Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പിണറായിക്കും പാര്‍ട്ടിക്കും നിര്‍ണായകം

അനിൽ ജിbyഅനിൽ ജി
Jun 4, 2024, 02:10 am IST
inKerala

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും നിര്‍ണായകമാകും. രാജ്യത്ത് മറ്റെവിടെയെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റെങ്കിലും ലഭിക്കാനുള്ള സാധ്യത തന്നെ തീരെക്കുറവാണെന്നതിനാല്‍ പ്രതീക്ഷ മുഴുവന്‍ കേരളത്തിലാണ്. എന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും കേരളത്തിലെ അവസ്ഥ ഇപ്പോള്‍ അതിദയനീയവും.

ഒന്നിനു പിന്നാലെ മുഖ്യമന്ത്രിക്കു നേരെ ഉയര്‍ന്ന അഴിമതി, മാസപ്പടി, സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍, മകള്‍ വീണയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തുടങ്ങിയവയെല്ലാം സര്‍ക്കാരിനെയും പാര്‍ട്ടിയെയും വലിയ കുഴപ്പത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇതിനുപുറമേ സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി, ഭരണത്തിലെ ഗുരുതരമായ വീഴ്ചകള്‍, കെടുകാര്യസ്ഥത, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പാവപ്പെട്ടവരുടെ തുച്ഛമായ സാമൂഹ്യ പെന്‍ഷനും വരെ മുടങ്ങിയത്, വിലക്കയറ്റം, തൊഴിലില്ലായ്‌മ, പാര്‍ട്ടിക്കാരുടെ അക്രമങ്ങള്‍, അഴിമതി, അഹങ്കാരം എന്നിവയെല്ലാം സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാന തകര്‍ച്ച, സിദ്ധാര്‍ത്ഥന്റെ അരുംകൊല, ഗുണ്ടാ വിളയാട്ടം, പോലീസിന്റെ മാഫിയാബന്ധം എന്നിവയും സര്‍ക്കാരിനും പാര്‍ട്ടിക്കും വളരെ മോശമായ പേരാണ് ചാര്‍ത്തിക്കൊടുത്തത്.

ബാര്‍ കോഴയാണ് സര്‍ക്കാരിനെയും പാര്‍ട്ടിയേയും ഒരു പോലെ പിടിച്ചുലച്ച ഏറ്റവും ഒടുവിലത്തെ അഴിമതി. ഡ്രൈ ഡേ എടുത്തുകളയാനും ഇന്‍ഫോപാര്‍ക്കിലും മറ്റും മദ്യക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കാനും മറ്റുമായി ആയിരം കോടിയുടെ കോഴ ഇടപാടിന് വഴി തുറന്നതായിടുന്നു വിവാദമായത്. പാര്‍ട്ടി ഇതിനകം 25 കോടി വാങ്ങുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ഈ വിവാദം കേരളത്തിലെ തെരഞ്ഞെടുപ്പിനു ശേഷമാണ് ഉയര്‍ന്നത്. അല്ലായിരുന്നെങ്കില്‍ പാര്‍ട്ടിയുടെ അവസ്ഥ അതിദയനീയമായേനെ.

കടുത്ത പാര്‍ട്ടി അണികള്‍ക്കു പോലും സര്‍ക്കാരിനെയും അവരുടെ നടപടികളിയും ദഹിക്കുന്നില്ല. പാര്‍ട്ടിയുടെ സര്‍വീസ് സംഘടനകള്‍ക്കും ഈ സര്‍ക്കാര്‍ ഒന്നു പോയിരുന്നുവെങ്കില്‍ എന്ന ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. ഘടക കക്ഷികളുടെ നിലപാടും വ്യത്യസ്തമല്ല. ബാര്‍ കോഴയില്‍ സിപിഐ അവരുടെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് സീറ്റുകള്‍ വളരെയേറെ കുറയുമെന്ന് ഉറപ്പാണ്. 12 സീറ്റ് കിട്ടുമെന്നൊക്കെയാണ് പാര്‍ട്ടി പറയുന്നതെങ്കിലും പരമാവധി മൂന്ന് സീറ്റ് എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ആവര്‍ത്തിക്കുന്നത്. ഒരു സീറ്റ് പോലും കിട്ടില്ലെന്നും ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ടുവിഹിതം തമ്മില്‍ കേവലം രണ്ടു ശതമാനത്തിന്റെ വ്യത്യാസമേ ഉണ്ടാകുകയുള്ളുവെന്നാണ് ഒരു എക്‌സിറ്റ് പോളില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സ്ഥിതി പരമ ദയനീയമാകും.

ഫലം വരുന്നതോടെ പാര്‍ട്ടിയില്‍ നിന്നു പോലും പിണറായിക്കെതിരെ ശബ്ദമുയരാം. ഭയപ്പെടുത്തിയും അച്ചടക്കത്തിന്റെ വാള്‍ കാട്ടിയും നിലയ്‌ക്ക് നിര്‍ത്തിയിരിക്കുന്നവര്‍ തല ഉയര്‍ത്താം. നിയമസഭാ തെരഞ്ഞെടുപ്പിന് അധികകാലമില്ലാത്തതിനാല്‍ പിണറായി മാറണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരാം. ഇല്ലെങ്കില്‍ പോലും പിണറായിയുടെ പാര്‍ട്ടിയിലെ പിടിപാട് അയയും.

പാര്‍ട്ടിയുടെ അവസ്ഥയും മോശമാകും. ബിജെപി മികച്ച രീതിയില്‍ വോട്ടു പിടിക്കുക കൂടി ചെയ്താല്‍ കാര്യങ്ങള്‍ പാര്‍ട്ടിക്ക് കൈവിട്ടു പോകും.

 

Tags: Pinarayi VijayanCPM KeralaLok Sabha election result
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.