Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വകുപ്പുമേധാവികള്‍ റിപ്പോര്‍ട്ട് നല്കുന്നില്ല; വികേന്ദ്രീകൃതാസൂത്രണ കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വൈകുന്നു

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Jul 6, 2024, 07:15 am IST
inKerala

കൊല്ലം: വകുപ്പുമേധാവികളുടെയും മറ്റ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെയും നിസഹകരണം മൂലം വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ചയ്‌ക്ക് വരുന്ന പല വിഷയങ്ങളിലും തീരുമാനം എടുക്കുന്നത് വൈകുന്നു.

തുടര്‍ നടപടി റിപ്പോര്‍ട്ടുകള്‍ 15 ദിവസത്തിനകം നല്കണമെന്ന് നിര്‍ദേശിച്ചുള്ള ഉത്തരവ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോ.സെക്രട്ടറി വിവിധ വകുപ്പ് മേധാവികള്‍ക്ക് നല്കി. ഇതു സംബന്ധിച്ച് മുന്‍പും സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കുന്നില്ലെന്നും ഉത്തരവിലുണ്ട്.

ചില വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് വകുപ്പുമേധാവികളുടെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പരിശോധന റിപ്പോര്‍ട്ട് അനിവാര്യമാണ്. ഇതിനായി തുടര്‍ നടപടി റിപ്പോര്‍ട്ട് ബന്ധപ്പെട്ട വിഭാഗത്തിലേക്ക് നല്കും. എന്നാല്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ലഭിക്കാറില്ല. പരിശോധന റിപ്പോര്‍ട്ട് നല്കാന്‍ താമസിക്കുന്നതിനാല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിനെ/ വകുപ്പിനെ സമയബന്ധിതമായി അറിയിക്കുവാന്‍ സാധിക്കില്ല.

ഇത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനും വകയിരുത്തിയ തുക പാഴായിപോകുന്നതിനും ഇടയാക്കുന്നു. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തുടര്‍ നടപടി റിപ്പോര്‍ട്ട് കമ്മിറ്റി കഴിഞ്ഞ് 15 ദിവസത്തിനകം തന്നെ ലഭ്യമാക്കാന്‍ വകുപ്പ് മേധാവികളോ ഉദ്യോഗസ്ഥരോ നടപടി സ്വീകരിക്കേണ്ടതാണ്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് ഓഫീസിലേക്ക് കൂടി നല്‌കേണ്ടതും അതിനായി പ്രത്യേക ക്രമീകരണം അതത് ഓഫീസില്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.

വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അജണ്ടകള്‍ നാലായി തിരിച്ചാണ് യോഗം നടത്തുന്നത്. പദ്ധതി അവലോകനം, മുന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി യോഗ തീരുമാനപ്രകാരം തുടര്‍ നടപടി സ്വീകരിക്കേണ്ട വിഷയങ്ങള്‍, പൊതുവിഷയം, പ്രത്യേക വിഷയം എന്നിങ്ങനെയാണ് അജണ്ട തരംതിരിക്കുന്നത്.

വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍ പലപ്പോഴും ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെയോ ഉദ്യോഗസ്ഥന്റെയോ പരിശോധന റിപ്പോര്‍ട്ട് ആവശ്യമാണ്. ഇങ്ങനെ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുക്കുന്നത്. തുടര്‍ നടപടി റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി ബന്ധപ്പെട്ടവര്‍ക്ക് യോഗത്തിന്റെ നടപടിക്കുറിപ്പ് അയച്ചു നല്കാറുണ്ട്. ഒപ്പംതന്നെ ബന്ധപ്പെട്ടവര്‍ക്കെല്ലാം റിപ്പോര്‍ട്ട് വേണ്ട പ്രസക്തഭാഗം പ്രത്യേകമായും അയച്ചു നല്കും. കോര്‍ഡിനേഷന്‍ കമ്മിറ്റി അജണ്ട അഞ്ചുദിവസം മുന്‍പ് അംഗങ്ങള്‍ക്ക് അയച്ചു നല്കുന്നുമുണ്ട്.

പലപ്പോഴും കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് തൊട്ടുമ്പോ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലോ ആണ് ബന്ധപ്പെട്ട വകുപ്പുകള്‍ തുടര്‍ നടപടി റിപ്പോര്‍ട്ട് നല്കുന്നത്. മുന്‍കൂട്ടി റിപ്പോര്‍ട്ട് ലഭിച്ചാല്‍ പരിശോധിച്ച് കുറിപ്പ് തയാറാക്കാനും ബന്ധപ്പെട്ട വിഭാഗത്തിലേക്ക് അയച്ചു നല്കാനും സാധിക്കും. റിപ്പോര്‍ട്ട് വൈകുന്നതിനാല്‍ ഇതിനു സാധിക്കുന്നില്ല. ഇതോടെ പല തീരുമാനങ്ങളിലും മാസങ്ങള്‍ക്ക് ശേഷമാണ് തുടര്‍ നടപടികള്‍ ഉണ്ടാകുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷനാകുന്ന വികേന്ദ്രീകാസൂത്രണ യോഗത്തില്‍ വകുപ്പുതലവന്മാര്‍, സെക്രട്ടറിയേറ്റിലെ വകുപ്പ് തല ഉദ്യോഗസ്ഥര്‍, അണ്ടര്‍ സെക്രട്ടറി തലത്തിനു മുകളിലുള്ള ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്.

Tags: Kerala Governmentimplementationdecentralized planning committeeHeads of Departments
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.