Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ധനകമ്മി നാല് ശതമാനമായി കുറച്ചാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ റേറ്റിംഗ് ഉയര്‍ത്തുമെന്ന് സ്റ്റാന്‍‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ്

ഇന്ത്യ അവരുടെ ധനകമ്മി ഇന്ത്യയുടെ ജിഡിപിയുടെ 4 ശതമാനമായി ചുരുക്കിയാല്‍ ഇന്ത്യന്‍ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തുമെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ് പ്രസ്താവിച്ചിരിക്കുന്നത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jul 6, 2024, 12:29 am IST
inBusiness
സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സിന്‍റെ ആഗോള റേറ്റിംഗ് ഡയറക്ടറായ യീഫാന്‍ ഫുവ (വലത്ത്)

സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സിന്‍റെ ആഗോള റേറ്റിംഗ് ഡയറക്ടറായ യീഫാന്‍ ഫുവ (വലത്ത്)

ഇന്ത്യ അവരുടെ ധനകമ്മി ഇന്ത്യയുടെ ജിഡിപിയുടെ 4 ശതമാനമായി ചുരുക്കിയാല്‍ ഇന്ത്യന്‍ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ് (എസ് ആന്‍റ് പി). അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഈ ലക്ഷ്യം കൈവരിച്ചേക്കുമെന്നും എസ് ആന്‍റ് പിയ്‌ക്ക് പ്രതീക്ഷ.

സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സിന്റെ ആഗോള റേറ്റിംഗ് ഡയറക്ടറായ യീഫാന്‍ ഫുവ ആണ് ഈ അഭിപ്രയപ്രകടനം നടത്തിയിരിക്കുന്നത്. ഒരു രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് എന്നത് കടം തിരിച്ചടക്കാനുള്ള ആ രാജ്യത്തിന്റെ കഴിവിനെയാണ് പ്രവചിക്കുന്നത്, ഒരു രാജ്യം കടമെടുത്താല്‍ വീഴ്ച വരുത്താന്‍ എത്രത്തോളം സാധ്യതയുണ്ട് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ പ്രവചനം .ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയാല്‍ ഇന്ത്യയ്‌ക്ക് എത്ര വേണമെങ്കിലും വിദേശക്കടം ലഭിയ്‌ക്കും. അത് രാജ്യത്തിന്റെ ആഗോള വളര്‍ച്ചാസ്വപ്നങ്ങള്‍ക്ക് കരുത്ത് പകരും.

യൂറോപ്യന്‍ രാജ്യങ്ങളില്‍ വരെ സാമ്പത്തികപ്രതിസന്ധികള്‍ ഉടലെടുക്കുമ്പോള്‍ അപാരവളര്‍ച്ച പ്രകടിപ്പിച്ച് വളരുകയാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്നാണ് ലോകബാങ്കും ഐഎംഎഫും ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. അതിനിടയിലാണ് ആഗോള റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ് ഇന്ത്യയുടെ മേല്‍ പ്രതീക്ഷ പുലര്‍ത്തുന്ന പ്രസ്താവനയുമായി വന്നിരിക്കുന്നത്.

2023-24ല്‍ ഇന്ത്യയുടെ ധനകമ്മി ആകെ ജി‍ഡിപിയുടെ 5.63 ശതമാനമായിരുന്നു. സര‍്ക്കാരിന്റെ വരുമാനത്തിലും ചെലവിലും ഉള്ള വ്യത്യാസമാണ് ആ സര്‍ക്കാരിന്റെ ധനകമ്മി. ഈ സാമ്പത്തിക വര്‍ഷം, 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലത്ത് ഇന്ത്യയുടെ ധനകമ്മി 5.1 ശതമാനമാക്കി ചുരുക്കാനാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. 2025-26 കാലഘട്ടത്തില്‍ ഈ ധനകമ്മി 4.5 ശതമാനമാക്കി ചുരുക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

2024 മെയ് മാസത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ബിബിബി ആക്കി നിലനിര്‍ത്തിയിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് സുസ്ഥിരം എന്നതില്‍ നിന്നും പോസിറ്റീവാക്കി ഉയര്‍ത്തിയിരുന്നു. ഇന്ത്യ സുസ്ഥിരമായ ഒരു ദീര്‍ഘകാല വളര്‍ച്ചാസാധ്യത നിലനിര്‍ത്താവുന്ന രീതിയില്‍ ഇന്ത്യയുടെ നയങ്ങളില്‍ സുസ്ഥിരത പാലിക്കുമെന്നും ആഴത്തിലുള്ള ധനകാര്യ പരിഷ്കാരങ്ങള്‍ വരുത്തുമെന്നും ഉയര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് നിക്ഷേപമിറക്കുമെന്നും ഉള്ള പ്രതീക്ഷയാണ് ഈ കാഴ്ചപാട് മാറ്റിയതിന് പിന്നില്‍.

ഇനിയും ഇന്ത്യ സ്റ്റാ‍ന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ് നിര്‍ദേശിക്കുന്ന രീതിയില്‍ ധനകമ്മി പിടിച്ചുനിര്‍ത്തിയാല്‍ വലിയ വളര്‍ച്ചയ്‌ക്കുള്ള സാധ്യതകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യ ഏകദേശം എട്ട് ശതമാനത്തോളം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ആഭ്യന്തര ഉപഭോഗവും അടിസ്ഥാനസൗകര്യവികസനവും ആണ് അതിന് കാരണം. ഇടക്കാലത്തേക്ക് ഇന്ത്യയുടെ വളര്‍ച്ച ഏഴ് ശതമാനമായി നിലനില്‍ക്കും. അടിസ്ഥാനസൗകര്യമേഖലയിലെ ഞെരുക്കങ്ങള്‍ ഇല്ലാതാക്കിയാല്‍ ഇന്ത്യയ്‌ക്ക് സുഗമമായി വളരാന്‍ സാധിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ച മാത്രമേ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ് ഇന്ത്യയുടെ കാര്യത്തില്‍ പ്രതീക്ഷിക്കുന്നുള്ളൂ.

ഏഷ്യന്‍ മേഖലയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യയുടേതാണെന്ന് സ്റ്റാന്‍‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ് മുഖ്യസാമ്പത്തികവിദഗ്ധന്‍ ലൂയിസ് കൂയിജ്സ് പറയുന്നു. കോവിഡിന്റെ കരിനിഴല്‍ മറികടന്ന് അതിവേഗത്തില്‍ ഇന്ത്യ വളരുകയാണെന്നും ലൂയിസ് കൂയിജ്സ് പറഞ്ഞു.

 

 

 

 

 

 

Tags: SandPIndain economyEconomic Growth’GDPStandard and poorsCredit ratingfiscal deficitS and PStandardandpoors
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Main Article

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.