Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കവിത പോലെ അഫ്ഗാന്‍; ഓസ്‌ട്രേലിയയെ 21 റണ്‍സിന് തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 01:37 am IST
inCricket
ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയം ആഘോഷിക്കുന്ന അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയം ആഘോഷിക്കുന്ന അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍

കിങ്‌സ്ടൗണ്‍: എഴുതിവച്ച കാവ്യം പോലെ ഒരു ചരിത്ര വിജയം. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അട്ടിമറി വിജയം സ്വന്തമാക്കുമ്പോള്‍ ആ കാവ്യം പൂര്‍ത്തിയാകുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ഏകദിന ലോകകപ്പിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ അഫ്ഗാന്‍ താരങ്ങളുടെ ചുണ്ടില്‍ വിജയച്ചിരി വിരിയുമ്പോഴാണ് മുടന്തുന്ന കാലുമായി കളത്തിലിറങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓസീസിന് രക്ഷകനായി അവതരിച്ചത്. മുംബൈയില്‍ വാംഖഡെയിലെ രാത്രിയിലായിരുന്നു മാക്‌സ്‌വെലിന്റെ ഐതിഹാസികമായ ഡബിള്‍ സെഞ്ചുറി പ്രകടനം. അന്ന് മാക്‌സ്‌വെല്ലിനെ സൂപ്പര്‍ ഹീറോയാക്കി മാറ്റിയതിന് പിന്നില്‍ അഫ്ഗാന്‍ മറക്കാന്‍ കൊതിക്കുന്ന രണ്ട് പിഴവുകളുണ്ടായിരുന്നു. മൂന്ന് തവണയാണ് മാക്‌സിക്ക് ബംഗ്ലാ ഫീല്‍ഡര്‍മാര്‍ ജീവന്‍ ദാനം നല്കിയത്. ഉറച്ച മൂന്ന് ക്യാച്ചുകള്‍ അവര്‍ വിട്ടുകളഞ്ഞു. അതില്‍ രണ്ട് തവണയും പിഴച്ചത് നൂര്‍ അഹമ്മദിന്. കളി കവിതയാകുന്നത് ഇങ്ങനെയാണ്. മാസങ്ങള്‍ പിന്നിട്ട് വീണ്ടുമൊരു ലോകകപ്പ്. ഇക്കുറി ട്വന്റി 20. അന്ന് കളി കൈവിട്ട അതേ നൂര്‍ അഹമ്മദ് ഇന്നലെ മാക്‌സ് വെല്ലിന്റെ പോരാട്ടത്തിന് അന്ത്യംകുറിച്ചത് ചരിത്രത്തിലെതന്നെ ഏറ്റവും ആവേശകരമായ ഒരു ത്രില്ലിങ് മുഹൂര്‍ത്തമായി മാറി. ഫീല്‍ഡിങ്ങിന് പേരുകേട്ട ഓസ്‌ട്രേലിയ അഫ്ഗാന്‍ താരങ്ങളുടെ നാല് ക്യാച്ചുകള്‍ കൈവിട്ടുകളയും ചെയ്തു. കരീബിയയിലെ സെന്റ് വിന്‍സെന്റ് ദ്വീപിലെ കിങ്സ്റ്റണ്‍ മൈതാനത്ത് പോയ രാത്രിയില്‍ അഫ്ഗാന്‍ മധുരപ്രതികാരം ചെയ്തിരിക്കുന്നു.

വേഗം കുറഞ്ഞതായിരുന്നു സെന്റ് വിന്‍സെന്റിലെ പിച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന അഫ്ഗാന്‍ കരുതലോടെയാണ് ബാറ്റ് ചെയ്തത്. ഒന്നാം വിക്കറ്റ് പിരിഞ്ഞത് 15.5 ഓവറുകളില്‍. സ്‌കോര്‍ ബോര്‍ഡില്‍ 118 റണ്‍സ് മാത്രം. ടോസ് നിര്‍ണായകമായ പിച്ചില്‍ വിക്കറ്റ് വലിച്ചെറിയാതെ പരമാവധി പൊരുതുകയായിരുന്നു അഫ്ഗാന്‍ തന്ത്രം. അതില്‍ അവര്‍ വിജയിച്ചു. ഓപ്പണര്‍മാരായ റഹ്മനുല്ല ഗുര്‍ബാസും(60) ഇബ്രാഹിം സദ്രാനും(51) സ്വന്തമാക്കിയ അര്‍ധസെഞ്ചുറി ബലത്തില്‍ ടീം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 148 റണ്‍സ്. ഓപ്പണര്‍മാരെ കൂടാതെ മുഹമ്മദ് നബി(പുറത്താകാതെ 10) മാത്രമാണ് രണ്ടക്കം എത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ കാത്തിരുന്നത് പഴുതടച്ച അഫ്ഗാന്‍ ഫീല്‍ഡിങ്ങാണ്. കളി തുടങ്ങി മൂന്നാം പന്തില്‍ തന്നെ അഫ്ഗാന്‍ നയം വ്യക്തമാക്കി. ഓസീസ് സ്‌കോര്‍ബോര്‍ഡില്‍ അക്കങ്ങള്‍ തെളിയും മുമ്പേ ട്രാവിസ് ഹെഡ്(പൂജ്യം) ക്ലീന്‍ ബൗള്‍ഡ്. നവീന്‍ ഉള്‍ ഹഖിന് വിക്കറ്റ്. പിന്നീട് ചെറിയ ചെറിയ ഇടവേളകളില്‍ വിക്കറ്റുകള്‍ പെയ്തുകൊണ്ടിരുന്നു. പക്ഷെ ഒരിക്കല്‍ കൂടി അഫ്ഗാന്‍ പ്രതീക്ഷകള്‍ക്ക് കുറുകെ മാക്‌സ്‌വെല്‍ നിലയുറപ്പിച്ചു. ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 41 പന്തില്‍ 59 റണ്‍സുമായി കുതിച്ച മാക്‌സ്‌വെല്‍ അതിശയകരമായ ഒരു ക്യാച്ചില്‍ ഒടുങ്ങുന്നതു വരെ അഫ്ഗാന്‍ ആശങ്കയിലായിരുന്നു.

മീഡിയം പേസര്‍ ഗുല്‍ബാദിന്‍ നായിബിനെ തേഡ്മാനിലേക്ക് ബൗണ്ടറി കടത്താന്‍ ശ്രമിച്ചപ്പോള്‍ നൂര്‍ അഹമ്മദ് അത്യുഗ്രന്‍ ക്യാച്ചിലൂടെ മാക്‌സ്‌വെല്ലിനെ പുറത്താക്കി. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്. ഓസ്‌ട്രേലിയയ്‌ക്ക് ജയിക്കാന്‍ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ 33 പന്തില്‍ 43 റണ്‍സ് മതിയെന്നുള്ളപ്പോഴാണ് മാക്‌സ്‌വെല്‍ പുറത്തായത്. നിര്‍ണായകമായ ഈ വിക്കറ്റടക്കം നാല് പേരെ പുറത്താക്കി ഗുല്‍ബാദിന്‍ നായിബ് കളിയിലെ താരമായി. ഓസീസ് നിരയില്‍ മാക്‌സ്‌വെലിനെ കൂടാതെ രണ്ടക്കം കടന്നവര്‍ നായകന്‍ മിച്ചല്‍ മാര്‍ഷും(12) മാര്‍കസ് സ്‌റ്റോയിനിസും(11) മാത്രം. ഒടുവില്‍ 19.2 ഓവറില്‍ പത്താമനായി ആദം സാംപയെ(ഒമ്പത്) അസ്മത്തുല്ല പുറത്താക്കിയതോടെ ഓസീസ് ഇന്നിങ്‌സ് തീര്‍ന്നു. അഫ്ഗാന്‍ ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. മുന്‍ ട്വന്റി20 ലോകചാമ്പ്യന്‍മാരായ ഓസീസിന് ഇതോടെ സെമി പ്രവേശം തുലാസിലായിരിക്കുകയാണ്.

Tags: AustraliaAfghanistanTwenty20 World Cup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

News

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.