Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഫ്ഗാനില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 63 പേര്‍ക്ക് തെരുവില്‍ ചാട്ടവാറടി; താലിബാന്റെ ശിക്ഷാവിധിയെ യുഎന്‍ അപലപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 09:58 pm IST
inWorld

കാബൂള്‍: കുറ്റവാളികളെന്ന് മുദ്രകുത്തി, സ്ത്രീകള്‍ ഉള്‍പ്പെടെ അറുപതിലധികം പേരെ പരസ്യമായി ചാട്ടവാറിനടിച്ച് ശിക്ഷ നടപ്പാക്കി താലിബാന്‍. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ സാരി പുല്‍ പ്രവിശ്യയിലാണ് സംഭവം.

സംഭവത്തെ ഐക്യരാഷ്‌ട്രസഭയുടെ, അഫ്ഗാനിലെ അസിസ്റ്റന്‍സ് മിഷന്‍ (യുഎന്‍എഎംഎ) ശക്തമായി അപലപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. 63 പേര്‍ക്കെതിരെയാണ് താലിബാന്‍ പ്രാകൃത രീതിയിലുള്ള ശിക്ഷാ നടപടി സ്വീകരിച്ചത്.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും, ഇത്തരത്തിലുള്ള ശാരീരിക ശിക്ഷാ നടപടി അംഗീകരിക്കാനാകുന്നതല്ലെന്നും യുഎന്‍എഎംഎ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. സ്വവര്‍ഗരതി, മോഷണം, വ്യഭിചാരം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് 14 സ്ത്രീകള്‍ ഉള്‍പ്പെടെ 63 പേര്‍ക്കെതിരെ ശിക്ഷ നടപ്പാക്കിയത്. പ്രദേശത്തെ ഒരു സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വച്ച് പരസ്യമായിട്ടാണ് കുറ്റം ആരോപിക്കപ്പെട്ടവരെ ചാട്ടവാറിന് അടിച്ചത്. ശിക്ഷ നടപ്പാക്കിയെന്ന കാര്യം താലിബാന്‍ സുപ്രീംകോടതിയും സ്ഥിരീകരിച്ചിട്ടുണ്ട്.

2021ല്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ താലിബാന്‍ പരസ്യ വധശിക്ഷ, ചാട്ടവാറടി, കല്ലേറ്, തുടങ്ങിയ ശിക്ഷാനടപടികള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പും വ്യഭിചാര കുറ്റം ചുമത്തപ്പെട്ട് വടക്കന്‍ പെഞ്ച്ഷെറിലും ഒരു സ്ത്രീയേയും പുരുഷനേയും പരസ്യമായി ചാട്ടവാറിന് അടിച്ചു. ഈ വര്‍ഷം ആദ്യം പരസ്യ വധശിക്ഷ നടപ്പാക്കിയതും താലിബാനെതിരെ ആഗോളതലത്തില്‍ വിമര്‍ശനം ഉയരുന്നതിന് കാരണമായി. സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആളുകള്‍ നോക്കിനില്‍ക്കെ കുറ്റാരോപിതനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ സഹോദരനാണ് ശിക്ഷ നടപ്പാക്കിയത്. അധികാരം പിടിച്ചതിന് ശേഷം താലിബാന്‍ നടപ്പാക്കുന്ന അഞ്ചാമത്തെ പൊതുവധശിക്ഷ ആയിരുന്നു ഇത്.

Tags: womenTalibanTaliban publicly flogsUN condemns
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

പുതിയ വാര്‍ത്തകള്‍

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.