Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പതിനെട്ടാം ലോക്സഭ ഭാരതത്തിന്റെ അമൃത കാലം

18-ാം ലോക്സഭയുടെ ഒന്നാം സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസ്താവന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2024, 04:09 am IST
inMain Article

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായാണ് പുതിയ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് എന്നതിനാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലെ അഭിമാനകരവും മഹത്വപൂര്‍ണ്ണവുമായ ദിനമാണ് ഇന്ന്. ഈ സുപ്രധാന ദിനത്തില്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും ഞാന്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു, എല്ലാവരേയും അഭിനന്ദിക്കുന്നു.

ഭാരതത്തിലെ സാധാരണക്കാരന്റെ തീരുമാനങ്ങള്‍ നിറവേറ്റുന്നതിനുള്ള മാര്‍ഗമാണ് ഈ പാര്‍ലമെന്റിന്റെ രൂപീകരണം. പുതിയ തീക്ഷ്ണതയോടെ പുതിയ വേഗതയും ഉയരവും കൈവരിക്കാനുള്ള നിര്‍ണായക അവസരമാണിത്. 2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനാണ് 18-ാം ലോക്സഭ ഇന്ന് ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഗംഭീരമായി നടത്തപ്പെട്ടത് 140 കോടി പൗരന്മാരുടെ അഭിമാനനേട്ടമാണ്’.സ്വാതന്ത്ര്യത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാജ്യം മൂന്നാം വട്ടം സേവനമനുഷ്ഠിക്കാന്‍ ഒരു സര്‍ക്കാരിന് അധികാരം നല്കുന്നത്. 60 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്.

മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാരിനെ തെരഞ്ഞെടുത്തതിന് പൗരന്മാരോട് നന്ദി രേഖപ്പെടുത്തുന്നു. ഇത് സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങള്‍ക്കും നയങ്ങള്‍ക്കും ജനങ്ങളോടുള്ള അര്‍പ്പണബോധത്തിന്റെ അംഗീകാരത്തിന്റെ മുദ്രയാണ്. ”കഴിഞ്ഞ 10 വര്‍ഷമായി, ഞങ്ങള്‍ ഒരു പാരമ്പര്യം സ്ഥാപിക്കാന്‍ ശ്രമിച്ചു, കാരണം ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഭൂരിപക്ഷം ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, എന്നാല്‍ ഒരു രാജ്യം നയിക്കുന്നതിന് സമവായമാണ് അത്യന്തം പ്രധാനം. 140 കോടി പൗരന്മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനായി, എല്ലാവരേയും ഒപ്പം ചേര്‍ത്ത് സമവായം കൈവരിച്ചുകൊണ്ട് ഭാരത മാതാവിനെ സേവിക്കുകയെന്നതിനാണ് സര്‍ക്കാരിന്റെ നിരന്തരമായ ശ്രമം.

ഭാരതത്തിന്റെ ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് എല്ലാവരേയും ഒപ്പം കൊണ്ടുപോകേണ്ടതും തീരുമാനങ്ങള്‍ വേഗത്തിലാക്കേണ്ടതുമുണ്ട്. പതിനെട്ടാം ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന യുവ എംപിമാരുടെ എണ്ണത്തില്‍ സന്തോഷമുണ്ട്. ഭാരതീയ പാരമ്പര്യമനുസരിച്ച് 18 എന്ന സംഖ്യയ്‌ക്ക് പ്രാധാന്യമുണ്ട്. ഗീതയില്‍ കര്‍മ്മം, കടമ, അനുകമ്പ എന്നിവയുടെ സന്ദേശം നല്‍കുന്ന 18 അധ്യായങ്ങളാണുള്ളത്. പുരാണങ്ങളുടെയും ഉപപുരാണങ്ങളുടെയും എണ്ണം 18 ആണ്. 18 ന്റെ മൂല സംഖ്യയായ 9 പൂര്‍ണ്ണതയെ പ്രതീകപ്പെടുത്തുന്നു. ഭാരതത്തില്‍ നിയമപ്രകാരമുള്ള വോട്ടിങ് പ്രായം 18 വയസ്സാണ്. ”പതിനെട്ടാം ലോക്സഭ ഭാരതത്തിന്റെ അമൃത കാലമാണ്. ഈ ലോക്സഭയുടെ രൂപീകരണവും ശുഭസൂചനയാണ്.

ഇന്ന് ജൂണ്‍ 25ന് അടിയന്തരാവസ്ഥയുടെ 50 വര്‍ഷം തികയുകയാണ്. രാജ്യത്തിന്റെ ജനാധിപത്യത്തിലെ കറുത്ത ഏടാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. ജനാധിപത്യത്തെ അടിച്ചമര്‍ത്തിക്കൊണ്ട് രാജ്യത്തിന്റെ ഭരണഘടനയെ പൂര്‍ണമായും നിരാകരിച്ച് രാജ്യത്തെ ജയിലാക്കി മാറ്റിയ ദിവസം പുതുതലമുറ ഒരിക്കലും മറക്കില്ല.

ഇത്തരമൊരു സംഭവം ഇനി ഉണ്ടാകാതിരിക്കാന്‍ ഭാരതത്തിന്റെ ജനാധിപത്യവും ജനാധിപത്യ പാരമ്പര്യവും സംരക്ഷിക്കാനുള്ള തീരുമാനം ഓരോ പൗരനും കൈക്കൊള്ളണം. ‘ഊര്‍ജസ്വലമായ ജനാധിപത്യം എന്ന പ്രമേയം ഞങ്ങള്‍ ഏറ്റെടുക്കുന്നു. ഭാരതത്തിന്റെ ഭരണഘടനയനുസരിച്ച് സാധാരണക്കാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കും. ജനങ്ങള്‍ മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാരിനെ തെരഞ്ഞെടുത്തതോടെ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തം മൂന്നിരട്ടിയായി വര്‍ധിച്ചു. ഈ സര്‍ക്കാര്‍ മുമ്പത്തേക്കാള്‍ മൂന്നിരട്ടി കഠിനാധ്വാനം ചെയ്യുമെന്നും മൂന്നിരട്ടി ഫലം കൊണ്ടുവരുമെന്നും പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളില്‍ രാജ്യം ഉയര്‍ന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. ഈ അവസരം പൊതുജനക്ഷേമത്തിനും പൊതുസേവനത്തിനുമായി ഉപയോഗിക്കണം. പൊതുതാല്‍പ്പര്യത്തിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് എല്ലാ എംപിമാരോടും അഭ്യര്‍ത്ഥിക്കുന്നു. പ്രതിപക്ഷം ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനൊപ്പം അവരുടെ പങ്ക് പരമാവധി നിര്‍വഹിക്കുമെന്ന് രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് മുദ്രാവാക്യങ്ങള്‍ക്കു പകരം സത്തയാണ് വേണ്ടത്. സാധാരണ പൗരന്മാരുടെ ആ പ്രതീക്ഷകള്‍ നിറവേറ്റാന്‍ എംപിമാര്‍ ശ്രമിക്കുമെന്ന ആത്മവിശ്വാസമുണ്ട്.

വികസിത ഭാരതമെന്ന ദൃഢനിശ്ചയം കൂട്ടായി നിറവേറ്റുന്നതിനും ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമുള്ള എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. ദാരിദ്ര്യത്തില്‍ നിന്ന് കരകയറുന്ന 25 കോടി പൗരന്മാര്‍, വിജയിക്കാനും വളരെ വേഗം ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടാനും കഴിയുമെന്ന പുതിയ വിശ്വാസം രാജ്യത്ത് സൃഷ്ടിക്കുന്നു. ” നമ്മുടെ രാജ്യത്തെ ജനങ്ങള്‍, 140 കോടി പൗരന്മാര്‍, കഠിനാധ്വാനം ചെയ്യുന്നതില്‍നിന്ന് പിന്നോട്ട് പോകുന്നില്ല. അവര്‍ക്ക് പരമാവധി അവസരങ്ങള്‍ നല്‍കണം”. ഈ സഭ ദൃഢനിശ്ചയങ്ങളുടെ സഭയായി മാറുമെന്നുറപ്പുണ്ട്. 18-ാം ലോക്സഭ സാധാരണ പൗരന്മാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും. തങ്ങളുടെ പുതിയ ഉത്തരവാദിത്തം ഏറ്റവും അര്‍പ്പണബോധത്തോടെ നിറവേറ്റാന്‍ പുതിയ പാര്‍ലമെന്റംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

Tags: Narendra Modi18th Lok Sabhagolden age of India
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

പുതിയ വാര്‍ത്തകള്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.