Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ലോഹിതദാസ്: മനുഷ്യപ്പറ്റിന്റെ ദൃശ്യനിര്‍മിതികള്‍

മലയാള സിനിമയെ പച്ചമനുഷ്യരുടെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ.കെ. ലോഹിതദാസ് വിടപറഞ്ഞിട്ട് 15 വര്‍ഷം

ശ്രീരാമന്‍ നാരായണന്‍byശ്രീരാമന്‍ നാരായണന്‍
Jun 30, 2024, 09:00 am IST
inVaradyam

മലയാള സിനിമയില്‍ ലോഹിതദാസ് എന്ന പ്രതിഭയുടെ സംഭാവന എന്താണ്? കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രഭാവം നഷ്ടമായ പഴയ ഭവനത്തിന്റെ ഇരുള്‍ വീണ അകത്തളങ്ങള്‍, പ്രതീക്ഷ നഷ്ടമായ യുവത്വത്തിന്റെ വരണ്ടുപോയ മനസ്സായി രൂപാന്തരം പ്രാപിക്കുന്ന ചലച്ചിത്ര മാസ്മരികത ദൃശ്യവല്‍ക്കരിച്ച ഒരു സംഭാവന ലോഹിതദാസിന്റെ തിളങ്ങുന്ന ചലച്ചിത്ര ജിവിതത്തിനിടയില്‍ കാണാനാവുമോ?

തനിയാവര്‍ത്തനം മുതല്‍ മനുഷ്യര്‍ക്ക് മനസ്സിലാവുന്ന അതിലളിതമായ, തുടക്കവും ഒടുക്കവുമുള്ള കഥകളാണ് ലോഹിതദാസ് എഴുതിയത്. സ്‌നേഹം, പ്രതികാരം, രൗദ്രത, രതി, വാത്സല്യം, ആത്മീയത, കാല്‍പ്പനികത എന്നിങ്ങനെ മനുഷ്യമനസ്സിലെ എല്ലാ വികാരങ്ങളും മനുഷ്യ ജീവിതത്തിന്റെ അവസ്ഥാവ്യതിയാനങ്ങളും ലോഹിതദാസിന്റെ തിരക്കഥകളില്‍ അഭൂതപൂര്‍വമായി ദൃശ്യവല്‍ക്കരിക്കപ്പെട്ടു. മുഖംമൂടികളില്ലാത്ത മനുഷ്യകഥാപാത്രങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു ലോഹിയുടെ സര്‍ഗാത്മക മനസ്സ്.

മാറിയ കാലത്തിന്റെ മാറിയ ഫ്രെയിം എന്ന പേരില്‍ സൃഷ്ടിക്കപ്പെടുന്ന ഇന്നിന്റെ സിനിമകളില്‍ മദ്യവും അവിഹിതബന്ധങ്ങളും മുഖ്യ ഇനമായി മാറിയിരിക്കുന്നു. അരോചകമാകുന്ന, ആവര്‍ത്തിക്കപ്പെടുന്ന അത്തരം ദൃശ്യനിര്‍മിതികള്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു സത്യമുണ്ട്-സര്‍ഗാത്മകതയുടെ പുണരല്‍ ഇല്ലെങ്കില്‍ സൃഷ്ടിയുടെ നവകാഴ്ച നഷ്ടമാകും. അവിടെയാണ് ലോഹിതദാസ് എന്ന മഹാപ്രതിഭ കാലത്തിന്റെ മാറ്റത്തിനെ അതിജീവിച്ച് അനുസ്മരിക്കപ്പെടുന്നത്.

ആര്‍ക്കും മനസ്സിലാവുന്ന പ്രമേയങ്ങളാണ് ലോഹിതദാസിന്റെ ഓരോ രചനകളിലും. ഒരുപക്ഷേ, പുരാണ കഥകളുടെ മുഖ്യകഥാതന്തുക്കളാണോ അവ ഓരോന്നും എന്ന് ചിന്തിച്ചുപോകും. കാലത്തിന്റെ വ്യാഖ്യാനങ്ങളാവുന്ന മഹാ രചനകളുടെ ഭാരം ലോഹിയുടെ സിനിമാസൃഷ്ടികള്‍ക്ക് ഉണ്ടായില്ലെന്ന് സാരം. പക്ഷേ, അവ ഓരോന്നും കാണുന്ന പ്രേക്ഷകനെ സെല്ലുലോയിഡിന്റെ വാസ്തവികതയിലേക്ക് ആഗിരണം ചെയ്തിരുന്നു. വിധി മനുഷ്യജീവിതത്തില്‍ ഇരുത്തം വന്ന ഒരു കലാകാരനെപ്പോലെ അഭിനയിച്ച് തകര്‍ക്കുന്നതിന്റെ മഹാസാക്ഷ്യങ്ങളായിരുന്നില്ലേ ലോഹിതദാസിന്റെ ഓരോ സിനിമയും? മലയാളികള്‍ക്ക് അനശ്വരമായ കഥാപാത്രങ്ങളിലൂടെ ജീവിതത്തിന്റെ നശ്വരത അനുഭവിപ്പിച്ച ആ മഹാപ്രതിഭക്ക് പ്രണാമം..

 

Tags: NovelistMalayalam Movie DirectorLohitadasScreenplay Writer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

Article

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

Editorial

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

കെ.ആര്‍. മീര, ഹരിത സാവിത്രി
Kerala

സാഹിത്യ മോഷണം വീണ്ടും, മീരയ്‌ക്കും കലാച്ചിക്കുമെതിരെ ആരോപണമുയരുന്നു

Varadyam

ഒറ്റക്കമ്പിയുള്ള തംബുരു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.