Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അതിവേഗം ഷഫാലി: വനിതാ ടെസ്റ്റ്: ഭാരതത്തിന് ആദ്യദിനം 525, സ്മൃതി മന്ഥാനയ്‌ക്കും സെഞ്ചുറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 01:53 am IST
in Cricket

ചെന്നൈ: ദക്ഷിണേന്ത്യയിലെ മികച്ച ക്രിക്കറ്റ് പിച്ചുകളിലൊന്നായ ചെപ്പോക്കില്‍ ഇന്നലെ കണ്ടത് റിക്കാര്‍ഡുകളുടെ പെരുമഴ.

ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം ദിനത്തിലെ ഏറ്റവും വലിയ സ്‌കോര്‍. വനിതാ ടെസ്റ്റില്‍ ഓപ്പണിങ് വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തിലുള്ള ഇരട്ട സെഞ്ചുറി. ഇങ്ങനെ നീളുന്നു കണക്കുകള്‍.
ഭാരത പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ ഏകമത്സര ടെസ്റ്റില്‍ ഭാരതത്തിന്റെ ബാറ്റിങ്ങിലാണ് ഈ മാസ്മരിക ബാറ്റിങ് അരങ്ങുവാണത്. ആദ്യദിനത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഭാരതം നേടിയത് 525 റണ്‍സ്.

ടോസ് നേടിയ ഭാരത നായിക ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. നന്നായി വരണ്ട് പരന്നു കിടന്ന ചെന്നൈയിലെ പിച്ച് ബാറ്റര്‍മാരുടെ പറുദീസയായ ദിവസമായിരുന്നു ഇന്നലെ. കളി തുടങ്ങി ഷെഫാലി വര്‍മയും സ്മൃതി മന്ഥാനയും ക്രീസിലേക്കെത്തി. ആദ്യ പത്ത് ഓവറുകളില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ പതിവുശൈലിയില്‍ തന്നെ കാര്യങ്ങള്‍ നീങ്ങി. വിക്കറ്റ് നഷ്ടം കൂടാതെ ഓപ്പണിങ്ങിനിറങ്ങിയ സ്മൃതിയും ഷെഫാലിയും ചേര്‍ന്നെടുത്തത് 27 റണ്‍സ്. പിന്നെ ഇരുവരും ഗിയര്‍ മാറ്റി. ഏകദിനത്തെയും കവച്ചുവയ്‌ക്കുന്ന തട്ടുപൊളിപ്പന്‍ ബാറ്റിങ് പ്രകടനമാണ് കണ്ടത്.

ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയ്‌ക്ക് ആദ്യ വിക്കറ്റ് നേടാനായത് 50 ഓവറുകളും പിന്നിട്ട ശേഷം.

161 പന്തുകള്‍ നേരിട്ട് 149 റണ്‍സെടുത്ത സ്മൃതി മന്ഥാനയാണ് ആദ്യം പുറത്തായത്. ഒന്നാം വിക്കറ്റിലെടുത്ത 292 റണ്‍സ് റിക്കാര്‍ഡായി. 27 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ശേഷവും ഷെഫാലി തകര്‍ത്തുകളിച്ചുകൊണ്ടിരുന്നു. ഇതിനിടെ മൂന്നാം നമ്പറില്‍ ഇറങ്ങിയ ശുഭ സതീഷ്(15) വളരെ വേഗം പുറത്തായി. ജെമീമ റോഡ്രിഗസ് ഒപ്പം ചേര്‍ന്നതോടെ ഷെഫാലിയുടെ ബാറ്റിങ് കരുത്ത് വീണ്ടും താളത്തിലായി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഡെല്‍മി ടക്കര്‍ എറിഞ്ഞ 73-ാം ഓവറില്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ സിക്‌സര്‍ പറത്തിയ ഷെഫാലി തൊട്ടടുത്ത പന്തില്‍ സിംഗിളെടുത്ത് 200 റണ്‍സെടുത്തു. നേരിട്ട 194-ാം പന്തിലാണ് താരം വേഗത്തിലുള്ള ഈ റിക്കാര്‍ഡ് നേട്ടം കൈവരിച്ചത്. അധികം വൈകാതെ ഷെഫാലി പുറത്തായി. 197 പന്തുകളില്‍ 23 ബൗണ്ടറികളും എട്ട് സിക്‌സറും സഹിതം 205 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. ഈ സമയം ഭാരത സ്‌കോര്‍ 411ലെത്തിയിരുന്നു.

ഭാരത സ്‌കോര്‍ 450ലെത്തിയപ്പോള്‍ അര്‍ദ്ധസെഞ്ചുറി പ്രകടനവുമായി നിന്ന ജെമീമ(55) പുറത്തായി. പിന്നീട് നായിക ഹര്‍മന്‍പ്രീത് കൗറും(42) റിച്ച ഘോഷും(43) ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ഡെല്‍മി ടക്കര്‍ രണ്ട് വിക്കറ്റും നാദിന്‍ കെ ക്ലെര്‍ക് ഒരു വിക്കറ്റും നേടി. ഷെഫാലി വര്‍മ റണ്ണൗട്ടാകുകയായിരുന്നു.
വനിതാ ടെസ്റ്റിലെ ഒന്നാം ദിവസം ഇതിന് മുമ്പ് നേടിയ ഏറ്റവും വലിയ സ്‌കോര്‍ 431 റണ്‍സാണ്.

Tags: indiaWomen's Testsmriti mandanaShafali Varma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

News

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

India

ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതി 52.55 ബില്യണ്‍ യുഎസ് ഡോളറിന്റെ റിക്കാര്‍ഡ് നേട്ടം

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

India

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

അയോധ്യ രാമക്ഷേത്ര സംഭാവന വിഷയം ; സത്യം തെളിയിക്കാൻ യോഗി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

വ്യാപാര കപ്പലിന് നേരെയുള്ള യുഎസ് ആക്രമണത്തെ അപലപിച്ച് ഒവൈസി : ട്രംപ് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് വിമർശനം

അഭിഷേക് ബാനര്‍ജി…: എന്തുകൊണ്ടാണ് അദ്ദേഹം ഇത്ര അഹങ്കാരിയായിരിക്കുന്നത്?

ഹിറ്റ്‌ലറെ പ്രചോദനമായി പറയുന്ന രേവന്ത് റെഡ്ഡിയിൽ നിന്ന് ആളുകൾക്ക് ക്ഷേമമോ വികസനമോ പ്രതീക്ഷിക്കാനാവില്ല : കെടിആർ

ഇറാന്‍ യുഎസ് സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പിടുമെന്ന് ട്രംപ്, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കും..പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍

പ്രധാനമന്ത്രി ഫ്രാൻസിൽ എത്തി ; ഇമ്മാനുവൽ മാക്രോണുമായി തിരക്കിട്ട ചർച്ചകൾ നടത്തും 

നൈജീരിയയിൽ 17 കർഷകരെ തോക്കുധാരികൾ കൊലപ്പെടുത്തി : അക്രമം നടന്നത് വയലിൽ പണിയെടുക്കുന്നതിനിടെ

19 കേന്ദ്ര പരീക്ഷകളില്‍ വിജയം നേടിയ ചാരു പാണ്ഡെ; നിത്യാഭ്യാസി ആനയെ എടുക്കും

മീനാക്ഷി നടരാജന്‍ ആള് ചില്ലറക്കാരിയല്ല, മറച്ചുവെച്ചത് നാണം കെട്ട കേസ്, ന്യായീകരിക്കാന്‍ കെ.സി. വേണുഗോപാലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.