായിരിക്കും. മേട മാസത്തിലെ കാര്‍ത്തിക നാളില്‍ ചാന്താട്ടത്തിനായി അഴിച്ചുമാറ്റിയ തിരുവാഭരണങ്ങള്‍ എല്ലാം ചാര്‍ത്തി സര്‍വ്വാഭരണ വിഭൂഷിതയായിട്ടാണ് കര്‍ക്കിടകം ഒന്നിന് കൊടുങ്ങല്ലൂരമ്മ ദര്‍ശനം നല്‍കുന്നത്.

ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഗണപതിഹോമം, രാമായണ പാരായണം തുടങ്ങിയവ നടക്കും. അന്തിക്കാട് കാരമുക്ക് പൂതൃക്കോവ് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ദിവസേന രാവിലെ ഗണപതിഹോമം, രാമായണ പാരായണം വൈകിട്ട് ചുറ്റുവിളക്ക്, നിറമാല, ഭഗവത് സേവ എന്നിവ നടക്കും. ചിറ്റിലപ്പിള്ളി പുലിയം തൃക്കോവില്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ ഇന്നു മുതല്‍ ഏഴ് ദിവസങ്ങളില്‍ പ്രമുഖ വ്യക്തികളുടെ രാമായണം പ്രഭാഷണം, ഔഷധക്കഞ്ഞി വിതരണം, പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കും. രാമായണമാസാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് ക്ഷേത്രം ഹാളില്‍ വച്ച് ട്രൈബ്യൂണല്‍ ഇന്‍ഡസ്ട്രി ജഡ്ജ് ആര്‍. ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്യും. കീഴ്മുണ്ടയൂര്‍ നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും.

പേരാമംഗലം മുള്ളൂര്‍ ഭദ്രകാളി ക്ഷേത്രത്തിലെ കര്‍ക്കിടക മാസത്തോടനുബന്ധിച്ചുള്ള കളമെഴുത്തു പട്ടിന് ഇന്ന് തുടക്കം കുറിക്കും. കര്‍ക്കിടക മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കളമെഴുത്തു പാട്ടിന് ഇന്നലെ കൂറയിട്ടു. ഇന്ന് മുതല്‍ രാവിലെ അരി അളക്കല്‍, വൈകിട്ട് ദീപാരാധന, ചുറ്റുവിളക്ക്, തായമ്പക, കോമരത്തോടുകൂടി ദേവിയെ പു
റത്തേക്ക് എഴുന്നള്ളിക്കല്‍, മേളം, തുടര്‍ന്ന് കളം പാട്ട് എന്നിവ നടക്കും. കളമെഴുത്തു പാട്ടിന് കല്ലാറ്റ് കുറുപ്പന്മാര്‍ നേതൃത്വം നല്‍കും.

വെള്ളാംങ്ങല്ലൂര്‍ കോണത്തുകുന്ന് മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ ഗണപതി ഹോമം വൈകിട്ട് ഭഗവത്‌സേവ, 22ന് വൈകിട്ട് ഉമാമഹേശ്വര പൂജ, 26ന് രാവിലെ മഹാഗണപതി ഹോമം, 27ന് രാവിലെ മഹാമൃത്യുഞ്ജയ ഹോമം എന്നിവ ഉണ്ടാകും. എല്ലാ ദിവസവും രാമായണ പാരായണവും ഉണ്ടാകും. വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്തിലെ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍ ഉണ്ടാകും.

Tags: karkkidakamRamayana Masam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ മാസം ദിവസം 2 – ബാലകാണ്ഡം

Samskriti

ഒരുങ്ങാം, ബലിതര്‍പ്പണത്തിന്

Kerala

കർക്കിടക മാസത്തിൽ മുരിങ്ങയില കഴിക്കരുത്! കാരണം ഇതാ…

Kerala

രാമായണമാസത്തില്‍ രാമായണത്തെ അധിക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിക്കുന്ന മാധ്യമം റംസാന്‍ മാസത്തില്‍ ഖുറാനെ വിമര്‍ശിക്കുമോ?: നുസ്രത്ത് ജഹാന്‍

Entertainment

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ,രാമായണമാസത്തിന്റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനിൽക്കട്ടെ; മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.