Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

എംബാപ്പെ ഇല്ലാതെ ഫ്രഞ്ച് പട; മുന്നേറാന്‍ ഡച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 12:48 am IST
inFootball

ലീപ്‌സിഗ്: ഇന്നത്തെ യൂറോ കപ്പ് പോരാട്ടങ്ങളില്‍ ഏവരും ഉറ്റുനോക്കുന്നത് രാത്രി 12.30ന് നടക്കുന്ന ഫ്രാന്‍സ്-നെതര്‍ലന്‍ഡ്‌സ് കരുത്തന്‍ മത്സരമാണ്. ഗ്രൂപ്പ് ഡിയില്‍ ആദ്യ മത്സരം ജയിച്ച് നില്‍ക്കുന്ന ഈ രണ്ട് ടീമുകള്‍ക്കും ഇന്നത്തെ കളിയില്‍ വിജയിക്കാനായാല്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാം.

കഴിഞ്ഞ വര്‍ഷം യുവേഫ നേഷന്‍സ് ജേതാക്കളായതില്‍ പിന്നെ ഇങ്ങോട്ട് മികച്ച ഫോമിലാണ് റൊണാള്‍ഡ് കോമാന്‍ പരിശീലിപ്പിക്കുന്ന ഡച്ച് പട. ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയ്‌ക്ക് പിന്നില്‍ ഫിഫ റാങ്കിങ്ങില്‍ രണ്ടാമതുള്ള ഫ്രാന്‍സിന് ഇന്ന് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഉണ്ടാവില്ല. പക്ഷെ മികച്ച താരസാന്നിധ്യമുള്ള ഫ്രഞ്ച് ടീമിനെ കുറിച്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സിന് ഒട്ടും ആവലാതിയില്ല.

കഴിഞ്ഞ തവണ 2021ല്‍ മാത്രമാണ് എംബാപ്പെ യൂറോ കപ്പ് കളിച്ചിട്ടുള്ളത്. ഇത്തവണത്തെ ആദ്യ മത്സരം അടക്കം ആകെ ആറ് കളികളാണ് താരം കളിച്ചത്. ഇത്രയും കളികളില്‍ നിന്ന് ഒരു ഗോള്‍ പോലും നേടിയിട്ടില്ല. കഴിഞ്ഞ തവണ പ്രീക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടില്‍ ലഭിച്ച അവസരം പോലും താരം പാഴാക്കി. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ആ മത്സരത്തില്‍ പരാജയപ്പെട്ട് ഫ്രഞ്ച് ടീം നേരത്തെ തന്നെ പുറത്താകുകയും ചെയ്തു. ഓസ്ട്രിയയ്‌ക്കെതിരെ 1-0ന് ജയിച്ച് നില്‍ക്കെയാണ് കഴിഞ്ഞ മത്സരത്തില്‍ എംബാപ്പെയ്‌ക്ക് മൂക്കിന് പരിക്കേറ്റത്. മുഖാവരണം ധരിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും താരം പിന്‍മാറുകയാണുണ്ടായത്. പകരമെത്തിയത് യൂറോപ്യന്‍ ഫുട്‌ബോളിലെ മറ്റൊരു മിന്നും സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറോദ്. എംബാപ്പെയെ അപേക്ഷിച്ച് യൂറോ കപ്പില്‍ മികച്ച റിക്കാര്‍ഡുള്ള താരമാണ് ജിറോദ്. ഇന്നത്തെ മത്സരത്തില്‍ എംബാപ്പെയുടെ അഭാവത്തില്‍ സ്വാഭാവികമായും സെന്റര്‍ സ്‌ട്രൈക്കറായി ഇറങ്ങുന്നത് ജിറോദ് ആയിരിക്കും. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ഈ സ്‌ട്രൈക്കര്‍. ഇങ്ങനെയുള്ള കണക്കുകളും അനുഭവങ്ങളും നിരത്തിയാണ് ദിദിയര്‍ ദെശാംപ്‌സ് എംബാപ്പെ ഇല്ലാത്ത ഫ്രഞ്ച് പടയില്‍ ആത്മവിശ്വാസം പുലര്‍ത്തുന്നത്.

സമീപകാലത്ത് ഫ്രാന്‍സും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഫോമിലാണ്. ഇരുടീമുകളും യൂറോ യോഗ്യതാ മത്സരത്തിലും ഒരേ ഗ്രൂപ്പിലായിരുന്നു. രണ്ട് കളികളിലും ഫ്രാന്‍സ് വിജയിച്ചു. ഏറ്റവും ഒടുവില്‍ നടന്ന കളിയില്‍ ഡച്ച് കരുത്തിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ദെഷാംപ്‌സിന്റെ പട മുക്കിയത്. നെതര്‍ലന്‍ഡ്‌സ് ഫ്രാന്‍സിനെതിരെ അവസാനമായി ജയിച്ചത് 2018ല്‍ യുവേഫ നേഷന്‍സ് ലീഗില്‍ ആണ്.

ഇരു ടീമുകളും തമ്മില്‍ ആകെ 30 തവണ നേര്‍ക്കുനേര്‍ പോരാടി. അഥില്‍ 15 എണ്ണത്തില്‍ ഫ്രാന്‍സും 11 കളികള്‍ നെതര്‍ലന്‍ഡ്‌സും ജയിച്ചു. നാലെണ്ണം സമനിലയിലായി. യൂറോ കപ്പില്‍ മൂന്ന് തവണയാണ് ഏറ്റുമുട്ടിയത്. ആദ്യ പോരാട്ടം 1996ലെ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു. ഷൂട്ടൗട്ടില്‍ അന്ന് ഫ്രാന്‍സ് ജയിച്ചു. പിന്നീട് 2000ലും 2008ലും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും നെതര്‍ലന്‍ഡ് വിജയിച്ചു.

Tags: franceMbappeEuro Cup 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.