Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിയാം… ക്ഷേത്രങ്ങളില്‍ നടന്നുവരാറുള്ള അഞ്ച് തരം പൂജകളെക്കുറിച്ച്

രമേശ് ഇളയിടത്ത്byരമേശ് ഇളയിടത്ത്
Jul 12, 2024, 12:47 am IST
inSamskriti

ക്ഷേത്രങ്ങളില്‍ അഞ്ച് തരം പൂജകളുണ്ടെന്ന് ശാസ്ത്രത്തില്‍ പറയുന്നു. 1. അഭിഗമനം: ക്ഷേത്രം അടിച്ചു വാരുക, നിര്‍മ്മാല്യം നീക്കുക. 2. ഉപദാനം: പൂജാപുഷ്പങ്ങള്‍ ശേഖരിച്ച് കൊണ്ട് വരിക. 3. ഇജ്വ: ഇഷ്ട ദേവാര്‍ച്ചന. 4. സ്വാദ്ധ്യായം: മന്ത്രം ജപിക്കുക, സ്‌ത്രോത്രം ചൊല്ലുക 5.യോഗം: ദേവതാധ്യാനം.

മഹാ ക്ഷേത്രങ്ങളില്‍ അഞ്ച് നേരമാണ് പൂജ. 1. ഉഷഃപൂജ, 2. എതൃത്ത പൂജ. 3. പന്തീരടി പൂജ. 4. ഉച്ച പൂജ. 5. അത്താഴ പൂജ. സൂര്യോദയ സമയത്ത് ചെയ്യുന്നതാണ് ഉഷഃപൂജ. സൂര്യന്‍ ഉദിച്ച് കഴിഞ്ഞ് ബാലഭാസ്‌ക്കരന് അഭിമുഖം വിരാജിക്കുന്ന ഭഗവത് ബിംബത്തില്‍ ചെയ്യുന്ന പൂജയാണ് എതൃത്ത പൂജ. രാവിലെ നിഴലിന് പന്ത്രണ്ട് അടി നീളമുള്ളപ്പോള്‍ (രാവിലെ 8 നും 9നും ഇടക്കുള്ള സമയം) നടത്തുന്ന പൂജയാണ് പന്തീരടി പൂജ. മറ്റു രണ്ടു പൂജകളും എന്തെന്ന് പേരില്‍ നിന്നു തന്നെ വ്യക്തമാണല്ലോ.

നിത്യ പൂജാ ക്രമങ്ങളിലും ഉല്‍സവാദി ആചാരനുഷ്ഠാനങ്ങളിലും തന്ത്രി പകര്‍ന്നു നല്‍കിയ ചൈതന്യം സംരക്ഷിക്കപ്പെടുകയും പരിപോഷിക്കപ്പെടുകയും ചെയ്യുന്നു.

ബ്രഹ്മ മുഹുര്‍ത്തത്തില്‍ ശംഖ നാദത്തോടും വാദ്യഘോഷങ്ങളോടും കൂടി പള്ളിയുണര്‍ത്തുമ്പോള്‍ ക്ഷേത്രത്തില്‍ ഒരു ദിവസം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യ വന്ദനാദികളും കഴിഞ്ഞ് മേല്‍ ശാന്തി തറ്റുടത്ത് കാല്‍ കഴുകി ആഗമിച്ച് ജപിച്ചു തളിച്ച് തിരുനടയില്‍ വന്ന് ഭഗവാനെ അഭിവാദ്യം ചെയ്ത് മണിയടിച്ച് നട തുറക്കും. അപ്പോള്‍, തലേ ദിവസം അണിയിച്ച പൂമാലകളും പൂജാപുഷ്പങ്ങളും വിഗ്രഹത്തില്‍ കാണും. ഈ പ്രഥമ ദര്‍ശനം മുതല്‍ വിഗ്രഹത്തില്‍ നിന്നും തലേദിവസത്തെ ആടയാഭരണങ്ങളും പുഷ്പഹാരങ്ങളും നീക്കി ഭഗവദ് വിഗ്രഹം പൂര്‍ണ്ണതേജസ്സോടെ കാണുന്നതുവരെയാണ് നിര്‍മ്മാല്യ ദര്‍ശനം എന്നു പറയുന്നത്. നിര്‍മ്മാല്യ ദര്‍ശനം അതി വിശിഷ്ടവും സര്‍വ്വാഭീഷ്ടകരവുമായിഭക്തര്‍ കരുതുന്നു. (എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ തൃച്ചംബരത്ത് നിര്‍മ്മാല്യദര്‍ശനം നിഷിദ്ധമാണ്. കംസവധത്തിനു ശേഷം രൗദ്രസ്വഭാവത്തില്‍ നില്‍ക്കുന്ന കൃഷ്ണസങ്കല്‍പമാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്).

നിര്‍മ്മാല്യ ശേഷം വിഗ്രഹത്തില്‍ എണ്ണയാടി ഇഞ്ച, വാകപ്പൊടി എന്നിവ കൊണ്ട് ഭഗവാനെ തേച്ച് കുളിപ്പിക്കും. തുടര്‍ന്നു തീര്‍ത്ഥമുണ്ടാക്കി അഭിഷേകങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും ശേഷം മലര്‍ നിവേദ്യം കഴിഞ്ഞാല്‍ ഉഷഃപൂജ തുടങ്ങും. ഉഷഃപൂജയും എതൃത്ത പൂജയും കഴിഞ്ഞാല്‍ ശീവേലി (ശ്രീബലി) നടക്കും. ഒരു ക്ഷേത്രത്തിലെ മുഖ്യദേവത, തന്റെ പാര്‍ഷദന്‍മാര്‍ക്കും പരിവാരങ്ങള്‍ക്കും ധ്വജശേഖരന്‍മാര്‍ക്കും നിവേദ്യം നല്‍കുന്നതു കാണാന്‍ പുറത്തിറങ്ങുന്ന ചടങ്ങാണ് ശീവേലി അഥവാ ശ്രീഭൂതബലി. പരമാവധി ഒന്നര അടിവരെ ഉയരമുള്ള ശീവേലി വിഗ്രഹമാണ് ഇതിനായി ഉപയോഗിക്കുക. ക്ഷേത്രഭൂതഗണങ്ങല്‍, ക്ഷേത്രപാലകന്‍, ദ്വാരപാലകന്‍, സപ്തമാതാക്കള്‍, അഷ്ടദിക്പാലകര്‍ എന്നിവര്‍ക്കെല്ലാം നിവേദ്യം നല്‍കുന്ന ഈ ചടങ്ങോടെ (പ്രാദേശികമായി ശീവേലി ചടങ്ങുകളില്‍ മാറ്റമുണ്ടാകാം) രാവിലത്തെ പൂജകള്‍ അവസാനിക്കും.

പിന്നീട് നടത്തുന്ന പൂജയാണ് പന്തീരടി പൂജ. അഞ്ച് പൂജകളുള്ള ക്ഷേത്രങ്ങളില്‍ പന്തീരടിക്കാണ് നവകം പൂജിച്ച് അഭിഷേകം ചെയ്യുന്നത്. പിന്നെ ഉച്ച പൂജ. അതിനു ശേഷം ഉച്ച ശീവേലിയോടു കൂടി മദ്ധ്യാഹ്നം വരെയുളള പൂജകള്‍ അവസാനിക്കും. ഉല്‍സവ കാലങ്ങളില്‍ ഉച്ച ശീവേലി കാഴ്ച ശീവേലിയായി വൈകുന്നേരം നടത്തും. അപ്പോള്‍ ശീവേലി എഴുന്നള്ളത്ത് ആനപ്പുറത്താവും (ഇതിലും പ്രാദേശികഭേദങ്ങളുണ്ട്).

വൈകുന്നേരം അഞ്ച് മണിയോടു കൂടി (ചില ക്ഷേത്രങ്ങളില്‍ നാല് മണിക്കും) ആരംഭിക്കുന്ന സായാഹ്ന പൂജകള്‍ രാത്രി എട്ട് മണി വരെ ഉണ്ടാകും. പ്രദോഷ ദിവസങ്ങളില്‍ സന്ധ്യക്ക് ശിവക്ഷേത്രങ്ങളില്‍ പ്രദോഷ പൂജയോടൊപ്പം അഭിഷേകവും ഉണ്ടാകും. മറ്റ് ദിവസങ്ങളില്‍ അഭിഷേകം പതിവില്ല. സന്ധ്യക്ക് ദീപാരധനക്ക് ശേഷം അത്താഴ പൂജയും അത് കഴിഞ്ഞാല്‍ അത്താഴ ശീവേലിയും ഉണ്ടാകും. അത്താഴ ശീവേലിക്കു ശേഷം ക്ഷേത്ര നട അടക്കുമ്പോള്‍ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജക്ക് പരിസമാപ്തിയാകും. ക്ഷേത്രത്തിലെ ഉല്‍സവം, ആട്ട വിശേഷം, ഉദയാസ്തമന പൂജ എന്നിവ പോലെയുള്ള വിശേഷങ്ങള്‍ നടക്കുമ്പോള്‍ കൃത്യതക്കും സമയത്തിനും വ്യത്യാസം വരും.

ചെറിയ ക്ഷേത്രങ്ങളില്‍ അഭിഷേകവും പൂജയും രാവിലേയും ദീപാരാധനയും അത്താഴ പൂജയും വൈകീട്ടും ഉണ്ടാകും. ക്ഷേത്രത്തില്‍ നട തുറന്നാല്‍ അടയ്‌ക്കുന്നതു വരെ പൂജ സമയങ്ങളില്‍ എല്ലായ്‌പ്പോഴും ദര്‍ശനം നടത്താം. എന്നാല്‍ നിവേദ്യ സമയത്ത് ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്കുണ്ട്. അവിചാരിതമായി ഉണ്ടയേക്കാവുന്ന അശുദ്ധി ഒഴിവാക്കുവാനും ഭഗവാന് സ്വസ്ഥമായി നിവേദ്യം സ്വീകരിക്കാനും അനുയോജ്യമായ അവസ്ഥാ വിശേഷം സംജാതമാക്കുന്നതിനണ് ഈ വിലക്ക്.

ഓരോ മാസത്തിലും ചില പ്രത്യേക നക്ഷത്രങ്ങളിലും ആഴ്ചയിലും ദിവസങ്ങളിലും തിഥികളിലും ക്ഷേത്രങ്ങളില്‍ വിശേഷ അടിയന്തിരം ഉണ്ട്. ഇത് മാസ വിശേഷം എന്ന പേരില്‍ അറിയപ്പെടുന്നു. ആണ്ട് തോറും വിഷു, ശിവരാത്രി, അഷ്ടമിരോഹിണി, നവരാത്രി തുടങ്ങിയ വിശേഷങ്ങള്‍ ആഘോഷിക്കുന്നത് ആട്ടവിശേഷം എന്നാണ് അറിയപ്പെടുന്നത്.

Tags: DevotionalHinduismTemplespujas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

Samskriti

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി
Samskriti

ചിത്രരാമായണം 27: നാരദസ്തുതി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.